കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്(84) നാലാം വിവാഹം; വധുവിന് 25 വയസ്സ് ഇളപ്പം!!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്ത് മാധ്യമ ഭീമന്‍ എന്ന വിശേഷണം ഏറ്റവും അധികം കേട്ടിട്ടുള്ളത് റൂപ്പര്‍ട്ട് മര്‍ഡോക് തന്നെ ആയിരിയ്ക്കും. ഒരു പക്ഷേ, അദ്ദേഹം ആ പേരിന് അക്ഷരാര്‍ത്ഥത്തില്‍ അര്‍ഹനും ആണ്.

വലിയ മാധ്യമ സ്ഥാപനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്ന ആളാണ് മര്‍ഡോക്ക്. എന്നാല്‍ അതിലും അപ്പുറം മാധ്യമങ്ങള്‍ ആഘോഷിച്ചിട്ടുള്ളത് മര്‍ഡോക്കിന്റെ വിവാഹങ്ങളും വിവാഹ മോചനങ്ങളും ആണ്.

മര്‍ഡോക്ക് ഇതാ നാലാമതും വിവാഹിതനാകാന്‍ പോകുന്നു. 84 വയസ്സുള്ള മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നത് 59 വയസ്സുള്ള ജെറി ഹാളിനെ ആണ്. 25 വയസ്സിന്റെ വ്യത്യാസം!!!

റൂപ്പര്‍ട്ട് മര്‍ഡോക്ക്

റൂപ്പര്‍ട്ട് മര്‍ഡോക്ക്

ന്യൂസ് കോര്‍പ്പറേഷന്റെ 'അധിപനാണ്' റൂപ്പര്‍ട്ട് മര്‍ഡോക്ക്. മാധ്യമ ലോകത്തെ തന്നെ നിയന്ത്രിയ്ക്കുന്ന ബിസിനസ് മാഗ്നറ്റ് എന്നും വിശേഷിപ്പിയ്ക്കാം.

84-ാം വയസ്സില്‍ വിവാഹം?

84-ാം വയസ്സില്‍ വിവാഹം?

റൂപ്പര്‍ട്ട് മര്‍ഡോക്ക് ഏതെങ്കിലും മാധ്യമ സ്ഥാപനം ഏറ്റെടുത്തല്ല ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 84-ാം വയസ്സില്‍ അദ്ദേഹം വീണ്ടും വിവാഹിതനാവുകയാണ്.

നാലാം വിവാഹം

നാലാം വിവാഹം

മര്‍ഡോക്കിന്റെ ആദ്യത്തെ വിവാഹമല്ല ഇത്. ഇതിന് മുമ്പ് മൂന്ന് തവണ വിവാഹം കഴിച്ചു. അതെല്ലാം വിവാഹമോചനത്തില്‍ അവസാനിയ്ക്കുകയും ചെയ്തു.

ആറ് കുട്ടികള്‍

ആറ് കുട്ടികള്‍

മൂന്ന് വിവാഹങ്ങളിലായി മര്‍ഡോക്കിന് ആറ് കുട്ടികളാണ് ഉള്ളത്.

ജെറി ഹാള്‍ ആണ് വധു

ജെറി ഹാള്‍ ആണ് വധു

നടിയും മോഡലും ആയ ജെറി ഹാള്‍ ആണ് മര്‍ഡോക്കിന്റെ നാലാമത്തെ വധു. ഇവര്‍ ഗായകനായ മൈക്ക് ജാഗറിനൊപ്പമായിരുന്നു താമസം. അത് ബ്രേക്ക് അപ്പ് ആയതിന് ശേഷമാണ് മര്‍ഡോക്കുമായി അടുക്കുന്നത്. ജെറിയ്ക്ക് മൂന്ന് മക്കളുണ്ട്.

25 വയസ്സിന്റെ വ്യത്യാസം

25 വയസ്സിന്റെ വ്യത്യാസം

റൂപ്പര്‍ട്ട് മര്‍ഡോക്കിന് പ്രായം 84 ആണ്. ജെറി ഹാളിന് 59 ഉം. അപ്പോള്‍ രണ്ട് പേരും തമ്മില്‍ 25 വയസ്സിന്റെ വ്യത്യാസം.

ആദ്യവിവാഹത്തിന് അറുപത് വര്‍ഷം

ആദ്യവിവാഹത്തിന് അറുപത് വര്‍ഷം

1956 ല്‍ ആണ് മര്‍ഡോക്കിന്റെ ആദ്യ വിവാഹം നടക്കുന്നത്. പെട്രീഷ്യ ബുക്കര്‍ ആയിരുന്നു വധു. ഇവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു. എന്തായാലും ആദ്യ വിവാഹം കഴിഞ്ഞ് അറുപത് വര്‍ഷമായപ്പോഴാണ് മര്‍ഡോക്ക് നാലാമത്തെ വിവാഹം കഴിയ്ക്കുന്നത്.

 എന്‍ഗേജ്‌മെന്റ്

എന്‍ഗേജ്‌മെന്റ്

തങ്ങളുടെ വിവാഹം നിശ്ചയിച്ച കാര്യം ടൈംസ് പത്രത്തിലൂടെയാണ് മര്‍ഡോക്ക് ലോകത്തെ അറിയിച്ചത്. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് പത്രം.

റഗ്ബി ലോകകപ്പില്‍

റഗ്ബി ലോകകപ്പില്‍

കഴിഞ്ഞ റഗ്ബി ലോകകപ്പ് ഫൈനല്‍ വേദിയിലാണ് മര്‍ഡോക്കിനേയും ജെറി ഹാളിനേയും ആദ്യമായി ഒരുമിച്ച് കാണുന്നത്. മര്‍ഡോക്കിന്റെ സഹോദരിയാണ് ജെറിയ പരിയപ്പെടുത്തിക്കൊടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗോള്‍ഡന്‍ ഗ്ലോബില്‍

ഗോള്‍ഡന്‍ ഗ്ലോബില്‍

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പ്രഖ്യാന സദസ്സിലും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു.

English summary
Rupert Murdoch and Jerry Hall announce engagement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X