സൗദിയിലെത്തി കിരീടാവകാശിക്ക് മദ്യം വിളമ്പുമെന്ന് യുഎസ് സിനിമാതാരം; വിവാദമായപ്പോള്‍ പോസ്റ്റ് തിരുത്തി
ന്യുയോര്‍ക്ക്: സൗദി അറേബ്യ സന്ദര്‍ശിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കുടുംബത്തിനും തന്റെ ഇഷ്ട മദ്യമായ ടെക്വില വിളമ്പുമെന്ന അമേരിക്കന്‍ സിനിമാ താരത്തിന്റെ പോസ്റ്റിനെ ചൊല്ലി വിവാദം. മദ്യം ഹറാമായ സൗദിയില്‍ ചെന്ന് കിരീടാവകാശിക്ക് തന്നെ മദ്യം വിളമ്പുമെന്ന ഡ്വെയിന്‍ 'ദി റോക്ക്' ജോണ്‍സന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സംഭവം പുകിലാവുമെന്ന് കണ്ടപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ മദ്യ പരാമര്‍ശം തിരുത്തി. പക്ഷെ, ഫെയ്സ്ബുക്ക് പോസ്റ്റില്‍ അത് മാറ്റമില്ലാതെ കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി പങ്കെടുത്ത ഒരു ചടങ്ങില്‍ മദ്യസല്‍ക്കാരം നടന്നുവെന്ന സൂചന കൂടി നല്‍കുന്നതാണ് സിനിമാതാരത്തിന്റെ പോസ്റ്റ്. മാധ്യമ ഭീമന് റൂപര്‍ട്ട് മര്‍ഡോക്ക് ഒരുക്കിയ ചടങ്ങില്‍ സിനിമാ താരത്തിനു പുറമെ, വാര്‍ണര്‍ ബ്രോസ് സി.ഇ.ഒ കെവിന് സുജിഹാര, നാഷനല്‍ ജ്യോഗ്രഫിക് സി.ഇ.ഒ കോര്ട്നി മണ്‍റോ, സിനിമാ സംവിധായകന് ജെയിംസ് കാമറൂണ്‍, നടന് മോര്ഗന് ഫ്രീമാന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് ജോണ്സണ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കിരീടാവകാശി കുടുംബസമേതം പങ്കെടുത്ത ലോസ് ആഞ്ചലസിലെ വിരുന്നിനെ വര്‍ണിച്ചെഴുതിയ പോസ്റ്റിന്റെ അവസാന ഭാഗത്താണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട ടെക്വിലയുമായി സൗദിയില്‍ ചെന്ന് കിരീടാവകാശിയെയും കുടുംബത്തെയും കാണുമെന്ന് അദ്ദേഹം കുറിച്ചത്. മദ്യപാനം നിയമം മൂലം വിലക്കപ്പെട്ട സൗദി അറേബ്യയില്‍ മദ്യവുമായി പോവുമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
മദ്യം കൈവശം വച്ചാല്‍ ചാട്ടവാറടിയാണ് സൗദിയില്‍ ശിക്ഷ. പോസ്റ്റിനെതിരേ ശക്തമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറഞ്ഞത്. സൗദി സഖ്യം യമനില്‍ നടത്തുന്ന കൂട്ടക്കൊലയെയും സൗദിയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവുമെല്ലാം പ്രതികരണങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
മുഹമ്മദ് ബിന്‍ സല്‍മാനെ വാനോളം പുകഴ്ത്തുന്നതായിരുന്നു ജോണ്‍സന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ വിനയം, ആധുനിക കാഴ്ചപ്പാടുകള്‍, സൗദിയെ പരിഷ്ക്കരിക്കാന്‍ അദ്ദേഹം നടത്തുന്ന ശക്തമായ ചുവടുവയ്പ്പുകള്‍ തുടങ്ങിയവയെല്ലാം പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
-
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications