Get Updates
Get notified of breaking news, exclusive insights, and must-see stories!

60 ടണ്‍ മെഡിക്കല്‍ കിറ്റുകള്‍ യുഎസ്സിലേക്ക്, ഒടുവില്‍ സംഭവിച്ചത്, പുടിന്റെ പണി, ഞെട്ടിക്കുന്ന ബില്‍!

മോസ്‌കോ: കൊറോണ കാലത്ത് ചൈന ചെയ്ത ചതി ലോകരാജ്യങ്ങള്‍ അക്കമിട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ ചതി നേരിട്ടിരിക്കുന്നത് അമേരിക്കയ്ക്കാണ്. ആത്മാര്‍ത്ഥ സുഹൃത്തായി കരുതിയിരുന്ന വ്‌ളാദിമിര്‍ പുടിന്‍ സഹായത്തിനെത്തി ഡൊണാള്‍ഡ് ട്രംപിനെ ചതിച്ചിരിക്കുകയാണ്. നിലവാരം കുറഞ്ഞ മെഡിക്കല്‍ കിറ്റുകള്‍ നല്‍കുകയും, കോടികളുടെ ബില്‍ അതിന് വാങ്ങിക്കുകയുമാണ് റഷ്യ ചെയ്തത്. നേരത്തെ ഇറ്റലിയില്‍ നിന്ന് സഹായമായി ലഭിച്ച മെഡിക്കല്‍ കിറ്റുകള്‍ അവര്‍ക്ക് തന്നെ വിറ്റിരുന്നു ചൈന. അതുപോലെയുള്ള മുതലെടുപ്പാണ് റഷ്യയും നടത്തിയിരിക്കുന്നത്. അതേസമയം ഇപ്പോള്‍ റഷ്യയും ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്.

റഷ്യയുടെ വന്‍ ചതി

റഷ്യയുടെ വന്‍ ചതി

യുഎസ്സിലേക്ക് 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് റഷ്യ കൊടുത്തുവിട്ടത്. അമേരിക്ക വന്‍ തോതില്‍ കൊറോണ മരണങ്ങള്‍ രേഖപ്പെടുത്തുന്ന സമയത്തായിരുന്നു കിറ്റുകള്‍ അയച്ചത്. ആശുപത്രികള്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത ഉപകരണങ്ങള്‍ പോലും ഇവയുടെ കൂട്ടത്തിലുണ്ടായിരുന്നു. ആറരലക്ഷം ഡോളറാണ് ഇതിന് റഷ്യ വിലയിട്ടിരിക്കുന്നത്. ഇതിന്റെ ബില്ലും അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത് അനുവദിക്കേണ്ട അവസ്ഥയിലാണ്.

പണി ഇങ്ങനെ

പണി ഇങ്ങനെ

റഷ്യ നല്‍കിയ കാര്‍ഗോയില്‍ വെയര്‍ ഫെയര്‍ സ്റ്റൈലിലുള്ള ഗ്യാസ് മാസ്‌കുകളാണ് ഉള്ളത്. ഇത് ലാബുകളില്‍ മാത്രം ഉപയോഗിക്കുന്നവയാണ്. പിന്നെ ക്ലീനിംഗിന് ഉപയോഗിക്കുന്ന ഗ്ലൗസുകളാണ് ഉള്ളത്. ഇത് അടുക്കളയില്‍ ഉപയോഗിക്കുന്നതാണ്. 45 വെന്റിലേറ്ററുകളും ഇക്കൂട്ടത്തിലുണ്ട്. വോള്‍ട്ടേജ് കപ്പാസിറ്റി കുറവുള്ളതാണ് ഇത്. തീര്‍ത്തും തെറ്റാണ് ഈ വെന്റിലേറ്റര്‍ ഉപയോഗം. രോഗികള്‍ മരിച്ച് പോകാന്‍ വരെ സാധ്യതയുണ്ട്. യുഎസ് 110 വോള്‍ട്ടുള്ളവയാണ് വെന്റിലേറ്റര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ റഷ്യയില്‍ ഇത് 220 ആണ്. ഇതറിഞ്ഞിട്ടും റഷ്യ ചതിക്കുകയായിരുന്നു.

കണ്ണില്‍ ചോരയില്ല

കണ്ണില്‍ ചോരയില്ല

പല രാജ്യങ്ങളും പരസ്പരം സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ട് മെഡിക്കല്‍ കിറ്റുകളെല്ലാം സൗജന്യമായിട്ടാണ് നല്‍കിയത്. എന്നാല്‍ റഷ്യയുടെ ഈ നീക്കം യുഎസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിനെ വരെ റഷ്യ സഹായിച്ചിരുന്നു. ന്യൂയോര്‍ക്ക് ജനതയ്ക്ക് മനുഷ്യത്വപരമായ സഹായം എന്നാണ് റഷ്യ കിറ്റുകള്‍ നല്‍കുമ്പോള്‍ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ വിലയേക്കാള്‍ പകുതിയാണ് യുഎസ്സിന് നല്‍കിയിരിക്കുന്നതെന്ന് പുടിന്‍ പറയുന്നത്. യഥാര്‍ത്ഥ ബില്‍ 1.3 മില്യണായിരുന്നു.

