കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇർമ ചുഴലിക്കാറ്റ്; സർക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ സുരക്ഷയെന്ന് ട്രംപ്

കോസ്റ്റ് ഗാര്‍ഡും, മറ്റ് അടിയന്തര സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ചുഴലിക്കാറ്റിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇർമ ഫ്ളേറിഡ തീരത്ത് വരുത്തിയ നാശനാഷ്ടം വലുതാണ്. എന്നാൽ ഇവിടത്തെ ജനങ്ങളുടെ ജീവനാണ് ഇപ്പോൾ സർക്കാരിന്റെ ലക്ഷ്യംമെന്നും ട്രംപ് പറഞ്ഞു. ഉടൻ തന്നെ പ്രദേശം സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു.

trump
പ്രദേശത്ത് കോസ്റ്റ് ഗാർഡും , മറ്റ് ദുരന്ത നിവാരണ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നു എന്തു സഹായവും നൽകുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അറിയിച്ചു.ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞാൽ പ്രതിരോധ പ്രവർത്തനവുമായി മുന്നോട്ട് പോകാം. ജനങ്ങളുടെ ജീവിതവും സ്വത്തും പഴയതീതിയിൽ തിരിച്ച് കൊണ്ടു വരാൻ സർക്കാർ മുന്നിട്ട് ഇറങ്ങുമെന്നും പെൻസ് പറഞ്ഞു.

റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരികെ അയക്കുമെന്ന ഇന്ത്യയുടെ നിലപാട് ശരിയല്ല; വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരികെ അയക്കുമെന്ന ഇന്ത്യയുടെ നിലപാട് ശരിയല്ല; വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ

യു.എസിലെ പ്യൂര്‍ട്ടോ റൈസോ ഭാഗത്തെ ദുരന്ത കേന്ദ്രമായി ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതോടൊപ്പം ദുരന്ത നിവാരണ ഫണ്ട് വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. കരീബിയന്‍ തീരങ്ങളില്‍ നാശം വിതച്ചതിനു ശേഷം അമേരിക്കയില്‍ സംഹാര ശേഷിയുമായി എത്തിയ ഇര്‍മ ചുഴലിക്കാറ്റിന്റെ ശക്തമായി വീശുകയാണ്.ഫ്‌ളോറിഡയുടെ തീരപ്രദേശത്തു നിന്നും 5 മില്യന്‍ ആളുകളോട് ഒഴിഞ്ഞു പോകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
US President Donald Trump called Hurricane Irma "some big monster" as it battered the Florida coast, saying he wanted to go to the state very soon and praising emergency officials for their efforts to protect people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X