കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയും ചൈനയും അമേരിക്കയ്ക്ക് ഭീഷണി: യുദ്ധത്തിന് സന്നദ്ധമെന്ന് ജിം മാറ്റിസ്, പെന്റഗണ്‍ പറയുന്നത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുദ്ധത്തിന് തയ്യാറാണെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്ത്. റഷ്യയും ചൈനയും അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന രാജ്യമായി മാറിക്കഴിഞ്ഞുവെന്നും അമേരിക്ക യുദ്ധത്തിന് സന്നദ്ധരാണെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയുടെ സൈനിക ശക്തിയുടെ പ്രയോജനം കുറഞ്ഞുവരികയാണെന്നും മാറ്റിസ് മുന്നറിയിപ്പ് നല്‍കുന്നു. സൈന്യത്തെ ഊര്‍ജ്ജസ്വലമാക്കി മാറ്റുന്നതിന് വേണ്ടി പ്രതിരോധ രംഗത്ത് കൂടുതല്‍ നിക്ഷേപം അനിവാര്യമാണെന്നും ജിം മാറ്റിസ് പറയുന്നു. ഇതിന് ശേഷം യുദ്ധത്തിന് തയ്യാറാണെന്നുമാണ് പ്രതികരണം. ദേശീയ പ്രതിരോധ നയം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുമ്പോഴാണ് ജിം മാറ്റിസിന്റെ നിരീക്ഷണം.

<strong>കുട്ടികള്‍ക്ക് സൗജന്യ പാസ്പോര്‍ട്ട്!! മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസ് കുറയും: പാസ്പോര്‍ട്ടില്‍ നിര്‍ണായക മാറ്റമെന്ന് സുഷമാ സ്വരാജ്</strong>കുട്ടികള്‍ക്ക് സൗജന്യ പാസ്പോര്‍ട്ട്!! മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസ് കുറയും: പാസ്പോര്‍ട്ടില്‍ നിര്‍ണായക മാറ്റമെന്ന് സുഷമാ സ്വരാജ്

<strong>ഫെബ്രുവരിയില്‍ അത് സംഭവിക്കും! എജെ192 ഭൂമിയെക്കടന്നുപോകും, മണ്ണും പൊടിയും ഭൂമിയെ ഇരുട്ടിലാക്കും!</strong>ഫെബ്രുവരിയില്‍ അത് സംഭവിക്കും! എജെ192 ഭൂമിയെക്കടന്നുപോകും, മണ്ണും പൊടിയും ഭൂമിയെ ഇരുട്ടിലാക്കും!

ഉത്തരകൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങളെ മറികടക്കാന്‍ ഉത്തരകൊറിയയെ സഹായിക്കുന്നത് റഷ്യയാണെന്ന വാദമുയര്‍ത്തി ഡൊണാള്‍ഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് റഷ്യയ്ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെന്നുന്നത്.

 ഭീകരവാദത്തില്‍ സന്ധിയില്ല

ഭീകരവാദത്തില്‍ സന്ധിയില്ല

ഭീകരര്‍ക്ക് എതിരെയുള്ള ക്യാമ്പെയിന്‍ ശക്തമാക്കുമെന്നും മാറ്റിസ് വ്യക്തമാക്കി. ഭീകരവാദത്തിന്റെ പേരിലല്ല മത്സരം ഉണ്ടാകേണ്ടത് അധികാരത്തിന്റെ പേരിലാണെന്നും പ്രധാനമായി ശ്രദ്ധ ചെലുത്തുന്നത് ദേശീയ സുരക്ഷയിന്മേലാണെന്നും ജിം മാറ്റിസ് പറയുന്നു.
സിറിയയിലേയും ഇറാഖിലേയ്ക്കും ഐസിസ് ഭീകരസംഘടനയായ ഫിസിക്കല്‍ കാലിഫേറ്റിന്റെ പരാജയം പ്രഖ്യാപിച്ച ജിം മാറ്റിസ് ഐസിസും അല്‍ഖ്വയ്ദയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 തിരഞ്ഞെടുപ്പിലെ ഇടപെടല്‍

