സൗദിയും റഷ്യയും കോടികളുടെ പ്രതിരോധ, ഊര്‍ജ, വ്യാപാര കരാറുകളില്‍ ഒപ്പുവച്ചു
സൗദിയും റഷ്യയും കോടികളുടെ പ്രതിരോധ, ഊര്‍ജ, വ്യാപാര കരാറുകളില്‍ ഒപ്പുവച്ചു
മോസ്കോ: ചരിത്രപരമായ റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സല്മാന് രാജാവും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മീര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കോടികളുടെ ഉഭയകക്ഷി കരാറുകളില്‍ ഇരുവിഭാഗവും ഒപ്പുവച്ചു. പ്രതിരോധ-വാണിജ്യ- ഊര്‍ജ രംഗങ്ങളിലാണ് വിവിധ കരാറുകളില്‍ ഇരുവിഭാഗവും ഒപ്പുവച്ചത്. സിറിയന്‍ യുദ്ധത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിനില്‍ക്കെ തന്നെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനം വളരെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.
എണ്ണവില പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ 2018 മാര്‍ച്ച് വരെ ഉല്‍പ്പാദനം കുറയ്ക്കാനെടുത്ത തീരുമാനം കുറച്ചുകാലത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായി റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

ചരിത്രത്തിലാദ്യമായി ഒരു സൗദി ഭരണാധികാരി നടത്തുന്ന റഷ്യന്‍ സന്ദര്‍ശന വേളയില്‍ സല്മാന് രാജാവിനോടൊപ്പം സൗദിയിലെ പ്രമുഖ 85 കമ്പനികളുടെ സി.ഇ.ഒമാരും ഇവിടെയെത്തിയിട്ടുണ്ട്. രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് നൂറിലേറെ സൗദി-റഷ്യന്‍ ബിസിനസ് നേതാക്കളെ പങ്കെടുപ്പിച്ച് ബുധനാഴ്ച മോസ്കോയില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ സമ്മേളനം ഉപകരിക്കുമെന്ന് കൗണ്‍സില്‍ ചെയര്മാന് അഹ്മദ് അല്‍ റാജിഹി പറഞ്ഞു. ചരിത്രപ്രധാനമായ സന്ദര്‍ശനം ശിനായഴ്ച അവസാനിക്കും. അതിനു മുമ്പ് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവുമായി സല്മാന് രാജാവ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications