മുഖം മറയ്ക്കാതെ സേവനം ലഭിക്കില്ലെന്ന് സൗദി വനിതയോട് ക്ലര്‍ക്ക്; കാലം മാറിയതറിഞ്ഞില്ലേയെന്ന് യുവതി
Recommended Video

റിയാദ്: മുഖം പൂര്‍ണമായി മറയ്ക്കുന്ന നിഖാബ് ധരിക്കാതെ ആവശ്യപ്പെട്ട സേവനം നല്‍കില്ലെന്ന് സൗദി വനിതയോട് സൗദി നീതിന്യായ മന്ത്രാലയത്തിലെ ക്ലാര്‍ക്ക്. കാലം മാറിയതറിഞ്ഞില്ലേയെന്ന് യുവതിയുടെ മറുചോദ്യം. സംഭവം വിവാദമായതോടെ 10 മിനുട്ടുകൊണ്ട് ആവശ്യപ്പെട്ട രേഖ നല്കി. അവസാനം മാപ്പും പറഞ്ഞു.
സൗദിയിലെ പ്രശസ്ത ടിവി ഷോ ആയ എം.ബി.സിയിലെ കലാം നവായിം പരിപാടിയുടെ സഹ അവതാരിക മുന അബൂ സുലൈമാനാണ് പുതിയ വിവാദത്തിലെ നായിക. തലമറയ്ക്കുന്ന ഹിജാബ് ധരിച്ചിരുന്നുവെങ്കിലും മുഖാവരണമില്ലാതെ നീതിന്യായ മന്ത്രാലയത്തില്‍ ഒരു പേപ്പര്‍ ശരിയാക്കാന്‍ വേണ്ടി പോയ അവര്‍ ക്ലര്‍ക്കിന്റെ മറുപടി കേട്ട് ഞെട്ടി. മുഖം മറയ്ക്കാതെ കടലാസ് തരില്ലെന്നായിരുന്നു പുരുഷ ക്ലര്‍ക്ക് പറഞ്ഞത്.

പരിഷ്ക്കരണവാദിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഭരണത്തിലെന്നും സ്ത്രീകള്‍ മുഖാവരണം അണിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും യുവതി പ്രതികരിച്ചതോടെ ക്ലാര്‍ക്ക് വെട്ടിലായി. അവസാനം ഓഫീസിലെ ഏതാനും പേരോട് സംസാരിച്ച ശേഷം, ആവശ്യപ്പെട്ട രേഖ കൊടുക്കാന്‍ ക്ലര്‍ക്ക് നിര്‍ബന്ധിതനാവുകയായിരുന്നു.
സൗദി കോടീശ്വരന് പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാലിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്റെ സ്ഥാപക സെക്രട്ടറി ജനറല്‍ കൂടിയായ മുന തന്റെ അനുഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം കത്തിയത്. 5.3 ലക്ഷം പേര് പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ നിരവധിയെത്തി. മുഖം മറക്കാത്തവര്‍ക്ക് സേവനം നല്‍കില്ലെന്നു പറയാന്‍ ആ പഴയ കാലം മാറിയെന്നും മുഖം മറക്കാത്തവര്‍ക്ക് സേവനം നല്കാന് ബുദ്ധിമുട്ടുള്ളവര്‍ ആളുകളുമായി ബന്ധപ്പെടുന്ന ജോലികളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
സംഭവം വിവാദമായതോടെ നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുനയോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് മുന തന്റെ പോസ്റ്റ് ട്വിറ്ററില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications