കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന് സംഭവിക്കും!! അമേരിക്കയ്ക്ക് റൂഹാനിയുടെ താക്കീത്

  • By Desk
Google Oneindia Malayalam News

ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. സദ്ദാം ഹുസൈനെപ്പോലെ ട്രംപ് ഇറാനുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ സദ്ദാം ഹുസൈനെപ്പോലെയാവുമെന്നാണ് ഹസ്സന്‍ റൂഹാനിയുടെ താക്കീത്. ഇറാന്‍ മിസൈലുകള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും റൂഹാനി പറയുന്നു.

ശനിയാഴ്ച നടന്ന ഗള്‍ഫ് നാവിക സേനാ അഭ്യാസത്തില്‍ 600ഓളം കപ്പലുകളാണ് അണിനിരന്നത്. നേരത്തെ ഒരു ദിവസം മുമ്പ് മറ്റൊരു സൈനിക പര്യടനവും ഇറാന്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ ശത്രുക്കളെ അമ്പരപ്പിക്കുന്നതിനായി ശക്തമായ മറുപടി നല്‍കുകയാണ് ഇറാന്റെ ലക്ഷ്യം.

 ഇറാന് മേല്‍ ഉപരോധം

ഇറാന് മേല്‍ ഉപരോധം

മെയ് മാസത്തില്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറാന്‍ തീരുമാനിച്ചതോടെയാണ് ആണവ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ശക്തിയാര്‍ജ്ജിച്ചത്. ആണവകരാറില്‍ നിന്ന് പിന്മാറിയ അമേരിക്ക ഇസ്ലാമിക രാഷ്ട്രമായ ഇറാന് മേല്‍ വീണ്ടും ഉപരോധം കൊണ്ടുവരികയും ചെയ്തിരുന്നു.

 ഇറാന്‍ മികവ് തെളിയിച്ചു!!

ഇറാന്‍ മികവ് തെളിയിച്ചു!!



ഇറാന്‍ 1980-88ല്‍ ഇറാഖുമായുള്ള യുദ്ധത്തില്‍ പോര്‍ട്ട് ഓഫ് ബന്ദാന്‍ അബ്ബാസില്‍ വെച്ച് ഇറാന്‍ നാവിക സേന മികവ് തെളിയിച്ചതായി റൂഹാനി പറയുന്നു. ഗള്‍ഫില്‍ ഇറാന്‍ തന്റെ നാവിക സേനയുടെ കഴിവും ശേഷിയും തെളിയിക്കുന്നതിനായി തെഹ്റാനില്‍ വാര്‍ഷിക പരേഡ് നടത്തുമെന്നും റൂഹാനി ചൂണ്ടിക്കാണിക്കുന്നു.

 എണ്ണ വ്യാപാരത്തിന് തിരിച്ചടി

എണ്ണ വ്യാപാരത്തിന് തിരിച്ചടി

ഇറാന്റെ ക്രൂഡ് ഓയില്‍ വ്യാപാരാം നിര്‍ത്തലാക്കിയ അമേരിക്കന്‍ നീക്കത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൂചന നല്‍കിയിരുന്നു. മറ്റ് രാജ്യങ്ങളുടെ എണ്ണ വ്യാപാരത്തിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന നിര്‍ദേശമാണ് ഇറാന്‍ മുന്നോട്ടുവച്ചിരുന്നു. അമേരിക്ക ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ക്രൂഡ് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചത്.

 സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന്??

സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന്??

സദ്ദാം ഹുസൈന് നേരിടേണ്ടി വന്നത് ട്രംപിന് സംഭവിക്കുമെന്നും. അമേരിക്ക അനുഭവിക്കേണ്ടി വരുമെന്നുമാണ് റൂഹാനി പറയുന്നത്. സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ പ്രഭാഷണത്തിലാണ് റൂഹാനിയുടെ താക്കീത്. അമേരിക്കയെ പേടിപ്പെടുത്തുന്ന മിസൈല്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറല്ലെന്നും റൂഹാനി കൂട്ടിച്ചേര്‍ക്കുന്നു.

English summary
Rouhani wars Iran will defeat Trump just like it did Saddam, won't abandon missiles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X