കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച; റിയാലിന് എക്കാലത്തേയും ഉയര്‍ന്ന നിരക്ക്, ആഘോഷമാക്കി പ്രവാസികള്‍

Google Oneindia Malayalam News

Recommended Video

cmsvideo
രൂപക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച! | Oneindia Malayalam

ദില്ലി: രൂപയുടെ മൂല്യും എക്കാലത്തേയും താഴന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയക്ക് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരെ രൂപയക്ക് മൂല്യം ആദ്യമായി ഇന്ന് രാവിലെ 9.15 ന് 73.73 എന്ന നിലവാരത്തിലെത്തി.

<strong>ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം</strong>ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം

യുഎസ് കടപ്പത്രത്തില്‍ നിന്നുള്ള ആദായം വര്‍ധിച്ചതുമൂലം വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികള്‍ വന്‍തോതികള്‍ വിറ്റഴിച്ചതിന്റെ ഭാഗമായാണ് രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞത്. രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും പ്രവാസികളാണ് ഇതിന്റെ നേട്ടമുണ്ടാക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായി

ചരിത്രത്തില്‍ ആദ്യമായി

ഖത്തര്‍ റിയാലിന്റെ വിമിനയ നിരക്ക് ചരിത്രത്തില്‍ ആദ്യമായി 20 രൂപ മറികടന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതോടെയാണ് റിയാലിന്റെ വിനിമയ നിരക്കും റെക്കോര്‍ഡുകള്‍ ഭേദിച്ചത്.

20.15 വരെ

20.15 വരെ

ഇന്നലെ ഒരു റിയാലിന് 20.15 വരെയായിരുന്നു വിനിമയ നിരക്ക്. മാസത്തിന്റെ തുടക്കമായതിനാല്‍ പ്രവാസികള്‍ക്ക് ശബളം ലഭിക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ റിയാലിന്റെ വിനിമയ നിരക്ക് പ്രവാസികള്‍ക്ക് ഏറെ ഗുണകരമായി.

നാട്ടിലേക്ക് കൂടുതല്‍ പണം

നാട്ടിലേക്ക് കൂടുതല്‍ പണം

വിനിമയ നിരക്കിലെ വ്യതിയാനം മുതലെടുത്ത് പ്രവാസികള്‍ നാട്ടിലേക്ക് കൂടുതല്‍ പണമയക്കുന്നുണ്ട്. വിനിയമ നിരക്ക് ഉയര്‍ന്നു നിന്ന കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് പണമയക്കുന്നതിന് പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് കൂടുതലായിരുന്നു.

വലിയ തിരക്ക്

വലിയ തിരക്ക്

വിനിമയ നിരക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നിന്ന ഇന്നലെ പണമിടപാട് സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളേതിനേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നുണ്ട്.

2500 രൂപ അധികം

2500 രൂപ അധികം

ഈ വര്‍ഷം ആദ്യത്തോടുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരം റിയാല്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ഒരാള്‍ക്ക് 2500 രൂപ അധികം ലഭിക്കും. വര്‍ഷമാദ്യമുണ്ടായിരുന്നതിനേക്കാള്‍ രണ്ടര രൂപയോളമാണ് ഇപ്പോള്‍ ഒരു റിയാലിന് അധികം ലഭിക്കുന്നത്.

ഇനിയും മൂല്യത്തകര്‍ച്ച

ഇനിയും മൂല്യത്തകര്‍ച്ച

രൂപയ്ക്ക് ഇനിയും മൂല്യത്തകര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലില്‍ നാട്ടിലേക്ക് പണമയക്കുന്നതിന് അല്‍പം കൂടി കാത്തിരിക്കുന്നവരുമുണ്ട്. നാട്ടിലേക്ക് പണമയക്കുന്നവരുടെ വന്‍തോതില്‍ വര്‍ധിച്ചതായി പണമിടപാട് സ്ഥാപനങ്ങളും വ്യക്തമാക്കുന്നു.

പ്രതീക്ഷിച്ച ഫലം ചെയ്‌തേക്കില്ല

പ്രതീക്ഷിച്ച ഫലം ചെയ്‌തേക്കില്ല

വിനിമയ നിരക്ക് കുറഞ്ഞുകൊണ്ടിരികുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് നാട്ടിലേക്ക് പണം അയക്കുന്നവരും നിക്ഷേപം നടത്തുന്നവരമുണ്ട്. ഇത് പ്രതീക്ഷിച്ച ഫലം ചെയ്‌തേക്കില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍

ദീര്‍ഘകാലാടിസ്ഥാനത്തില്‍

അതേസമയം, നാട്ടിലെ ബാങ്കുകളില്‍ വായ്പയുണ്ടെങ്കില്‍ ഇവിടെ നിന്ന് പണമയച്ച് അത് തിരിച്ചടയ്ക്കാനായി പ്രയോജനപ്പെടുത്താമെന്ന അഭിപ്രായവരും അവര്‍ മുന്നോട്ട് വെക്കുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഗുണകരമാണെങ്കിലും നാട്ടിലെ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയായിരിക്കും നല്‍കുക.

അസംസ്‌കൃത എണ്ണയുടെ വില

അസംസ്‌കൃത എണ്ണയുടെ വില

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലകൂടുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയെ ബാധിച്ചു. ഇറാനില്‍നിന്നുള്ള എണ്ണലഭ്യത കുറഞ്ഞതാണ് അന്താരാഷ്ട വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നത്.

85.45 ഡോളര്‍

85.45 ഡോളര്‍

ക്രൂഡ് ഓയലിന്റെ വില ഇന്നലെ ബാരലിന് 85 ഡോളര്‍ കടന്നു. ബ്രെന്റ് കൂഡ് വില 85.45 ഡോളര്‍ വരെയെത്തിയിരുന്നു. ഇറാനുമേലുള്ള യുഎസ് ഉപരോധമാണ് ക്രൂഡോയില്‍ ലഭ്യത കുറച്ചത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും രൂപയുടെ മൂല്യും ഇടിയുന്നതും വരും മാസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ത്തുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

English summary
Rupee at fresh record low; breaches 73-level against US dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X