കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയില്‍ കല്‍കൂമ്പാരമിട്ട് റബ്ബിള്‍ ബക്കറ്റ് ചലഞ്ച്

  • By Gokul
Google Oneindia Malayalam News

ഗാസ: തലച്ചോറിനെ മാരകമായി ബാധിക്കുന്ന അമിട്രോഫിക്ക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരെയുള്ള ധനശേഖരണാര്‍ത്ഥം അവതരിപ്പിക്കപ്പെട്ട പുതുമയാര്‍ന്ന പരിപാടിയാണ് ഐസ് ബക്കറ്റ് ചാലഞ്ച്. ഒരാള്‍ തലയില്‍ ഐസ് വെള്ളമൊഴിക്കുകയും മറ്റു മൂന്നുപേരെ അത്തരത്തില്‍ ചെയ്യാനായി വെല്ലുവിളിക്കുകയുമായിരുന്നു ചലഞ്ചിന്റെ രീതി. വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയാത്തവര്‍ സംഭാവന നല്‍കണം.

സമാന രീതിയില്‍ റൈസ് ബക്കറ്റ് ചാലഞ്ച് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടു. ഒരു ബക്കറ്റ് അരി അല്ലെങ്കില്‍ ഭക്ഷ്യസാധനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുകയും മറ്റു മൂന്നുപേരോട് അങ്ങിനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുമാണ് റൈസ് ബക്കറ്റ് ചാലഞ്ച്. ഈ രണ്ടു ചാലഞ്ചുകളും സോഷ്യല്‍ സൈറ്റുകളില്‍ ഹിറ്റായതോടെ പാലസ്തീനിലെ യുദ്ധഭൂമിയില്‍ നിന്ന് മറ്റൊരു ചാലഞ്ച് അവതരിപ്പിക്കപ്പെടുകയാണ്.

<iframe width="600" height="450" src="//www.youtube.com/embed/imlykP09mLk" frameborder="0" allowfullscreen></iframe>

റബ്ബിള്‍ ബക്കറ്റ് ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ചാലഞ്ചില്‍ തയലില്‍ ഒരു ബക്കറ്റ് നിറയെ കല്ലുകള്‍ ഒഴിക്കുകയാണ് പരിപാടിയുടെ രീതി. ഇസ്രായേല്‍ ആക്രമണത്തിനെതിരെ ലോകമനസാക്ഷി ഉണര്‍ത്താന്‍ പാലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്‍ അയ്മന്‍ അല്‍ അലൗല്‍ ആണ് ആദ്യമായി ' റബ്ബിള്‍ ബക്കറ്റ് ചലഞ്ച്' അവതരിപ്പിച്ചത്. അതിന്റെ വീഡിയോ അദ്ദേഹം ഷെയര്‍ ചെയ്യുകയും ചെയ്തു.

ഒരു ബക്കറ്റ് വെള്ളം വെറുതെ കളയുന്നതിലും നല്ലതാണ് റബ്ബിള്‍ ബക്കറ്റ് ചാലഞ്ച് എന്ന് എന്ന് അദ്ദേഹം പറയുന്നു. പാലസ്തീനിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരമൊരു പരിപാടി ആവിഷ്ടകരിച്ചത്. ലോകം അത് ഏറ്റെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ചയാണ് വീഡിയോ സോഷ്യല്‍ സൈറ്റുകളിലൂടെ പടരാന്‍ തുടങ്ങിയത്.

English summary
Rubble bucket challenge People of war-torn Gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X