ചതി വന്ന വഴി

ചതി വന്ന വഴി

മാര്‍ച്ച് 30ന് ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിച്ചിരുന്നു. ഇതിലാണ് പുടിന്‍ സഹായം നല്‍കാമെന്ന് അങ്ങോട്ട് പറഞ്ഞത്. ഇതോടെ ട്രംപിന് അത് അംഗീകരിക്കേണ്ടി വന്നു. ന്യൂയോര്‍ക്കിലെ വിമാനത്താവളത്തില്‍ ഏപ്രില്‍ ഒന്നിന് കിറ്റുകള്‍ എത്തുകയും ചെയ്തു. പുടിന്റെ വിശാല ഹൃദയത കൊണ്ടാണ് ഒരു വിമാനം നിറയെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതെന്ന് റഷ്യ പറയുന്നു. എന്നാല്‍ യുഎസ്സില്‍ കിറ്റുകള്‍ എത്തിയപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിഞ്ഞത്. സൗജന്യമാണെന്ന് കരുതിയാണ് ഇത് ട്രംപ് വലിയ വിഷയമാക്കാതിരുന്നത്.

ട്രംപ് മറച്ചുവെച്ചു

ട്രംപ് മറച്ചുവെച്ചു

ട്രംപ് കിറ്റുകള്‍ വന്ന ഉടനെ ഇതിന് നിലവാരമില്ലെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പല കാര്യങ്ങളും മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെച്ചു. ഈ കിറ്റുകള്‍ എത്ര പണം നല്‍കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞതേയില്ല. ഇവരുടെ കൂടിക്കാഴ്ച്ചയില്‍ തന്നെ പണം നല്‍കേണ്ടി വരുമെന്ന് ട്രംപിനോട് പുടിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യ കൂടുതല്‍ കിറ്റുകള്‍ നല്‍കിയാല്‍ വാങ്ങാന്‍ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ന്യൂജഴ്‌സിയിലേക്കും ന്യൂയോര്‍ക്കിലേക്കുമാണ് ഈ കിറ്റുകള്‍ ഭൂരിഭാഗവും എത്തിയത്.

മാറ്റമില്ലാതെ യുഎസ്

മാറ്റമില്ലാതെ യുഎസ്

ആശുപത്രികളില്‍ ഈ കിറ്റുകള്‍ കൊണ്ട് കാര്യമായ ഉപയോഗമുണ്ടായിട്ടില്ലെന്നാണ് സൂചന. ഇവിടെ സ്‌റ്റോറേജുകളില്‍ ഇത് സൂക്ഷിച്ചിരിക്കുകയാണ്. റഷ്യയുടെ പബ്ലിസിറ്റി നാടകമാണ് ഇതെന്ന് യുഎസ് വിലയിരുത്തുന്നു. ന്യൂയോര്‍ക്കും ന്യൂജഴ്‌സിയും കൊറോണ കേസുകളാണ് നട്ടം തിരിയുകയായിരുന്നു. അപ്പോഴാണ് റഷ്യ പിന്നില്‍ നിന്ന് കുത്തിയത്. ഇത് വളരെ നേട്ടമാകുമെന്നായിരുന്നു ട്രംപ് കരുതിയത്. റഷ്യയുടെ ഉദ്ദേശങ്ങളില്‍ എനിക്ക് ആശങ്കയില്ല. മികച്ച നിലവാരമുള്ള കിറ്റുകളാണ് റഷ്യ ഓഫര്‍ ചെയ്തതെന്നും ട്രംപ് പറഞ്ഞിരുന്നു.

ട്രംപ് കുടുങ്ങും

ട്രംപ് കുടുങ്ങും

റഷ്യയില്‍ നിന്ന് പണം കൊടുത്ത് ഇത്രയും നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങിയതിന് ട്രംപ് ശരിക്കും കുടുങ്ങും. യുഎസ് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എം 95 മാസ്‌കുകള്‍ നാലായിരം എണ്ണവും ഇക്കൂട്ടത്തിലുണ്ട്. പക്ഷേ ഇത് കെമിക്കല്‍, ബയോളജിക്കല്‍, ലാബുകളിലാണ് ഉപയോഗിക്കുന്നത്. യുഎസ്സില്‍ എന്‍95 മാസ്‌കുകളാണ് ആവശ്യമുള്ളത്. ഇതും തെറ്റായിട്ടാണ് വാങ്ങിയത്. 15000 റെസ്പിറേറ്ററുകള്‍, സ്‌കിന്‍ ആന്റി സെപ്റ്റിക്, സര്‍ജിക്കല്‍ ഗ്ലൗസ്, മെഡിക്കല്‍ ക്‌ളോത്ത് എന്നിവയും ഇക്കൂട്ടത്തിലുണ്ട്. കൊറോണ വൈറസ് ചികിത്സയ്ക്ക് ഒരിക്കലും ഉപയോഗിക്കാത്ത ഉപകരണങ്ങളാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+