കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌; ബൈഡന്‍ അധികാരത്തിലെത്തുമെന്ന്‌ പ്രവചിച്ച്‌ റഷ്യന്‍ കരടി

Google Oneindia Malayalam News

മോസ്‌കോ:2020 അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞടുപ്പില്‍ ജോ ബൈഡന്‍ വിജയിക്കുമെന്ന പ്രവചനവുമായി റഷ്യന്‍ കരടി. രാഷ്ട്രിയ പ്രവചനം നടത്തുന്ന കരടിയും രണ്ട്‌ വെള്ളക്കരടികളുമാണ്‌ ജോ ബൈഡന്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റ്‌ ആകുമെന്ന്‌ പ്രവചനം നടത്തിയിരിക്കുന്നത്‌. റഷ്യയിലെ സൈബീരിയന്‍ നഗരത്തിലുള്ള റൊയോവ്‌ റുച്ചേയ്‌ മൃഗശാലയിലെ മൃഗങ്ങളാണ്‌ പ്രവചനത്തിനു പിന്നില്‍ . ട്രംപിന്റെയും, ബൈഡന്റെയും ചിത്രങ്ങള്‍ കൊത്തിയ തണ്ണിമത്തന്‍ ഉപയോഗിച്ചാണ്‌ പ്രവചനം . ഖാന്‍ എന്നുപേരുള്ള വെള്ളക്കടുവ ബൈഡന്റെ ചിതം കൊത്തിവെച്ച തണ്ണിമത്തന്‍ തിരഞ്ഞടുത്തു.ട്രംപിന്റേതാകട്ടെ അവഗണിക്കുകയും ചെയ്‌തു. ഖാന്റെ സുഹൃത്തായ ഭാര്‍ട്ടെക്കെന്നു വിളിപ്പേരുള്ള കടുവ സുഹൃത്തിനെ പിന്തുണച്ച്‌ ബൈഡന്റെ ചിത്രമുള്ള തണ്ണിമത്തന്‍ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കരടി ബ്രയാന്‍ ബൈഡന്റെ പേരിലുള്ള തണ്ണി മത്തന്‍ നക്കുകയും പിന്നീട്‌ അത്‌ അകത്തക്കുകയുമായിരുന്നു.

നിരവധി രാഷ്ട്രീയ പ്രവചനങ്ങള്‍ നടത്തി ശ്രദ്ധ നേടിയവരാണ്‌ ഈ മൃഗങ്ങള്‍.എന്നാല്‍ ഇവരുടെ പല പ്രവചനങ്ങളും ഫലം കാണാതെ പോയിട്ടുണ്ട്‌. 2018ലെ ലോകഫുട്‌ബോള്‍ മത്സരത്തേക്കുറിച്ചും അതേ വര്‍ഷം തന്നെ നടന്ന ഉക്രയിന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനെപ്പറ്റിയും ഇവര്‍ നടത്തിയ പ്രവചനങ്ങള്‍ തെറ്റായിരുന്നു. പ്രവചനം ചിലപ്പോള്‍ തെറ്റായി മാറാമെന്ന്‌ മൃഗശാല സൂക്ഷിപ്പുകാരന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. 2016ല്‍ ഡൊണാള്‍ഡ്‌ ട്രംപ്‌ പ്രസിഡന്റാകുമെന്ന്‌ ഇതേ മൃഗശലയിലെ തന്നെ പോളാര്‍ എന്ന്‌ പേരായ കരടി പ്രവചിച്ചിരുന്നു. അതേ സമയം മൃഗശാലയിലെ പെണ്‍കടുവായായിരുന്ന അമൂര്‍ ഹിലരി ക്ലിന്റന്റെ പേരായിരുന്നു പ്രവചിച്ചത്‌.

BIDEN
ഈ വരുന്ന നവംബര്‍ മൂന്നിനാണ്‌ അമേരിക്കയില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ്‌ ട്രംപും, ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥിയായ ജോ ബൈഡനും തമ്മിലാണ്‌ പ്രസഡന്റ്‌്‌ സ്‌ഥാനത്തിനായി മത്സരിക്കുന്നത്‌. ഇരുവരും തങ്ങളുടെ അവസാന വട്ട തിരഞ്ഞെടുപ്പ്‌ പ്രചരണനത്തിലാണ്‌. കോവിഡ്‌ വൈറസ്‌ മഹാമാരി പ്രതിരോധിക്കാന്‍ സാധിക്കാത്തും, സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയുമുള്ള ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളുമാണ്‌ ഡെമോക്രാറ്റുകളുടെ ട്രംപിനെതിരെയുള്ള മുഖ്യ ആയുധം.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ രോഗികളുള്ളത്‌ അമേരിക്കയിലാണ്‌. ഇപ്പോഴും പ്രതിദിനം കോവിഡ്‌ ബാധിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ കൂടുതലാണ്‌. കോവിഡ്‌ കാലത്ത്‌ മാസ്‌ക്‌ ധരിക്കാതെ ട്രംപ്‌ പത്ര സമ്മേളനം നടത്തിയതും, പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ഏറെ വിവാദങ്ങള്‍ക്ക്‌ വഴിതെളിച്ചിരുന്നു. കോവിഡ്‌ ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ്‌ കുറച്ചു ദിവസം മുന്നേയാണ്‌ കോവിഡില്‍ നിന്നും മുക്തി നേടിയത്‌. രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തിയെന്നതാണ്‌‌ പ്രസിഡന്‍ര്‌ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന അവകാശവാദം. അമേരിക്കയിലെ മാധ്യമങ്ങളും വന്‍കിട ടെക്കി കമ്പനികളും ബൈഡനെതിേയുള്ള വാര്‍ത്തകള്‍ മനപ്പൂര്‍വ്വം ഒളിപ്പിക്കുകയാണെന്ന്‌ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ ട്രംപ്‌ ആരോപിച്ചിരുന്നു

English summary
Rusian bear predict Joe Biden will win the American presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X