തിരഞ്ഞെടുപ്പിലെ ഇടപെടല്‍


2016ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടല്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. സിറിയന്‍ യുദ്ധത്തിലും ഉക്രൈന്‍ പിടിച്ചെടുക്കാന്‍ റഷ്യ നടത്തിയ നീക്കങ്ങളും കണക്കിലെടുത്താണ് അമേരിക്കയുടെ പ്രതികരണം. വെള്ളിയാഴ്ച പെന്റഗണ്‍ പുറത്തിറക്കിയ 11 പേജുകളുള്ള നിര്‍ണായക രേഖയിലാണ് അമേരിക്കയ്ക്ക് ഭീഷനണിയാവുന്ന രാജ്യങ്ങളെക്കുറിച്ച് നേരിട്ട് പരാമര്‍ശമുള്ളത്. അമേരിക്ക സൈനിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും പെന്റഗണ്‍ ചൂണ്ടിക്കാണിക്കുന്നു. യുദ്ധത്തിനുള്ള സന്നാഹങ്ങള്‍ ഒരുക്കുമെന്നും പ്രതിരോധ നയത്തില്‍ നിര്‍ണായക മാറ്റം വരുത്തുമെന്നും ഇതിനായിരിക്കും പ്രാധാന്യം നല്‍കുയെന്നും ഡെപ്യൂട്ടി അസിസ്റ്റന്റ് ഡിഫന്‍സ് സെക്രട്ടറി എല്‍ബ്രിഡ്‍ജ് കോല്‍ബി വ്യക്തമാക്കിയിട്ടുണ്ട്.

 അമേരിക്ക ഫസ്റ്റ് നയം

അമേരിക്ക ഫസ്റ്റ് നയം

നേരത്ത അമേരിക്കയില്‍ പ്രതിരോധ വകുപ്പിന്റെ തലപ്പത്തിരുന്നവര‍െല്ലാം തന്നെ ചൈനീസ് വളര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒബാമ ഭരണകൂടത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ഏഷ്യാ പസഫിക് മേഖലയായിരുന്നു. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തിന് പകരം മറ്റ് രാജ്യങ്ങളുമായുള്ള സഖ്യം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തേണ്ടതെന്നും പെന്‍റഗണ്‍ നിര്‍ദേശിക്കുന്നു. ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തിയതിന് ശേഷമാണ് അമേരിക്ക ഫസ്റ്റ് എന്ന നയത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. ഡിസംബറിലാണ് അമേരിക്ക ദേശീയ സുരക്ഷാ നയം പ്രഖ്യാപിച്ചത്.

 ഇറാനും ഉത്തരകൊറിയയും

ഇറാനും ഉത്തരകൊറിയയും

ഭീകരവാദം അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് സമ്മതിക്കുന്ന പെന്റഗണ്‍ ഇറാനും ഉത്തരകൊറിയും ഭീഷണിയാണെന്ന കാര്യവും അംഗീകരിക്കുന്നു. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ അമേരിക്കയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പലതവണ ഉത്തരകൊറിയ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയുടെ അണുവായുധ പരീക്ഷണങ്ങളില്‍ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ നേരത്തെ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ​എന്നാല്‍ ഇരു രാജ്യങ്ങളും ഉത്തരകൊറിയയെ സഹായിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

 ചൈനയും റഷ്യയും അമേരിക്കയോട് ചെയ്യുന്നത്

ചൈനയും റഷ്യയും അമേരിക്കയോട് ചെയ്യുന്നത്



ഉത്തരകൊറിയയുടെ ആയുധപരീക്ഷണങ്ങളും ആണവപരീക്ഷണങ്ങളും അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ റഷ്യ സഹായിക്കുന്നുവെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് ആരോപിക്കുന്നത്. റഷ്യ തങ്ങളെയല്ല സഹായിക്കുന്നത് ഉത്തരകൊറിയയെ ആണെന്നും റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത്. ഉത്തരകൊറിയയെ സഹായിക്കുന്ന നയമാണ് ചൈന സ്വീകരിക്കുന്നത്. ചൈന ചെയ്യുന്നത് തന്നെയാണ് റഷ്യയും ചെയ്യുന്നതെന്നും ട്രംപ് ആരോപിക്കുന്നു. ഉത്തരകൊറിയന്‍ ചരക്കുകടത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് 2017ല്‍ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഇപ്രകാരം പ്രതികരിക്കുന്നത്. വിദേശത്തേയ്ക്ക് തൊഴിലാളികളെ അയയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍, സീഫുഡ് എന്നിവയുടെ ഇറക്കുമതിയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

