കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോഴിമുട്ടക്ക് എന്ത് കൊടുക്കാം... ഒരു അമ്പതിനായിരം ആയാലോ!

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ഒരു കോഴിമുട്ടക്ക് എന്ത് വില കൊടുക്കാം... നമ്മുടെ മാര്‍ക്കറ്റില്‍ ആണെങ്കില്‍ നാലോ അഞ്ചോ രൂപ കൊടുത്തേക്കാം അല്ലേ... എന്നാല്‍ ഈ മുട്ടക്ക് കിട്ടിയ വില എത്രയാണെന്നറിയമോ ഏതാണ്ട് അമ്പതിനായിരം രൂപ.

പൊന്മുട്ടയിടുന്ന താറാവിനെ കുറിച്ചുള്ള കഥകളൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ പൊന്മുട്ടയിടുന്ന കോഴികളെ കുറിച്ച് കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഈ പറയുന്ന വാര്‍ത്തയിലെ കോഴി ഇട്ടത് പൊന്‍ മുട്ടയൊന്നും അല്ല കെട്ടോ!

ഒരു സാധാരണ കോഴി മുട്ട തന്നെ. പക്ഷേ അതിന്റെ ആകൃതിയാണ് എല്ലാവരേയും ഞെട്ടിച്ചത്. സാധാരണ എ്‌ലാ മുട്ടകളും ദീര്‍ഘഗോളാകൃതിയില്‍ ആയിരിക്കും. എന്നാല്‍ ഈ മുട്ടയാകട്ടെ തനി ഗോളാകൃതിയില്‍!

Egg

നൂറ് കോടിയില്‍ ഒരു മുട്ടയാണത്രെ ഇങ്ങനെ ഉണ്ടാവുക. ബഫ് ഓര്‍പിങ്ടണ്‍ വിഭാഗത്തില്‍ പെടുന്ന കോഴിയാണ് ഇത്തരം ഒരു മുട്ടയിട്ടത്. കോഴിയുടെ പേര് പിങ് ഡോങ്. ബ്രിട്ടീഷുകാരിയയ കിം ബ്രോട്ടോണ്‍ വളര്‍ത്തുന്ന കോഴിയാണിത്.

സംഭവം വട്ടത്തിലുള്ള മുട്ടയാണെങ്കിലും ഒരു പാന്‍ കേക്ക് ഉണ്ടാക്കാനായി മുട്ടപൊട്ടിച്ചൊഴിക്കാന്‍ നില്‍ക്കുമ്പോഴാണ് സുഹൃത്തിന്റെ എസ്എംഎസ് സന്ദേശം വരുന്നത്. മുട്ടപൊട്ടിക്കരുത്... അത് അപൂര്‍വ്വമാണ്. മുട്ടയുടെ ചിത്രം ഫേസ്ബുക്കില്‍ ഇട്ടതുകൊണ്ട് മാത്രമാണ് ഇത്തരം ഒരു സന്ദേശം വന്നത്.

ഇതോടെ അപൂര്‍വ്വ മുട്ട ഓണ്‍ലൈന്‍ വ്യാപര സൈറ്റ് ആയ ഇ-ബേയില്‍ ലേലത്തിന് വച്ചു. 64 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ 480 പൗണ്ടിന് മുട്ട ലേലത്തില്‍ പോയി.

ഇങ്ങനെ കിട്ടിയ തുക എന്തായും കിം ബ്രോട്ടന്‍ അടിച്ച് പൊളിച്ച് കളയാന്‍ താത്പര്യപ്പെടുന്നില്ല. ക്രിസ്റ്റിക് ഫൈബ്രോസിസ് ട്രസ്റ്റിന് ഈ തുക കൈമാറും. കിമ്മിന്റെ സുഹൃത്തിന്റെ മകന്‍ അടുത്തിടെ ക്രിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ച് മരിച്ചിരുന്നു.

English summary
Round chicken egg sells for nearly Rs.50,000 on eBay!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X