കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ പിടിവിട്ട് കോവിഡ്... ചൈനയെ മറികടന്നു, പുതിന് വെല്ലുവിളി, മെയില്‍ പുതിയ ഭയം!!

Google Oneindia Malayalam News

മോസ്‌കോ: റഷ്യയില്‍ കൊറോണവൈറസ് ശക്തമാവുന്നു. ഇതുവരെയില്ലാത്ത വിധം കത്തിപ്പടരുകയാണ് രോഗം. ഇതുവരെ രാജ്യത്ത് 87147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ലോകത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. അതേസമയം ചൈനയേക്കാള്‍ രോഗികളുടെ നിരക്കില്‍ മുന്നിലെത്തിയിരിക്കുകയാണ് റഷ്യ. ചൈന കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയാണിത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുള്ള പുതിയ വെല്ലുവിളിയാണിത്. റഷ്യയില്‍ സാമ്പത്തിക പ്രതിസന്ധി കൂടി കുത്തനെ വര്‍ധിച്ച് വരികയാണ്. ഇനിയും കേസുകള്‍ റഷ്യയില്‍ വര്‍ധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് താങ്ങാന്‍ സാമ്പത്തിക രംഗം അത്ര കെട്ടുറപ്പുള്ളതല്ല.

1

കഴിഞ്ഞ 24 മണിക്കൂറില്‍ 6198 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇക്കാര്യം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് സ്ഥിരീകരിച്ചു. 50 പേരാണ് മരിച്ചത്. ഇതുവരെ 794 പേരാണ് റഷ്യയില്‍ മരിച്ച് വീണത്. അതേസമയം പുതിയൊരു പ്രതിസന്ധിയും ഇതോടൊപ്പം റഷ്യയെ അലട്ടുന്നുണ്ട്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ വര്‍ധിച്ച് വരുന്നതാണ് പ്രധാന പ്രശ്‌നം. പുതുതായി രോഗം സ്ഥിരീകരിച്ച 43.4 ശതമാനം പേരിലും രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല. ദിവസവും 7.66 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തരം കേസുകളില്‍ ഉണ്ടാവുന്നത്. അതിര്‍ത്തി അടച്ച് കടുത്ത നിയന്ത്രണത്തിലായിട്ടും റഷ്യക്ക് കൊറോണയെ അതിജീവിക്കാനായിട്ടില്ല.

ലോകത്ത് ഏറ്റവുമധികം കൊറോണ ബാധിതരുള്ള ഒമ്പതാമത്തെ രാജ്യമാണ് റഷ്യ. ചൈനയില്‍ 83912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിച്ചത് 4637 പേര്‍. ഇത് തെറ്റായ കണക്കാണെന്നും വാദമുണ്ട്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിലാണ് റഷ്യയിലെ കോവിഡ് കേസുകള്‍ ഇരട്ടിയാവാന്‍ തുടങ്ങിയത്. ഏപ്രില്‍ 19 വരെ 42000 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങളും റഷ്യ കൊണ്ടുവന്നിരുന്നു. മാര്‍ച്ച് അവസാനം തന്നെയായിരുന്നു ഇത് നിലവില്‍ വന്നത്. അതേസമയം റഷ്യക്ക് പരീക്ഷണ ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് നിഗമനം. യുഎസ്സിലൊക്കെ ഒരു ഘട്ടം പിന്നിട്ട ശേഷമായിരുന്നു കേസുകളില്‍ വര്‍ധനവുണ്ടായിരുന്നു.

റഷ്യയില്‍ മെയ് മാസത്തില്‍ കൊറോണ കേസുകള്‍ കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയില്‍ അവധിയാഘോഷം റഷ്യയില്‍ ആരംഭിക്കും. ഇതാണ് വലിയ വെല്ലുവിളി. മെയ് ഒന്നിനും മെയ് പതിനൊന്നിനും ഇടയില്‍ വളരെ കുറഞ്ഞ പ്രവര്‍ത്തി ദിനമാണ് റഷ്യയില്‍ ഉള്ളത്. ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങിയാല്‍ അത് വലിയൊരു തരംഗത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവും ഇത്തരമൊരു ഭയം പങ്കുവെച്ചു. എന്നാല്‍ ജൂണോടെ കൊറോണയുടെ വീര്യം കുറയുമെന്നും, മെയില്‍ അത് ഏറ്റവും കൂടിയ തോതില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
russia covid cases rises may fear worst
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X