• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റഷ്യ ലോകത്തോട് നുണ പറയുന്നു?; കൊറോണയില്‍ മരണമില്ല, എല്ലാം ന്യുമോണിയ, കണക്കുകള്‍ പറയുന്നത്

മോസ്കോ: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യൂറോപ്പില്‍ വലിയ രീതിയിലാണ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്നത്. ഇറ്റലിയില്‍ മരമം ഏഴായിരത്തോട് അടുക്കുകയാണ്. 6820 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത്. സ്പെയ്നിലും മരണ സംഖ്യ ദിനം പ്രതിവര്‍ധിക്കുകയാണ്. 2991 പേര്‍ ഇതിനകം സ്പൈയ്നില്‍ മരിച്ചിട്ടുണ്ട്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സിലും ജര്‍മ്മനിയിലുമൊക്കെ മരണ നിരക്ക് കുത്തനെ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് റഷ്യയുടെ സ്ഥിതി. 14.5 കോടി ജനസഖംഖ്യയുള്ള രാജ്യത്ത് ഒരാള്‍ പോലും കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടില്ലെന്നാണ് ഭരണ കൂടം അവകാശപ്പെടുന്നത്. ചൈനയുമായി വലിയ തോതില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് റഷ്യ എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

അതിര്‍ത്തി

അതിര്‍ത്തി

ലോകത്തിലെ ഏറ്റവും വലിയ രാജ്യാതിര്‍ത്തിയാണ് ചൈനയും റഷ്യയും തമ്മിലുള്ളത്. ചൈനയുമായി 4209 കിലോമീറ്റര്‍ അതിര്‍ത്തിയാണ് റഷ്യ പങ്കിടുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റൊരു രാജ്യമായ ഉത്തര കൊറിയയില്‍ നിന്നും കോവിഡ് ദുരിതതിന്‍റെ യഥാര്‍ത്ഥ വസ്തുതകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ഈ രണ്ട് രാജ്യങ്ങള്‍ ഒഴികെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് എല്ലാ രാജ്യങ്ങളും മഹാമാരിയെ നിയന്ത്രണ വിധേയമാക്കാനുള്ള പെടാപ്പാടിലാണ്.

വെറും പൊള്ള

വെറും പൊള്ള

രാജ്യത്ത് കോവിഡ് ഭീതി വിതക്കുന്നില്ലെന്ന വ്ളാഡ്മിര്‍ പുടിന്‍റെ അവകാശ വാദം വെറും പൊള്ളയാണെന്നാണ് റഷ്യയില്‍ നിന്ന് തന്നെ ഉയര്‍ന്ന് വരുന്ന വാദം. പുടിന്‍ പുറത്തു വിടുന്ന കണക്കുകളില്‍ വാസതവമില്ലെന്ന് ആരോപിച്ച് സർക്കാർ വിരുദ്ധ ചേരിയിലുള്ള ഡോ. അനസ്താസ്യ വസല്യേവ രംഗത്തു വന്നിട്ടുണ്ട്. ഇതോടെ റഷ്യ പുറത്തു വിട്ട കണക്കുകളില്‍ സംശയം പ്രകടിപ്പിച്ച് രാജ്യാന്തരം മാധ്യമങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

ന്യുമോണിയയുടെ കണക്കില്‍

ന്യുമോണിയയുടെ കണക്കില്‍

റഷ്യയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന സംഭവങ്ങളെല്ലാം ന്യുമോണിയയുടെ കണക്കില്‍ എഴുതി തള്ളാനാണ് ശ്രമമെന്നാണ് അനസ്താസ്യ വസല്യേവ പ്രധനമായും ഉന്നയിക്കുന്ന ആരോപണം. ഒന്നര ലക്ഷത്തിലേറെ കോവിഡ് 19 ടെസ്റ്റുകള്‍ രാജ്യത്ത് നടത്തിയെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കില്‍ പറയുന്നുത്.

കോവിഡ് 19 ടെസ്റ്റുകള്‍

കോവിഡ് 19 ടെസ്റ്റുകള്‍

ലോകത്ത് തന്നെ റഷ്യയേക്കാള്‍ കൂടുതല്‍ കോവിഡ് 19 ടെസ്റ്റുകള്‍ നടന്നത് ദക്ഷിണ കൊറിയയിലും ചൈനയിലും ഇറ്റലിയിലുമാണ്. ഇവിടിങ്ങളില്‍ എല്ലാം വന്‍തോതില്‍ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ റഷ്യയില്‍ നടന്ന ടെസ്റ്റുകളില്‍ കോവിഡ്-19 സ്ഥിരീകരിച്ച കേസുകളുടെ ശതമാനം വെറും 0.21 മാത്രമാണ്. ഈ കണക്കുകള്‍ അസാധാരണങ്ങളില്‍ അസാധാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മോസ്കോയില്‍ 79 കാരി

മോസ്കോയില്‍ 79 കാരി

മോസ്കോയില്‍ 79 കാരി കോവിഡ് 19 ബാധിച്ച് മരിച്ചതായി കഴിഞ്ഞ വ്യാഴാഴ്ച രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കൊവിഡല്ല, ന്യൂമോണിയ ആണ് മരണ കാരണമെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. എന്നാല്‍ ഈ മരണത്തിന് ശേഷം റഷ്യ രാജ്യമെമ്പാടും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് സംശയങ്ങള്‍ക്ക് കൂടുതല്‍ ബലമേകുന്നു. മേയ് 1 വരെ രാജ്യാന്തര അതിർത്തികൾ അടച്ചിട്ടു. സ്കൂളുകളും പ്രധാന നഗരങ്ങളുമെല്ലാം റഷ്യ അടച്ച് പൂട്ടിയിരിക്കുകയുമാണ്.

21 ദിവസം എങ്ങനെ പിന്നീടും, ലോക്ക് ഔട്ട് എന്ന അനിവാര്യതയിലും ഓർക്കേണ്ട ചില ആളുകൾ ഉണ്ട് , കുറിപ്പ്

ജൈവായുധമായി കൊറോണയെ സൃഷ്ടിച്ചത് ചൈന, ഹൃദയശൂന്യര്‍: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

English summary
Russia adding corona death under pneumonia list, alegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more