Get Updates
Get notified of breaking news, exclusive insights, and must-see stories!

സൊകോത്രാ ദ്വീപിലെ ഒരിഞ്ച് ഭൂമി പോലും യുഎഇക്ക് വിട്ടുകൊടുക്കില്ലെന്ന് യമന്‍

സനാ: യമനിലെ സൊകോത്രാ ദ്വീപില്‍ യു.എ.ഇ സൈന്യത്തെ വിന്യസിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമന്‍ അധികൃതരുമായി നടന്ന ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ കൊച്ചുദ്വീപില്‍ നാല് യുദ്ധവിമാനങ്ങളും നൂറിലേറെ സൈനികരെയും വിന്യസിച്ച യു.എ.ഇയുടെ നടപടിയെ തുടര്‍ന്നാണ് ഇവിടെ പ്രതിസന്ധി ഉടലെടുത്തത്. യു.എ.ഇയുടെ സൈനിക വിന്യാസത്തിനെതിരേ നൂറുകണക്കിന് യമനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സൗദി സംഘം യമന്‍ പ്രധാനമന്ത്രി അഹ്മദ് ബിന്‍ ദാഗറുമായി ചര്‍ച്ച നടത്തിയെങ്കിലും തങ്ങളുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹൂത്തികളില്‍ നിന്ന് വടക്കന്‍ യമനിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി സഖ്യത്തിന്റെ ഭാഗമായി യമനിലെത്തിയ യു.എ.ഇ, തന്ത്രപ്രധാനമായ ദ്വീപ് സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് യമനികളുടെ ആരോപണം. ഈ ദ്വീപിലെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് യമനി സൈനികരെ യു.എ.ഇ പുറത്താക്കിയിരുന്നു.

yemen

60,000ത്തോളം പേര്‍ വസിക്കുന്ന സൊകോത്രാ ദ്വീപിന്റെ നിയന്ത്രണം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി യമന്‍ സര്‍ക്കാറിനായിരുന്നു. എന്നാല്‍ 2015 മാര്‍ച്ചില്‍ യമന്‍ യുദ്ധത്തിലേക്ക് സൗദി സഖ്യസൈന്യം കൂടി പ്രവേശിച്ചതോടെ ദ്വീപിന്റെ നിയന്ത്രണം യു.എ.ഇയുടെ കൈകളിലായി. യമനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഹിതപ്പരിശോധന നടത്തുന്നതിന് ഇവിടുത്തുകാരെ യു.എ.ഇ പ്രേരിപ്പിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിലവില്‍ ദ്വീപിലെ സര്‍ക്കാര്‍ കെട്ടിടങ്ങളും തെരുവുകളുമെല്ലാം യു.എ.ഇ പതാകകളും ശെയ്ഖ് സായിദിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. സൊകോത്രയും സമീപ ദ്വീപായ അബ്ദുല്‍കുരിയും 99 വര്‍ഷത്തേക്ക് യു.എ.ഇ പാട്ടത്തിന് വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ തങ്ങളുടെ ഒരിഞ്ചു ഭൂമി പോലും ആര്‍ക്കും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് യമന്‍ ഭരണാധികാരികള്‍. ഹൂത്തികള്‍ക്കെതിരേ പോരാടാനാണ് സൈന്യത്തെ നിയോഗിച്ചതെന്ന യു.എ.ഇയുടെ ന്യായം അവര്‍ അംഗീകരിച്ചില്ല. ദ്വീപില്‍ ഹൂത്തികളുടെ സാന്നിധ്യമില്ലെന്നും അതിനാല്‍ യു.എ.ഇ സൈന്യത്തിന്റെ ആവശ്യമില്ലെന്നും യമന്‍ മന്ത്രി നായിഫ് അല്‍ ബക്‌രി പറഞ്ഞു.

യമനില്‍ ഹൂത്തികള്‍ക്കെതിരേ യുദ്ധം ചെയ്യുന്ന സൗദി സഖ്യത്തിലെ അംഗമെന്ന നിലയില്‍ യു.എ.ഇയുടെ സൈനിക വിന്യാസം സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ് പ്രശ്‌നത്തില്‍ സൗദി അറേബ്യ ഇടപെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+