ഉപരോധങ്ങളിൽ ഇളവുകൾ വരുത്തണം... അല്ലെങ്കിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം? ഭീഷണിയുമായി റഷ്യ
മോസ്‌കോ: റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ ഇളവുകൾ കൊണ്ടുവരണമെന്ന് ഭീഷണിസ്വരമുയർത്തി റഷ്യ. അല്ലാത്ത പക്ഷം ഈ നടപടികൾ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ നാശത്തിന് കാരണമാകുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉപരോധത്തെ തുടർന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ വെസലിലെ ഓപ്പറേഷനുകളെ തടസപ്പെടുത്തുമെന്നും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാകുമെന്നാണ് റഷ്യൻ സ്‌പേസ് ഏജൻസി തലവന്‍റെ ഭീഷണി.
റഷ്യൻ ഓപ്പറേഷനുകൾ തടസപ്പെട്ടാൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് ഭ്രമണപഥത്തിൽ സ്ഥിരത നിലനിർത്താനാകാതെ 500 ടൺ ഭാരമുള്ള നിലയം കരയിലേക്കോ കടലിലേക്കോ വീഴാം എന്നാണ് റഷ്യയുടെ ഭീഷണി. അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക് യുഎസ്, യുകെ, യുറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ നീങ്ങിയതും ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതുമാണ് റഷ്യയെ ഇത്തരത്തിൽ ചൊടിപ്പിക്കുന്നത്.

യുക്രൈനെതിരായ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നടത്തിയ സാഹചര്യത്തിലും റഷ്യ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. 500 ടൺ ഭാരമുള്ള നിലയം ഇന്ത്യയിലേക്കോ ചൈനയിലേക്കോ വീഴാനുള്ള സാധ്യതയുണ്ടെന്നും അത്തരമൊരു സാഹചര്യത്തിൽ അവരെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്നായിരുന്നു റഷ്യയുടെ ഭീഷണി. അമേരിക്ക നിരുത്തരപരമായി പെരുമാറരുതെന്നും റഷ്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് ഉപരോധങ്ങളിൽ ബഹിരാകാശ മേഖലയും ഉള്‍പ്പെട്ടേക്കും എന്ന സൂചന വന്നതിന് പിന്നാലെയായിരുന്നു റഷ്യയുടെ പ്രതികരണം. നിലയത്തിന്‍റെ സഞ്ചാരപാതയും ഇടവുമെല്ലാം നിയന്ത്രിക്കുന്നത് റഷ്യയാണെന്നും, റഷ്യയ്ക്ക് മുകളിലെ ഐഎസ്എസിന്‍റെ പാത മാറ്റിയാല്‍ അത് വലിയ പ്രശ്‌നം ഉണ്ടാക്കുമെന്നും റഷ്യ ഓര്‍മ്മിപ്പിച്ചു
അതേ സമയം റഷ്യക്ക് മറുപടിയുമായി എലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് ഐഎസ്എസിനെ ഭൂമിയിലേക്ക് വീഴ്ത്തുമെങ്കിൽ തന്റെ കമ്പനിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം സംരക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു മസ്‌കിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം റഷ്യക്ക് മറുപടി നൽകിയത്. ലോകത്തിലെ ഏറ്റവും ധനികനും സ്പേസ് എക്സിന്റെ സിഇഒ സ്ഥാപകനുമാണ് എലോണ്‍ മസ്‌ക്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം നടത്തുന്നതിൽ യുഎസ് സ്പേസ് ഏജന്‍സി നാസയും റഷ്യന്‍ ഏജന്‍സി റോസ്‌കോസ്മോസും, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് പ്രധാനികളായിട്ടുള്ളത്. നാല് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ജർമ്മൻ ബഹിരാകാശയാത്രികരും ബഹിരാകാശ നിലയത്തിലുള്ളത്.












Click it and Unblock the Notifications