 സഹായിക്കാന്‍ മടിയില്ല

സഹായിക്കാന്‍ മടിയില്ല

ഉത്തരകൊറിയയ്ക്ക് വേണ്ടിയുള്ള ഇന്ധനമെത്തിക്കാന്‍ റഷ്യന്‍ ടാങ്കറുകള്‍ സഹായിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ പ്രതികരണം. സമുദ്രത്തിലെ ചരക്കുനീക്കത്തിന് റഷ്യ ഉത്തരകൊറിയയെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണത്തില്‍ റഷ്യയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉത്തരകൊറിയ്ക്ക് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഉപരോധം കൊണ്ടുവന്നത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലാണ് ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയാവുന്ന ഉത്തരകൊറിയന്‍ ആയുധപരീക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഉപരോധം ഏര്‍പ്പെടുത്തുന്നത്.

 ഉത്തരകൊറിയയ്ക്ക് യുഎന്‍ വിലക്ക്

ഉത്തരകൊറിയയ്ക്ക് യുഎന്‍ വിലക്ക്

ദക്ഷിണ കൊറിയയും ജപ്പാനും സന്ദര്‍ശിച്ച് മടങ്ങിയെത്തിയ യുഎസ് സെനറ്റര്‍ ടാമി ഡക് വര്‍ത്താണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ യുഎസിന് കൈമാറിയിട്ടുള്ളത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കുന്നതിന് ചൈനയും റഷ്യയും ഉത്തരകൊറിയയെ സഹായിക്കുന്നുണ്ടെന്ന് വളരെ വ്യക്തമാണെന്ന് യുഎസ് സെനറ്റര്‍ ടാമി ഡക് വര്‍ത്ത് ചൂണ്ടിക്കാണിക്കുന്നു. ചൈന ചെയ്യുന്നതുപോലെ ചരക്കുഗതാഗതത്തിന് റഷ്യയും കൊറിയയെ സഹായിക്കുന്നു. ഇരു രാജ്യങ്ങളും യുഎന്‍ ഉപരോധം ലംഘിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ഡെമോക്രാറ്റ് പ്രതിനിധി ഇല്ലിനോയിസ് വ്യക്തമാക്കിയിരുന്നു.

 കൊറിയന്‍ പൗരന്മാര്‍ക്ക് തൊഴില്‍

കൊറിയന്‍ പൗരന്മാര്‍ക്ക് തൊഴില്‍

ഉത്തരകൊറിയയില്‍ നിന്ന് കുടിയേറി 40,000 ഓളം തൊഴിലാളികള്‍ക്ക് റഷ്യ ജോലി നല്‍കിയിട്ട് ഇതില്‍ ഭൂരിഭാഗം പേരും വിവിധ റഷ്യന്‍ നഗരങ്ങളിലായി നിര്‍മാണമേഖലയില്‍ ജോലി ചെയ്തുുവരികയാണ്. ഉത്തരകൊറിയന്‍ പൗരന്മാരോട് മാനുഷിക പരിഗണന കാണിക്കുന്ന റഷ്യ പഴുതുകള്‍ അടച്ച് ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നുണ്ട്. പ്രധാനമായും റഷ്യയും ചൈനയുമാണ് ഉത്തരകൊറിയയില്‍ നിന്നുള്ള തൊഴിലാളികളെ അടികളാക്കി നിര്‍മാണമേഖലയില്‍ ഉപയോഗപ്പെടുത്തുന്നത്.

English summary
Defense Secretary Jim Mattis said Friday that America is facing "growing threats" from China and Russia, and warned that the US military's advantages have eroded in recent years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X