കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ.... പക്ഷിപ്പനി പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക്; ആദ്യ കേസ് റഷ്യയിൽ

Google Oneindia Malayalam News

മോസ്കോ: മനുഷ്യരിൽ എച്ച്5എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ചതായി റഷ്യ. രാജ്യത്താണ് പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് ആദ്യമായി പക്ഷിപ്പനി പകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യം ലോകാരോഗ്യ സംഘടനയിലും ഇതിനകം റിപ്പോർട്ട് ചെയ്തതായി കൺസ്യൂമർ ഹെൽത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ വ്യക്തമാക്കി. എന്നാൽ മനുഷ്യർക്കിടയിൽ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

മദ്രാസ് ഐഐടിയുടെ കാലാവസ്ഥ വ്യതിയാന ഗവേഷണ കേന്ദ്രം മൂന്നാറില്‍; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രിമദ്രാസ് ഐഐടിയുടെ കാലാവസ്ഥ വ്യതിയാന ഗവേഷണ കേന്ദ്രം മൂന്നാറില്‍; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

പക്ഷിപ്പനിക്ക് കാരണമാകുന്ന ഇൻഫ്ലുവൻസ എ വൈറസിന്റെ വകഭേദമായ എച്ച് 5 എൻ 8ൽ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായതായി റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്ടറിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.
"റോസ്പോട്രെബ്നാഡ്‌സോറിന്റെ വെക്റ്റർ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ഇത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

chicken-1610

റഷ്യയുടെ തെക്ക് ഭാഗത്തുള്ള ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരിൽ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രജ്ഞർ വേർതിരിച്ചിട്ടുണ്ട്. ഡിസംബറിൽ കോഴിയിറച്ചിയിൽ നിന്നാണ് രോഗവ്യാപനം ശ്രദ്ധയിൽപ്പെട്ടത്.പക്ഷിപ്പനി ബാധിച്ച ഏഴ് പേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും അവർക്ക് നേരിയ രോഗ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ," പോപോവ വ്യക്തമാക്കി.

മാരകമായ പക്ഷിപ്പനി ബാധിച്ച് നിരവധി പക്ഷികൾ ചത്തൊടുങ്ങുകയും കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിൽ മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്നത് ആദ്യമായിട്ടാണ്. മാരകമാണെങ്കിലും മനുഷ്യരിലേക്ക് ഇത് വ്യാപിച്ചതായി റിപ്പോർട്ടുചെയ്തിട്ടില്ല. "വൈറസ് ഇപ്പോഴും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള ശേഷി നേടിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ ജനിതക മാറ്റം കണ്ടെത്തിയത് ആശങ്കയ്ക്ക് വകനൽകുന്നതാണ്.

English summary
Russia Confirms 1st Case Of Bird- Human Infection of H5N8 Strain Of Bird Flu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X