• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെലാറസിന് പിന്തുണയുമായി റഷ്യ; ബെലാറഷ്യൻ വ്യോമാതിർത്തി ഉപേക്ഷിച്ച വിമാനങ്ങൾക്ക് മോസ്കോയിൽ ലാൻഡിങ് നിഷേധിച്ചു

മോസ്കോ: യൂറോപ്പിലെ രണ്ട് പ്രമുഖ എയർലൈനുകൾക്ക് മോസ്കോയിൽ ലാൻഡിങ് നിരസിച്ച് റഷ്യ. സോവിയറ്റ് യൂണിയന്റെ ഭാഗം കൂടിയായിരുന്ന ബലാറസിന് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ നടപടി. ബലാറഷ്യൻ വ്യോമാതിർത്തി ഉപേക്ഷിച്ച എയർലൈനുകൾക്കാണ് മോസ്കോയിൽ റഷ്യ ലാൻഡിങ് നിഷേധിച്ചത്. വ്യാജ സന്ദേശം നൽകി റയ്നിയർ എയർലൈൻസ് വിമാനം തടഞ്ഞ് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത ബലാറസ് പ്രസിഡന്റിന്റെ നടപടിക്കെതിരെ പ്രതിഷേധമെന്നവണ്ണമാണ് എയർലൈനുകൾ ബലാറസിൽ പ്രവേശിക്കുന്നത് ഒഴിവാക്കിയത്.

80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

എയർ ഫ്രാൻസും ഓസ്ട്രിയൻ എയർലൈൻസും തങ്ങളുടെ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ലെന്നും സർവീസ് റദ്ദാക്കിയതായും അറിയിച്ചു. ഞായറാഴ്ച മിൻസ്കിൽ ഇറങ്ങാൻ ബെലാറസ് സർക്കാർ റയാനെയർ ജെറ്റ് ബലമായി തിരിച്ചുവിട്ടതിന് ശേഷമാണ് വിമതനായ ഒരു പത്രപ്രവർത്തകനെയും കാമുകിയെയും അറസ്റ്റ് ചെയ്തത്.

"യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (ഇസ) ശുപാർശയുടെ അടിസ്ഥാനത്തിൽ ഓസ്ട്രിയൻ എയർലൈൻസ് കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ബെലാറഷ്യൻ വ്യോമാതിർത്തിയിലൂടെയുള്ള വിമാനങ്ങൾ നിർത്തിവച്ചിട്ടുണ്ട്," വക്താവ് യാവോൺ വാച്ചോൾഡർ പറഞ്ഞു.

ഇക്കാരണത്താൽ, വിയന്നയിൽ നിന്ന് മോസ്കോയിലേക്കുള്ള ഫ്ലൈറ്റ് റൂട്ടിലേക്ക് മാറ്റങ്ങൾ ആവശ്യമാണ്. ഫ്ലൈറ്റ് റൂട്ടുകളിൽ മാറ്റം അധികാരികൾ അംഗീകരിക്കണം. റഷ്യൻ അധികൃതർ ഞങ്ങൾക്ക് ഈ അനുമതി നൽകിയില്ല. തൽഫലമായി ഓസ്ട്രിയൻ എയർലൈൻസിന് ഇന്നത്തെ ഫ്ലൈറ്റ് റദ്ദാക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ ബെലാറസിന്റെ ശക്തമായ സഖ്യകക്ഷിയാണ്. മുൻ സോവിയറ്റ് രാജ്യത്തിനും സർക്കാരിനും പിന്തുണ തുടരുകയാണ്. ബെലാറസ് വ്യോമാതിർത്തി ഒഴിവാക്കുന്ന വിമാനങ്ങൾ രാജ്യത്തിന്റെ വരുമാനത്തെ നേരിട്ട് ബാധിക്കും.

നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
    ndia skips UNHRC resolution to probe human rights violation in Gaza
    ജ്യോതികുമാർ ചാമക്കാല
    Know all about
    ജ്യോതികുമാർ ചാമക്കാല

    English summary
    Russia Blocks European Flights That Avoid Belarus Airspace
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X