കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂര്‍ കൊണ്ട് പതിനായിരം കേസുകള്‍.... റഷ്യയില്‍ കാര്യങ്ങള്‍ ഗുരുതരം, പുതിയ ഹോട്ടസ്‌പോട്ട്!!

Google Oneindia Malayalam News

മോസ്‌കോ: ലോകത്തെ പുതിയ കൊറോണവൈറസ് ഹോട്ട്‌സ്‌പോട്ടായി റഷ്യ. ഇവിടെ പുതിയ കേസുകളും മരണനിരക്ക് കുതിച്ചുയരുകയാണ്. ഒറ്റ ദിവസം പതിനായിരത്തോളം കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ മാത്രം കണക്കാണിത്. 9623 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മോസ്‌കോ രാജ്യത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്. ഇവിടെയുള്ള രണ്ട് ശതമാനം ജനങ്ങള്‍ക്ക് കൊറോണ ബാധിച്ചതായി കഴിഞ്ഞ ദിവസം മേയര്‍ പറഞ്ഞിരുന്നു. രാജ്യത്തെ മൊത്തം കേസുകളില്‍ പകുതിയും മോസ്‌കോയില്‍ നിന്നുള്ളതാണ്. പ്രസിഡന്റ് വ്‌ളാദിമാര്‍ പുടിന് വലിയ വെല്ലുവിളിയാണ് റഷ്യയില്‍ കേസുകള്‍ കുതിച്ചുയരുന്നത്.

1

ഇതുവരെ 1,24054 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്. നിത്യേനയുള്ള വര്‍ധനവ് അതിഭീകരമായ തോതിലാണ്,. കഴിഞ്ഞ 24 മണിക്കൂറില്‍ 57 പേരാണ് മരിച്ചത്. ഇതുവരെ 1222 പേരാണ് ശഷ്യയില്‍ മരിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച് കടുത്ത ആശങ്കകളാണ് ഉള്ളത്. മോസ്‌കോയിലെ ആശുപത്രികളിലാണ് ഈ പ്രശ്‌നം. രോഗികളെ കൊണ്ട് ആശുപത്രികളെ ഇവിടെ നിറഞ്ഞിരിക്കുകയാണ്. ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രികളില്‍ സ്ഥലം ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 20 ശതമാനം വര്‍ധനവാണ് രോഗം ബാധിച്ചവരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

റഷ്യയില്‍ കൊറോണയെ നേരിടാന്‍ ശക്തമായ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിട്ടും രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. മോസ്‌കോയാണ് റഷ്യയില്‍ ഏറ്റവും കൊറോണ ബാധിക്കപ്പെട്ട മേഖല. 62,600 കേസുകളാണ് മോസ്‌കോയില്‍ മാത്രം സ്ഥിരീകരിച്ചത്. ഇത് മൊത്തം കേസുകളും പകുതിയോളം വരും. പുറത്തിറങ്ങണമെങ്കില്‍ ഇവിടെ പ്രത്യേക നിയമം വരെ വേണം. പല നിയന്ത്രണങ്ങളും പുടിന്‍ പ്രഖ്യാപിച്ചിരുന്നു. മെയ് 11 വരെ അവധിയാണ് റഷ്യയില്‍. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അപേക്ഷിച്ചിട്ടുണ്ട്. വിക്ടറി ഡേ അവധിദിനത്തില്‍ നിരവധി പേര്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന ഭയത്തിലാണ് പുടിന്‍. അങ്ങനെയെങ്കില്‍ രോഗവ്യാപനം ഇതുകൊണ്ടൊന്നും അവസാനിക്കില്ല.

അതേസമയം യൂറോപ്പിനെയു അമേരിക്കയെയുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ രോഗികളുടെയും മരിച്ചവരുടെയും എണ്ണം വളരെ കുറവാണ്. എന്നാല്‍ ഇത് എങ്ങനെ വേണമെങ്കിലും കുതിച്ച് കയറാം. മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനിന്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതുവരെ മോസ്‌കോ രോഗത്തിന്റെ ഏറ്റവും പാരമ്യത്തില്‍ എത്തിയിട്ടില്ലെന്നും, അതുകൊണ്ട് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റുകളില്‍ നിന്ന് രണ്ട് ശതമാനത്തിലേറെ മോസ്‌കോ ജനതയ്ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും സോബ്യാമിന്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തിലും രോഗം പടര്‍ന്ന് പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിന്‍ കൊറോണ ബാധിതനാണ്.

English summary
russia covid cases rising 10000 cases in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X