കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയര്‍ന്ന ശേഷം രൂപ തകര്‍ന്നടിഞ്ഞു; ചരിത്ര നഷ്ടം!! 75ലേക്ക്, കൂപ്പുകുത്തി വിപണി, ഗള്‍ഫില്‍ ചാകര

Google Oneindia Malayalam News

മുംബൈ/ദുബായ്: ഇന്ത്യന്‍ രൂപ മൂല്യമിടിയുന്നത് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ നേരിയ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചൊവ്വാഴ്ച രാവിലെ ചെറിയ മുന്നേറ്റം കാഴ്ചവച്ച രൂപ ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 74.27 എന്ന നിലയിലാണ് ഒടുവില്‍. വരുംദിവസങ്ങളിലും രൂപ മൂല്യമിടിവ് തുടരുമെന്നാണ് കണക്കാക്കുന്നത്. ഈ ആഴ്ച തന്നെ 75ലേക്ക് ഇടിഞ്ഞേക്കും. ഗള്‍ഫ് കറന്‍സികള്‍ക്ക് മൂല്യം വര്‍ധിച്ചു. വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുകയാണ്. എണ്ണവിലയും കൂടിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

എണ്ണവില കൂടി

എണ്ണവില കൂടി

ബ്രന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 84 ഡോളര്‍ കടന്നു. അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. വിദേശ നാണയ വിപണിയില്‍ മറ്റു ഒട്ടേറെ കറന്‍സികള്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് ബോധ്യപ്പെട്ട വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി.

ചൊവ്വാഴ്ച സംഭവിച്ചത്

ചൊവ്വാഴ്ച സംഭവിച്ചത്

ചൊവ്വാഴ്ച രാവിലെ 73.93 എന്ന നിലയിലായിരുന്നു രൂപ. പിന്നീട് നേരിയ മുന്നേറ്റം കാഴ്ചവച്ചു. 73.88 എന്ന നിലയിലേക്ക് ഉയര്‍ന്നു. എന്നാല്‍ ഉച്ചയോടെ വീണ്ടും കൂപ്പുകുത്തി. ഉച്ചയ്ക്ക് ശേഷം 74.27 എന്ന നിലയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 21 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

1805 കോടി പിന്‍വലിച്ച് നിക്ഷേപകര്‍

1805 കോടി പിന്‍വലിച്ച് നിക്ഷേപകര്‍

ഒക്ടോബര്‍ അഞ്ചിനാണ് ഇതിന് മുമ്പ് ഏറ്റവും കനത്ത ഇടിവുണ്ടായത്. വ്യാപാരത്തിനിടെ അന്ന് 74.23 എന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ചൊവ്വാഴ്ച അതിനേക്കാള്‍ ഇടിവാണുണ്ടായത്. ചൊവ്വാഴ്ച മാത്രം ആഭ്യന്തര വിപണിയില്‍ നിന്ന് 1805 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു. വിദേശനിക്ഷേകര്‍ക്ക് ഇന്ത്യന്‍ ഓഹരികളില്‍ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇറക്കുമതിക്കാരുടെ ആവശ്യം

ഇറക്കുമതിക്കാരുടെ ആവശ്യം

ഇറക്കുമതിക്കാര്‍ കൂടുതലായി ഡോളര്‍ ആവശ്യപ്പെട്ടതും രൂപയ്ക്ക് തിരിച്ചടിയായി. എണ്ണവില വര്‍ധിച്ചത് മറ്റൊരു തിരിച്ചടിയാണ്. മൂലധനം പുറത്തേക്ക് പോകുന്നത് വ്യാപാര കമ്മി ഇരട്ടിയാക്കുമെന്ന ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കും.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു

മൂല്യം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന് വേണം വിലയിരുത്താന്‍. നേരത്തെ 70ഉം കടന്ന് രൂപ ഇടിയാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 75ലേക്കാണ് തകരുന്നത്. ഗള്‍ഫ് പണത്തിന് മൂല്യം വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫിലെ മിക്ക കറന്‍സികളുടെയും മൂല്യം 20.50ലേക്ക് എത്താറായി.

