കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുത്വാകര്‍ഷണം നഷ്ടപ്പെട്ട് ജനുവരി നാലിന് എല്ലാവരും പാറി നടക്കും!!!

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ബഹിരാകാശത്ത് പോയതുപോലെ മനുഷ്യരും മൃഗങ്ങളും എല്ലാം വായുവില്‍ പാറി നടന്നാല്‍ എങ്ങനെയിരിക്കും. ഭൂ ഗുരുത്വാകര്‍ഷണം അല്‍പ നേരത്തേക്കെങ്കിലും ഇല്ലാതായല്‍ ഇത് സംഭവിക്കും എന്ന് ഉറപ്പാണ്. മനുഷ്യനും മൃഗങ്ങളും മാത്രമല്ല, ചിലപ്പോള്‍ കല്ലും മണ്ണും, വെള്ളവും ഒക്കെ ഇങ്ങനെ വായുവില്‍ പാറിനടക്കും.

ജനുവരി നാലിന് ഇത്തരത്തില്‍ കാര്യങ്ങള്‍ സംഭവിക്കും എന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിനായി ഉപയോഗിക്കുന്നതാകട്ടെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയേയും.

Nasa Tweet

നാസയുടെ ഒരു ട്വീറ്റ് എന്ന പേരിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ ഒരു പ്രത്യേക സ്ഥാനത്തെത്തുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണം അല്‍പനേരത്തേക്ക് നഷ്ടപ്പെടുമെന്നാണ് പ്രചാരണം.

പസഫിക് സമയം 9:47 നാണ് ഇത് സംഭവിക്കുക എന്നാണ് പറയുന്നത്. അതായത് ഇന്ത്യന്‍ സമയം 10:17 . എന്നാല്‍ ഈ സമയം കഴിഞ്ഞിട്ടും ആരും വായുവില്‍ പാറിപ്പറന്നില്ല, ഭൂഗുരത്വാകര്‍ഷണത്തിന് ഒന്നും സംഭവിച്ചതും ഇല്ല.

സീറോ ഗ്രാവിറ്റി ഡേ അഥവാ ഭൂഗുരുത്വാകര്‍ഷണ രഹിത ദിനം എന്ന പേരില്‍ പലരും പല പ്രചാരണങ്ങളും പലപ്പോഴും നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. നാസ പോലുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പേരില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ പലരും അതിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

English summary
Rumors have been flying on social media that a blip in gravity will render us all weightless January 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X