കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ 24 മണിക്കൂറിനിടെ സംഭവിച്ചത്.... കൂട്ടമരണങ്ങള്‍, പതിനായിരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!!

Google Oneindia Malayalam News

മോസ്‌കോ: റഷ്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും കാര്യങ്ങള്‍ കൈവിട്ട് പോകുന്നു. കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 10633 പുതിയ കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ സംബന്ധിച്ച് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഇതുവരെ 1,34687 പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുള്ള ഏഴാമത്തെ രാഷ്ട്രമാണ് റഷ്യ. മാര്‍ച്ചില്‍ ഏറ്റവും പിന്നിലായിരുന്നു റഷ്യ. ഒരൊറ്റ മാസം കൊണ്ട് കുതിച്ച് കയറുകയാണ് രോഗികളുടെ എണ്ണം.

1

റഷ്യയില്‍ ആരോഗ്യ മേഖല വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ഇതുവരെ 1280 പേരാണ് മരിച്ചത്. 24 മണിക്കൂറില്‍ 58 പേര്‍ കൂടി മരിച്ചു. ഇതുവരെ 16639 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 1626 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ആശ്വസിക്കാനുള്ള സാഹചര്യം ഇതുവരെ റഷ്യയില്‍ ഉണ്ടായിട്ടില്ല. അതേസമയം ഇതിനേക്കാള്‍ വലിയൊരു പ്രതിസന്ധിയും ചൈനയില്‍ ഉടലെടുത്തിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച 50 ശതമാനം രോഗികളിലും പ്രകടമായ രോഗലക്ഷണങ്ങളില്ല. അതുകൊണ്ട് ഇവരൊക്കെ ആരുമായെല്ലാം ബന്ധപ്പെട്ടു എന്നത് കണ്ടെത്തുക വളരെ ബുദ്ധിമുട്ടേറിയകാര്യമാണ്. രാജ്യ തലസ്ഥാനമായ മോസ്‌കോയിലാണ് പകുതിയിലധികം കേസുകളും രേഖപ്പെടുത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് റഷ്യ രാജ്യത്തെ ലോക്ഡൗണ്‍ നീട്ടിയത്. ഇത് മെയ് 11 വരെ തുടരും. എന്നിട്ടും ഇവിടെ രോഗവ്യാപനം കരുത്താര്‍ജിക്കുകയാണ്. നിത്യേനയുള്ള വര്‍ധനവ് കുറഞ്ഞ് വരികയാണെന്നും, എന്നാല്‍ ആശ്വസിക്കാനുള്ള സാഹചര്യമില്ലെന്നും പുടിന്‍ പറഞ്ഞു. രോഗം അതിന്റെ തീവ്രതയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ ഏറ്റവും ദുര്‍ഘടമായ ഘട്ടമാണ് നമ്മെ തേടി വന്നിരിക്കുന്നത്. ഭീകരമായ ആ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു. അതേസമയം പുടിനെതിരെ രാജ്യത്ത് വലിയ ജനരോഷമുണ്ട്. രണ്ട് ഡസനോളം ആശുപത്രികള്‍ പൂട്ടിയത് ആരോഗ്യ പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിരിക്കുകയാണ്. ക്വാറന്റൈന് വേണ്ടിയാണ് ഇവ അടച്ച് പൂട്ടിയത്.

അതേസമയം നിരവധി ഡോക്ടര്‍മാര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗികളെ ചികിത്സയ്ക്കാനുള്ള ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. യാതൊരു സുരക്ഷയുമില്ലാതെ കോവിഡ് രോഗികളെ പരിചരിക്കാനാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതും ആരോഗ്യ പ്രവര്‍ത്തരെ ചൊടിപ്പിച്ചിരിക്കുകയാണ്. നിരവധി പേര്‍ മരിച്ചുവീഴുമെന്ന് ഇവര്‍ പറയുന്നു. നേരത്തെ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ എല്ലാ റെസ്റ്റോറന്റുകളും പൂട്ടാന്‍ ചൈന തീരുമാനിച്ചിരുന്നു. ഹാര്‍ബിന്‍ സിറ്റിയിലാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്. നേരത്തെ റഷ്യ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിനും കൊറോണ സ്ഥിരീകരിച്ചു. ചൈന അതുകൊണ്ട് തന്നെ കടുത്ത ജാഗ്രതയിലാണ്.

English summary
russia adds 10000 coronavirus cases in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X