24 മണിക്കൂര്‍ കൊണ്ട് പതിനായിരം കേസുകള്‍.... റഷ്യയില്‍ കാര്യങ്ങള്‍ ഗുരുതരം, പുതിയ ഹോട്ടസ്പോട്ട്!!
മോസ്കോ: ലോകത്തെ പുതിയ കൊറോണവൈറസ് ഹോട്ട്സ്പോട്ടായി റഷ്യ. ഇവിടെ പുതിയ കേസുകളും മരണനിരക്ക് കുതിച്ചുയരുകയാണ്. ഒറ്റ ദിവസം പതിനായിരത്തോളം കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ മാത്രം കണക്കാണിത്. 9623 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മോസ്കോ രാജ്യത്തെ പ്രധാന ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ്. ഇവിടെയുള്ള രണ്ട് ശതമാനം ജനങ്ങള്‍ക്ക് കൊറോണ ബാധിച്ചതായി കഴിഞ്ഞ ദിവസം മേയര്‍ പറഞ്ഞിരുന്നു. രാജ്യത്തെ മൊത്തം കേസുകളില്‍ പകുതിയും മോസ്കോയില്‍ നിന്നുള്ളതാണ്. പ്രസിഡന്റ് വ്ളാദിമാര്‍ പുടിന് വലിയ വെല്ലുവിളിയാണ് റഷ്യയില്‍ കേസുകള്‍ കുതിച്ചുയരുന്നത്.

ഇതുവരെ 1,24054 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്. നിത്യേനയുള്ള വര്‍ധനവ് അതിഭീകരമായ തോതിലാണ്,. കഴിഞ്ഞ 24 മണിക്കൂറില്‍ 57 പേരാണ് മരിച്ചത്. ഇതുവരെ 1222 പേരാണ് ശഷ്യയില്‍ മരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച് കടുത്ത ആശങ്കകളാണ് ഉള്ളത്. മോസ്കോയിലെ ആശുപത്രികളിലാണ് ഈ പ്രശ്നം. രോഗികളെ കൊണ്ട് ആശുപത്രികളെ ഇവിടെ നിറഞ്ഞിരിക്കുകയാണ്. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രികളില്‍ സ്ഥലം ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 20 ശതമാനം വര്‍ധനവാണ് രോഗം ബാധിച്ചവരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
റഷ്യയില്‍ കൊറോണയെ നേരിടാന്‍ ശക്തമായ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിട്ടും രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. മോസ്കോയാണ് റഷ്യയില്‍ ഏറ്റവും കൊറോണ ബാധിക്കപ്പെട്ട മേഖല. 62,600 കേസുകളാണ് മോസ്കോയില്‍ മാത്രം സ്ഥിരീകരിച്ചത്. ഇത് മൊത്തം കേസുകളും പകുതിയോളം വരും. പുറത്തിറങ്ങണമെങ്കില്‍ ഇവിടെ പ്രത്യേക നിയമം വരെ വേണം. പല നിയന്ത്രണങ്ങളും പുടിന് പ്രഖ്യാപിച്ചിരുന്നു. മെയ് 11 വരെ അവധിയാണ് റഷ്യയില്‍. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അപേക്ഷിച്ചിട്ടുണ്ട്. വിക്ടറി ഡേ അവധിദിനത്തില്‍ നിരവധി പേര് പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന ഭയത്തിലാണ് പുടിന്. അങ്ങനെയെങ്കില്‍ രോഗവ്യാപനം ഇതുകൊണ്ടൊന്നും അവസാനിക്കില്ല.
അതേസമയം യൂറോപ്പിനെയു അമേരിക്കയെയുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ രോഗികളുടെയും മരിച്ചവരുടെയും എണ്ണം വളരെ കുറവാണ്. എന്നാല്‍ ഇത് എങ്ങനെ വേണമെങ്കിലും കുതിച്ച് കയറാം. മോസ്കോ മേയര്‍ സെര്‍ജി സോബ്യാനിന്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇതുവരെ മോസ്കോ രോഗത്തിന്റെ ഏറ്റവും പാരമ്യത്തില്‍ എത്തിയിട്ടില്ലെന്നും, അതുകൊണ്ട് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റുകളില്‍ നിന്ന് രണ്ട് ശതമാനത്തിലേറെ മോസ്കോ ജനതയ്ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും സോബ്യാമിന് പറഞ്ഞു. സര്‍ക്കാര്‍ തലത്തിലും രോഗം പടര്‍ന്ന് പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന് കൊറോണ ബാധിതനാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications