കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമത്തെ കൊവിഡ് മരുന്നിനും റഷ്യൻ അനുമതി: ഫാർമസികളിൽ വിൽക്കാനും പച്ചക്കൊടി!!

Google Oneindia Malayalam News

മോസ്കോ: കൊറോണ വൈറസ് ചികിത്സയ്ക്കായി മരുന്നിന് അംഗീകാരം നൽകി റഷ്യ. നേരിയ കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് നൽകാനായി ഫാർമസികൾ വഴി വിൽക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. റഷ്യൻ മരുന്ന് കമ്പനിയായ ആർ- ഫാമിന്റെ കൊറോണവിർ എന്ന ആന്റിവൈറൽ മരുന്നിനാണ് ഇതോടെ റഷ്യയിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. ലോകത്ത് ആദ്യമായാണ് ആശുപത്രികൾക്ക് പുറത്തേക്ക് മരുന്ന് എഴുതി നൽകി വാങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നത്.

Recommended Video

cmsvideo
Russia Approves 1st COVID-19 Prescription Drug For Sale In Pharmacies | Oneindia Malayalam

റംസിയുടെ ആത്മഹത്യ: കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന്, ഉത്തരവ് പുറത്ത്!! റംസിയുടെ ആത്മഹത്യ: കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന്, ഉത്തരവ് പുറത്ത്!!

ഇതോടെ ഡോക്ടർമാരുടെ കുറിപ്പടി ലഭിക്കുന്ന പക്ഷം മരുന്ന് വാങ്ങാൻ സാധിക്കും. ഇതോടെ അടുത്ത ആഴ്ചയോടെ മരുന്ന് ഫാർമസികളിൽ ലഭിക്കുമെന്നാണ് കമ്പനി വെള്ളിയാഴ്ച വ്യക്തമാക്കിയത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ റഷ്യ മുൻപന്തിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ സ്പുട്നിക് വി എന്ന വാക്സിനും റഷ്യ അംഗീകാരം നൽകിയിരുന്നു.

corona15-

ജപ്പാനിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ചെടുത്തിട്ടുള്ള ഫാവിപിറാവിർ എന്ന മരുന്നിനെ അടിസ്ഥാനമാക്കിയാണ് റഷ്യ ഈ മരുന്നും നിർമിച്ചിട്ടുള്ളത്. കൊവിഡ് രോഗികൾക്ക് ഇന്ത്യയുൾപ്പെടെ പലരാജ്യങ്ങളും ഫാവിപിറാവിർ നൽകിവരുന്നുണ്ട്. ജപ്പാനിലും വൈറൽ രോഗങ്ങൾക്കും വ്യാപകമായി ഈ മരുന്ന് തന്നെയാണ് നൽകിവരുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിച്ച് വരാറുള്ളൂ.

ഇതേ മരുന്ന് റഷ്യയിൽ ഒപി വിഭാഗത്തിലെ രോഗികൾക്കും നൽകുന്നതിനാണ് റഷ്യ അനുമതി നൽകിയിരുക്കുന്നത്. 168 രോഗികളെ ഉൾപ്പെടുത്തിക്കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി നടന്ന പരീക്ഷണങ്ങൾക്ക് ശേഷമാണ് കൊറോണവിറിന് അനുമതി നൽകിയതെന്നാണ് ആർ- ഫാർമ വ്യക്തമാക്കിയത്. ജൂലൈയിലാണ് ആശുപത്രികളിൽ ഈ മരുന്ന് ഉപയോഗിക്കാൻ ആദ്യമായി റഷ്യ അനുമതി നൽകുന്നത്.

English summary
Russia Approves 1st COVID-19 Prescription Drug For Sale In Pharmacies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X