Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണി വേണ്ട; റഷ്യന്‍ എണ്ണ വാങ്ങണോ എന്ന് ഇന്ത്യ തീരുമാനിക്കും: ട്രംപിനോട് റഷ്യ

മോസ്‌കോ: ഇന്ത്യയ്ക്ക് എതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യയെ പിന്തുണച്ച് റഷ്യ. യുക്രൈന്‍ അധിനിവേശം നടത്തുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നതിന്റെ പേരിലായിരുന്നു അമേരിക്കയുടെ വിമര്‍ശനം. റഷ്യന്‍ എണ്ണ വാങ്ങിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ ചുമത്തിയിട്ടുള്ള തീരുവ വീണ്ടും വര്‍ധിപ്പിക്കും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തെത്തി. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്നും മോസ്‌കോയ്ക്കും ഇന്ത്യയ്ക്കും എതിരായ ഇത്തരം ഭീഷണികള്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

putin-modi

'രാജ്യങ്ങള്‍ക്ക് സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇഷ്ടമുള്ള രാജ്യങ്ങളുമായി വ്യാപാര, സാമ്പത്തിക സഹകരണത്തില്‍ ഏര്‍പ്പെടാം. റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് രാജ്യങ്ങളെ സമ്മര്‍ദം ചെലുത്തുന്നത് ഭീഷണിയായി കാണേണ്ടി വരും. ഇത്തരം ഭീഷണികള്‍ നിയമപരമല്ല' - ദിമിത്രി പെസ്‌കോവ് കൂടിചേര്‍ത്തു.

റഷ്യയില്‍ നിന്ന് എണ്ണയും മറ്റ് സൈനിക ഉത്പന്നങ്ങളും വാങ്ങിക്കുന്നത് ഇന്ത്യ നിര്‍ത്തണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഇന്ത്യ വന്‍ തോതില്‍ എണ്ണ വാങ്ങിച്ച് അമിത വിലയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നു എന്നായിരുന്നു ട്രംപിന്റെ ആരോപണം. യുക്രൈനില്‍ കൊല്ലപ്പെടുന്ന ആളുകളെ കുറിച്ച് ഇന്ത്യയ്ക്ക് യാതൊരു ആശങ്കയും ഇല്ലെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. ഇതിനൊപ്പമാണ് ഇന്ത്യയ്ക്ക് അധിക തീരുക ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ ട്രംപിന്റെ ഭീഷണിയെ തെളിവുകള്‍ നിരത്തി പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് രാസവസ്തുക്കള്‍ ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യമിടുന്നത് ഇരട്ടത്താപ്പ് ആണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

'ഇന്ത്യയുടെ ഇറക്കുമതി രാജ്യത്തെ ഉപഭോക്താവിന് താങ്ങാനാവുന്ന ചെലവില്‍ ഊര്‍ജം വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്. ആഗോള വിപണി സാഹചര്യങ്ങളാണ് അത് നിര്‍ബന്ധിതമാക്കുന്നത്. എന്നാല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു. ഇത് ന്യായീകരിക്കാനാകില്ല - ട്രംപിനുള്ള മറുപടിയില്‍ ഇന്ത്യ വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യയുടെ മേല്‍ അമേരിക്ക 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും താരിഫ് ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ട്രംപിന്റെ ഏകപക്ഷീയമായ ഇത്തരം പ്രസ്താവനകള്‍ക്കെതിരേ കടുത്ത അതൃപ്തിയാണ് റഷ്യയും ഇന്ത്യയും പ്രകടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+