കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യൂഹങ്ങള്‍ക്ക് വിട; ആലിബാബ സ്ഥാപകന്‍ ജാക്ക് മാ വീണ്ടും പൊതുവേദിയില്‍

Google Oneindia Malayalam News

ബീജിങ്: ചൈനീസ് സര്‍ക്കാര്‍ ജയിലില്‍ അടച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചൈനീസ് കോടീശ്വരും ആലിബാബയുടെ സ്ഥാപകനുമായി ജാക്ക് മാ വീണ്ടും പൊതുവേദിയില്‍. നാല് മാസത്തെ അജ്ഞാത വാസത്തിന് ശേഷമാണ് ജാക്ക് മാ പൊതുവേദിയില്‍ എത്തുന്നത്. ചൈനയിലെ ഗ്രാമീണ മേഖലയിലെ അധ്യാപകരെ അഭിസംബോധന ചെയ്ത ചെറിയ ഓണ്‍ലൈന്‍ വീഡിയോയിലൂടെയാണ് ജാക്ക് മാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. ചൈനീസ് സർക്കാരിനെയും പ്രസി‍ഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചതിന് പിന്നാലെയായിരുന്നു ജാക്ക് മാ അപ്രത്യക്ഷനായത്.

Recommended Video

cmsvideo
Jack ma is back in public after four months

രാജ്യത്തിനും പ്രസിഡന്‍റിനും എതിരായി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ജാക്ക് മായെ ബീജിങ്ങിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നമാരില്‍ ഒരാളായ ജാക്ക് മായെ കുറിച്ച് വിവരം ഒന്നും ഇല്ലാതായത്. ജാക്ക് മായെ ചൈനീസ് ഭരണകൂടം പിടികൂടി ജയില്‍ അടച്ചുവെന്ന അഭ്യൂഹം ഇതോടെ ശക്തമായി. എല്ലാ സംശയങ്ങളും ചൈനീസ് ഭരണകൂടത്തിന് നേരെ തിരിയുന്ന വേളയിലാണ് ജാക്ക് മാ വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

 jack-ma

എല്ലാ വര്‍ഷവും തന്‍റെ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാമീണ അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണ് ജാക്ക് മാ പങ്കെടുത്തത്. നൂറോളം അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുത്തത്. കൊവിഡ് വ്യാപനം അടങ്ങിയതിന് ശേഷം അധ്യാപകരെ നേരില്‍ കാണാമെന്ന വാഗ്ദാനവും ജാക്ക് മാ നല്‍കി. 1990 കളില്‍ കുറഞ്ഞ ശമ്പള നിരക്കില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ജാക്ക് മാ. 1999ല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ആരംഭിച്ച ആലിബാബ എന്ന ഓണ്‍ലൈന്‍ സ്ഥാപനമാണ് ജാക്ക് മായെ ശതകോടീശ്വരനാക്കിയത്.

ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം

English summary
rumors are over; Alibaba founder Jack Ma is back in public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X