കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും റഷ്യയും കോടികളുടെ പ്രതിരോധ, ഊര്‍ജ, വ്യാപാര കരാറുകളില്‍ ഒപ്പുവച്ചു

സൗദിയും റഷ്യയും കോടികളുടെ പ്രതിരോധ, ഊര്‍ജ, വ്യാപാര കരാറുകളില്‍ ഒപ്പുവച്ചു

  • By Desk
Google Oneindia Malayalam News

മോസ്‌കോ: ചരിത്രപരമായ റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കോടികളുടെ ഉഭയകക്ഷി കരാറുകളില്‍ ഇരുവിഭാഗവും ഒപ്പുവച്ചു. പ്രതിരോധ-വാണിജ്യ- ഊര്‍ജ രംഗങ്ങളിലാണ് വിവിധ കരാറുകളില്‍ ഇരുവിഭാഗവും ഒപ്പുവച്ചത്. സിറിയന്‍ യുദ്ധത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിനില്‍ക്കെ തന്നെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനം വളരെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.

എണ്ണവില പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ 2018 മാര്‍ച്ച് വരെ ഉല്‍പ്പാദനം കുറയ്ക്കാനെടുത്ത തീരുമാനം കുറച്ചുകാലത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായി റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

vlamidirsalman-06-1507266169.jpg -Properties
ഒരു ബില്യന്‍ ഡോളറിന്റെ സംയുക്ത ഊര്‍ജ നിക്ഷേപ ഫണ്ട് ആരംഭിക്കാന്‍ ഇരുവിഭാഗവും തീരുമാനിച്ചു. സൗദി എണ്ണക്കമ്പനിയായ അരാംകോ റഷ്യന്‍ കമ്പനിയായ സിബുറുമായി ചേര്‍ന്ന് എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഇതിനു പുറമെ, റഷ്യയുടെ ആണവ കോര്‍പറേഷനായ റൊസാറ്റവും സൗദി ഊര്‍ജ മന്ത്രാലയവും തമ്മില്‍ ആണവോര്‍ജ രംഗത്ത് സഹകരിക്കാനും ധാരണയായി. ആണവോര്‍ജ രംഗത്ത് വന്‍ സഹകരണ സാധ്യതയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതെന്നും സൗദിയുടെ വിവിധ മേഖലകളിലുള്ള വളര്‍ച്ചയ്ക്ക് ആണവോര്‍ജം രാസത്വരകമായി വര്‍ത്തിക്കുമെന്നും റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക് അഭിപ്രായപ്പെട്ടു.

ചരിത്രത്തിലാദ്യമായി ഒരു സൗദി ഭരണാധികാരി നടത്തുന്ന റഷ്യന്‍ സന്ദര്‍ശന വേളയില്‍ സല്‍മാന്‍ രാജാവിനോടൊപ്പം സൗദിയിലെ പ്രമുഖ 85 കമ്പനികളുടെ സി.ഇ.ഒമാരും ഇവിടെയെത്തിയിട്ടുണ്ട്. രാജാവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് നൂറിലേറെ സൗദി-റഷ്യന്‍ ബിസിനസ് നേതാക്കളെ പങ്കെടുപ്പിച്ച് ബുധനാഴ്ച മോസ്‌കോയില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ സമ്മേളനം ഉപകരിക്കുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ റാജിഹി പറഞ്ഞു. ചരിത്രപ്രധാനമായ സന്ദര്‍ശനം ശിനായഴ്ച അവസാനിക്കും. അതിനു മുമ്പ് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവുമായി സല്‍മാന്‍ രാജാവ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.

English summary
King Salman and Russian President Vladimir Putin on Thursday agreed deals worth billions of dollars to strengthen energy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X