Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈയ്‌നെതിരെ വാക്വം ബോംബുകൾ ഉപയോഗിച്ചതായി റഷ്യ സ്ഥിരീകരിച്ചു; യുകെ

ലണ്ടൻ; യുക്രൈനിൽ റഷ്യ വാക്വം ബോംബുകൾ ഉപയോ ഗിച്ചതായി റഷ്യ സ്ഥിരീകരിച്ചു എന്ന വാർത്തയുമായി യുകെ പ്രതിരോധ മന്ത്രാലയം. ട്വിറ്റർ വഴിയാണ് യുകെ ഈ വാർത്ത പുറത്ത് വിട്ടത്. ടിഒഎസ് വൺ എ എന്ന വാക്വം ബോംബാണ് യുക്രൈനിൽ റഷ്യ ഉപയോ ഗിച്ചിരിക്കുന്നത്. ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടാക്കാൻ ഈ ബോംബിന് സാധിക്കും. വാക്വം ബോംബിന് പുറമെ തെർമോബാറിക് ബോംബ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

തെർമോബാറിക് ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് യുഎസിലെ യുക്രൈൻ അംബാസഡർ ഒക്‌സാന മാർക്കറോവ നേരത്തെ ആരോപിച്ചിരുന്നു. "അവർ ഇന്ന് വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ ഉക്രെയ്നിൽ വരുത്താൻ ശ്രമിക്കുന്ന നാശം വളരെ വലുതാണ്," അംബാസഡർ പറഞ്ഞു.

vaccumbomb

എന്താണ് വാക്വം ബോംബ്?

പുതിയ സാങ്കേതിക വിദ്യകൾ ഉപയോ ഗിച്ച് നിർമ്മിക്കുന്ന യുദ്ധോപകരണങ്ങളാണ് വാക്വം ബോംബുകൾ അധവാ തെർമോബാറിക് ബോംബുകൾ. അന്തരീക്ഷത്തിലെ താപനിലയെയും മർദ്ദത്തിന്റെയും തകിടം മറിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. ഈ ബോംബ് ഉയർന്ന ഊഷ്മാവിൽ സ്ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുക്കുന്നു, സാധാരണ നടക്കുന്ന സ്ഫോടത്തേക്കാൾ ദൈർഘ്യമുള്ള ഒരു സ്ഫോടന തരംഗം സൃഷ്ടിക്കാനും മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ പ്രവർത്തിക്കാനും ഈ ബോംബിന് സാധിക്കും.

വാക്വം ബോംബുകൾ എയറോസോൾ ബോംബ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സ്ഫോടനം നടക്കുമ്പോൾ ഒരു ഷോക്ക് തരംഗം സൃഷ്ടിച്ച് പരിസരത്ത് നിൽക്കുന്ന ആളിന്റെ ശ്വാസകോശത്തിൽ നിന്ന് വരെ ഓക്സിജൻ വലിച്ചെടുക്കുകയും അതിന്റെ ലക്ഷ്യത്തിന് ചുറ്റും ഒരു വാക്വം ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു വാക്വം ബോംബിന്റെ സ്ഫോടന തരംഗം പരമ്പരാഗത സ്ഫോടക തരം ഗങ്ങളേക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാക്വം ബോംബ് പോലുള്ള യുദ്ധോപകരണങ്ങളുടെ ഉപയോ ഗം അന്താരാഷ്ട്ര മാനുഷിക നിയമം വിലക്കുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു. സാധാരണക്കാരെ കൊല്ലുക‍യോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും അധികൃതർ പറഞ്ഞു."വാക്വം ബോംബുകൾ എന്നത് ടാങ്കറുകൾക്ക് നേരെ ഉപയോ ഗിക്കാറില്ല അത് ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിനോ മറ്റ് കെട്ടിടത്തിനോ നേരെയോ ഉപയോ ഗിക്കാനുള്ളവയാണ്. വളരെ വിനാശകരമായ ഫലം ഉണ്ടാക്കിയെടുക്കാൻ വാക്വം ബോംബുകൾക്ക് സാധിക്കും" ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ അനലിസ്റ്റായ ഡോ. മാർക്കസ് ഹെല്ലിയർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+