കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ കരാര്‍: അമേരിക്ക ഒറ്റപ്പെടുന്നു; യൂറോപ്പും റഷ്യയും ഇറാനൊപ്പം

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുമ്പോള്‍ കരാറിന് പൂര്‍ണ പിന്തുണയുമായി യൂറോപ്യന്‍ യൂനിയനും റഷ്യയും. 2015ല്‍ ഉണ്ടാക്കിയ കരാര്‍ പ്രവര്‍ത്തനക്ഷമമാണെന്നും കരാറിലുള്‍പ്പെട്ട കക്ഷികളെല്ലാം അതിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ വെള്ളിയാഴ്ച വ്യക്തമാക്കി. കരാറില്‍ നിന്ന് അമേരിക്ക എത്രയും വേഗം പിന്‍മാറുമെന്ന മുതിര്‍ന്ന അമേരിക്കന്‍ സര്‍ക്കാര്‍ വക്താവിന്റെ പ്രസ്താനയോടെ പ്രതികരിക്കുകയായിരുന്നു അവര്‍.

കരാറുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയാണ് ഞങ്ങള്‍. യു.എന്‍ രക്ഷാസമിതി അംഗീകരിച്ച ഒരു ആണവ നിര്‍വ്യാപന കരാറാണ് അതെന്ന കാര്യം എല്ലാവര്‍ക്കും ഓര്‍മ വേണം. കരാര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇതിനിടയില്‍ എട്ടുതവണ ഇക്കാര്യം പരിധോച്ച് ഉറപ്പുവരുത്തിയതാണെന്നും യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് ബ്രസല്‍സില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

usa

ഇറാന്റെ ആണവായുധവുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗമാളുകള്‍ക്കും അത്യാവശ്യം ഉറപ്പുകള്‍ പ്രദാനം ചെയ്യുന്നതാണ് കരാറെന്നും എല്ലാവരും കരാറുമായി ബന്ധപ്പെട്ട ബാധ്യതകള്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സന്തുലിതമായ ഒരു നിലപാടാണ് അമേരിക്കയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. കരാര്‍ അതിന്റെ നിലവിലെ രീതിയില്‍ തുടരുകയെന്നത് വളരെ പ്രധാനമാണെന്നും അമേരിക്കയുടെ പങ്കാളിത്തം ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും കസാക്കിസ്താന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളുമായാണ് ഇറാന്‍ ആണവ കരാറില്‍ ഒപ്പുവച്ചത്.

കരാറില്‍ നിന്ന് പിന്‍മാറുന്നത് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുകയെന്ന് ജര്‍മനി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറു പക്ഷം, മറ്റ് രാജ്യങ്ങള്‍ അവരുടെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിമുഖത കാണിക്കുന്ന സാഹചര്യം അത് സൃഷ്ടിക്കുമെന്നായിരുന്നു് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞത്. അന്താരാഷ്ട്രതലത്തില്‍ ഇത് വലിയ തിരിച്ചടിയായി മാറുമെന്നും അമേരിക്കയെ വിശ്വസിക്കാത്ത സാഹചര്യമാവും ഇതുണ്ടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് 2015ലുണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍മാറുന്നത് നിരുത്തരവാദപരമായിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണും നേരത്തേ മുറിയിപ്പ് നല്‍കിയിരുന്നു. സമാധാനത്തിന് അനിവാര്യമായ ഒരു കരാറാണിതെന്നും മറ്റൊും പകരം വെക്കാതെ അതില്‍ നിന്ന് പിന്‍മാറുകയെന്നത് വലിയ അബദ്ധമാവുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

English summary
russia and eu signal parting ways with us on iran deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X