കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ പറത്തിയ വിമാനം ഇറങ്ങിയത് ഡ്രൈവങ്ങിന് അനുവാദമില്ലാത്ത സൗദിയില്‍

  • By Anwar Sadath
Google Oneindia Malayalam News

ജിദ്ദ: പൈലറ്റുമാരും വിമാന ജീവനക്കാരും എല്ലാം സ്ത്രീകള്‍ മാത്രമായുള്ള ആദ്യ വിമാനം പറന്നിറങ്ങിയത് സ്ത്രീകള്‍ക്ക് ഡ്രൈവിങ് പോലും നിരോധിച്ച സൗദി അറേബ്യയിലെ ജിദ്ദയില്‍. കഴിഞ്ഞ ഫിബ്രുവരി 23ന് നടന്ന ചരിത്രപ്രാധാന്യമുള്ള ആകാശപ്പറക്കലിന്റെ ചിത്രം റോയല്‍ ബ്രൂണെ എയര്‍ലൈന്‍സ് തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്.

ബ്രൂണെയില്‍ നിന്നും ജിദ്ദയിലേക്കായിരുന്നു റോയല്‍ ബ്രൂണെ എയര്‍ലൈന്‍സിന്റെ സ്ത്രീകള്‍മാത്രം നിയന്ത്രിച്ച വിമാനത്തിന്റെ യാത്ര. എല്ലാ ജീവനക്കാരും ബ്രൂണെയില്‍ നിന്നുള്ള മുസ്ലീം വനിതകള്‍ തന്നെ. ഇത്തരമൊരു യാത്ര സൗദിയിലേക്ക് ആണെന്നത് സംഭവത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കാരണം സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ പോലും അനുവാദമില്ലാത്ത ലോകത്തെ ഏക രാജ്യമാണ് സൗദി അറേബ്യ.

royalbruneiairline

ബ്രൂണെ നാഷണല്‍ ഡേ ദിവസമായിരുന്നു ചരിത്രപ്രാധാന്യമുള്ള പറക്കല്‍ നടത്തിയത്. 1984ലാണ് ബ്രൂണേക്ക് ബ്രിട്ടനില്‍ നിന്നും പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുന്നത്. അന്നേ ദിവസമാണ് നാഷണല്‍ ഡേ ആയി ആചരിക്കുന്നത്. മുസ്ലീം ആധിപത്യരാജ്യമായ ബ്രൂണേയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും വലിയ പരിഗണനയാണ് ലഭിക്കുന്നത് എന്നതിന് ഉദാഹരണമാണ് വിമാനം പറത്തല്‍.

ക്രൂ കാപ്റ്റന്‍ ഷരീഫ സറീന, സീനിയര്‍ ഫസ്റ്റ് ഓഫീസര്‍മാരായ സരീന നോര്‍ദിന്‍, ഡി കെ നാദിയ എന്നിവരാണ് വനിതകള്‍ മാത്രം പറത്തിയ വിമാനത്തിന്റെ മുഖ്യ പൈലറ്റുമാര്‍. ഒരു സ്ത്രീ എന്ന നിലയ്ക്ക് പ്രത്യേകിച്ചും ബ്രൂണെ വനിത എന്ന നിലയ്ക്ക് ഇത് ചരിത്രപരമായ ദിവസമാണ്. പുരുഷന്മാര്‍ക്കുമാത്രം കഴിയുമെന്ന് കരുതിയിരുന്നതാണ് തങ്ങള്‍ തനിച്ച് നേടിയതെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞു.

English summary
Royal Brunei Airlines first all-female pilot crew lands plane in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X