കൂടുതല്‍ ഇറക്കുന്നത്

കൂടുതല്‍ ഇറക്കുന്നത്

ഡോളറുമായിട്ടാണ് രൂപയുടെ മൂല്യം തട്ടിച്ചുനോക്കുക. ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 74.24 രൂപ നല്‍കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. രൂപ ഇനിയും മൂല്യമിടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂല്യം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരും കേന്ദ്രബാങ്കും ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതാണ് പ്രശ്‌നമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവും എണ്ണയാണ്.

ആശങ്കയുടെ കാരണം

ആശങ്കയുടെ കാരണം

കേന്ദ്രബാങ്ക് കൂടുതല്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. അടുത്ത വായ്പാ നയത്തില്‍ പലിശ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവന്നതും രൂപയുടെ മൂല്യമിടിയാന്‍ കാരണമായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ മൂലധന വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുകയാണ്.

അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ കമ്മി

അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ കമ്മി

ഇന്ത്യയുടെ വിദേശനവ്യാപാര കമ്മി വര്‍ധിക്കുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടില്‍ കരിനിഴല്‍ വീണതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ് ഇന്ത്യ നേരിടുന്നത്. വിദേശ നാണയ വിനിമയ വിപണിയില്‍ ആര്‍ബിഐക്ക് ഇടപെടുന്നതിന് പരിധിയുണ്ട്. ആഭ്യന്തരമായി രൂപയെ ശക്തിപ്പെടുത്തുന്നതിന് മാത്രമേ ആര്‍ബിഐക്ക് സാധിക്കൂ.

ഓരോ പൗരന്‍മാരെയും ബാധിക്കും

ഓരോ പൗരന്‍മാരെയും ബാധിക്കും

രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഓരോ പൗരന്മാരെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. കഴിഞ്ഞ ജൂണ്‍ മുതലാണ് രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയാന്‍ തുടങ്ങിയത്. ക്രൂഡ് ഓയിലിന് വില ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങള്‍ക്ക് വില ഉയരും. നവംബര്‍ നാല് മുതല്‍ ഇറാന്‍ എണ്ണ വിപണയില്‍ കിട്ടാതാകും. അമേരിക്കന്‍ ഉപരോധമാണ് കാരണം. അതോടെ വീണ്ടും വില കൂടാനാണ് സാധ്യത.

അമേരിക്കയുടെ ആവശ്യം

അമേരിക്കയുടെ ആവശ്യം

ഇറാന്റെ എണ്ണ അമേരിക്കന്‍ ഉപരോധം മൂലം വിപണിയില്‍ കിട്ടാതായാല്‍ പകരം സംവിധാനം കാണാന്‍ സൗദിയോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയും മറ്റു ഒപെക് രാജ്യങ്ങളും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ പെട്ടെന്ന് കൂടുതല്‍ ഉല്‍പ്പാദനം സാധ്യമല്ലെന്ന് സൗദി നിലപാട് എടുത്തതോടെ എണ്ണവില കുതിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ഇനിയും കൂടും, തകരും

ഇനിയും കൂടും, തകരും

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ രാജ്യങ്ങളിലെ പ്രധാനി സൗദിയാണ്. ഒപെക് ഇതര എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ മേധാവി റഷ്യയാണ്. ഇരുവിഭാഗവും ഇറാന്‍ എണ്ണയ്ക്ക് പകരം എന്തു ചെയ്യുമെന്ന ചര്‍ച്ച ചെയ്തു. ഉല്‍പ്പാദനം കൂട്ടണമെന്ന അമേരിക്കന്‍ നിര്‍ദേശം അവര്‍ തള്ളി. ക്രമേണ വര്‍ധിപ്പിക്കാമെന്നാണ് ഇവര്‍ ആലോചിക്കുന്നത്. ഇന്ത്യയില്‍ എണ്ണവില ഇനിയും കൂടുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

മുകേഷ് വിഷയത്തില്‍ തുറന്നടിച്ച് ഭാഗ്യലക്ഷ്മി; ഓര്‍മയില്ലെന്ന് പറയരുത്, ഞാന്‍ നോ പറഞ്ഞിട്ടുണ്ട്മുകേഷ് വിഷയത്തില്‍ തുറന്നടിച്ച് ഭാഗ്യലക്ഷ്മി; ഓര്‍മയില്ലെന്ന് പറയരുത്, ഞാന്‍ നോ പറഞ്ഞിട്ടുണ്ട്

English summary
Rupee hits another record low, now at 74.27 against US dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X