ആണവ കരാര്‍: ഇറാന് പിന്തുണയുമായി ചൈനയും റഷ്യയും
ബെയ്ജിംഗ്/മോസ്കോ: അന്താരാഷ്ട്ര ആണവ കരാറില്‍ ഭേദഗതികളില്‍ വരുത്തിയില്ലെങ്കില്‍ അതില്‍ നിന്ന് പിന്മാറുമെന്ന അമേരിക്കന്‍ ഭീഷണി ശക്തമായ സാഹചര്യത്തില്‍ ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തി. ഇറാനെതിരേ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ മെയ് 12ഓടെ കരാറില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണിത്. പുതിയ കരാര്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണും അഭിപ്രായപ്രകടനം നടത്തിയിരുന്നു.
എന്നാല്‍ കരാറില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് റഷ്യ. 2015ലുണ്ടാക്കിയ ആണവ കരാറില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് റഷ്യ കരുതുന്നില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റും ഫ്രഞ്ച് പ്രസിഡന്റും പറഞ്ഞ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചുവെന്നും എന്നാല്‍ കരാറിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ നിലവിലുള്ളതില്‍ എന്തെങ്കിലും ഭേദഗതി ചെയ്യാനോ സാധിക്കില്ലെന്നതാണ് റഷ്യയുടെ നിലപാടെന്നും അവര്‍ വ്യക്തമാക്കി.

ഇറാന് ആണവ കരാറിനുള്ള ചൈനയുടെ പിന്തുണ ആവര്‍ത്തിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹുവ ചുന്‍യിംഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഏറെ ചര്‍ച്ചകള്‍ക്കു ശേഷം ആറ് രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ചേര്‍ന്നുണ്ടാക്കിയതാണ് ഇറാന് ആണവ കരാര്‍. യു.എന്‍ രക്ഷാസമിതിയുടെ 2231 നമ്പര്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നിലവില്‍ വന്നതെന്നും അവര്‍ വ്യക്തമാക്കി. കരാര്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകളും സഹകരണവുമാണ് കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ നടത്തേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് അഭിപ്രായപ്പെട്ടു.
അതിനിടെ കരാറിലെ ഒരു വാചകം പോലും മാറ്റാന്‍ ഇറാന് സമ്മതിക്കില്ലെന്നും അമേരിക്ക കരാറില്‍ നിന്ന് പിന്മാറുന്ന പക്ഷം ഇറാന് ആണവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications