കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖം മറയ്ക്കാതെ സേവനം ലഭിക്കില്ലെന്ന് സൗദി വനിതയോട് ക്ലര്‍ക്ക്; കാലം മാറിയതറിഞ്ഞില്ലേയെന്ന് യുവതി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുഖം മറയ്ക്കാതെ സേവനം ലഭിക്കില്ലെന്ന് പറഞ്ഞ ക്ലാർകിന് യുവതിയുടെ കിടിലൻ മറുപടി | Oneindia Malayalam

റിയാദ്: മുഖം പൂര്‍ണമായി മറയ്ക്കുന്ന നിഖാബ് ധരിക്കാതെ ആവശ്യപ്പെട്ട സേവനം നല്‍കില്ലെന്ന് സൗദി വനിതയോട് സൗദി നീതിന്യായ മന്ത്രാലയത്തിലെ ക്ലാര്‍ക്ക്. കാലം മാറിയതറിഞ്ഞില്ലേയെന്ന് യുവതിയുടെ മറുചോദ്യം. സംഭവം വിവാദമായതോടെ 10 മിനുട്ടുകൊണ്ട് ആവശ്യപ്പെട്ട രേഖ നല്‍കി. അവസാനം മാപ്പും പറഞ്ഞു.

സൗദിയിലെ പ്രശസ്ത ടിവി ഷോ ആയ എം.ബി.സിയിലെ കലാം നവായിം പരിപാടിയുടെ സഹ അവതാരിക മുന അബൂ സുലൈമാനാണ് പുതിയ വിവാദത്തിലെ നായിക. തലമറയ്ക്കുന്ന ഹിജാബ് ധരിച്ചിരുന്നുവെങ്കിലും മുഖാവരണമില്ലാതെ നീതിന്യായ മന്ത്രാലയത്തില്‍ ഒരു പേപ്പര്‍ ശരിയാക്കാന്‍ വേണ്ടി പോയ അവര്‍ ക്ലര്‍ക്കിന്റെ മറുപടി കേട്ട് ഞെട്ടി. മുഖം മറയ്ക്കാതെ കടലാസ് തരില്ലെന്നായിരുന്നു പുരുഷ ക്ലര്‍ക്ക് പറഞ്ഞത്.

muna

പരിഷ്‌ക്കരണവാദിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഭരണത്തിലെന്നും സ്ത്രീകള്‍ മുഖാവരണം അണിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും യുവതി പ്രതികരിച്ചതോടെ ക്ലാര്‍ക്ക് വെട്ടിലായി. അവസാനം ഓഫീസിലെ ഏതാനും പേരോട് സംസാരിച്ച ശേഷം, ആവശ്യപ്പെട്ട രേഖ കൊടുക്കാന്‍ ക്ലര്‍ക്ക് നിര്‍ബന്ധിതനാവുകയായിരുന്നു.

സൗദി കോടീശ്വരന്‍ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാലിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്റെ സ്ഥാപക സെക്രട്ടറി ജനറല്‍ കൂടിയായ മുന തന്റെ അനുഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം കത്തിയത്. 5.3 ലക്ഷം പേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ നിരവധിയെത്തി. മുഖം മറക്കാത്തവര്‍ക്ക് സേവനം നല്‍കില്ലെന്നു പറയാന്‍ ആ പഴയ കാലം മാറിയെന്നും മുഖം മറക്കാത്തവര്‍ക്ക് സേവനം നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആളുകളുമായി ബന്ധപ്പെടുന്ന ജോലികളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

സംഭവം വിവാദമായതോടെ നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുനയോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് മുന തന്റെ പോസ്റ്റ് ട്വിറ്ററില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

English summary
A female Saudi media personality has provoked heated debate in the kingdom after forcing staff at the justice department to serve her when she wasn’t wearing a face covering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X