കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി, മകള്‍ക്ക് കുത്തിവയ്‌ച്ചെന്ന് പുടിന്‍

Google Oneindia Malayalam News

മോസ്‌കോ: ലോകത്തിന് പ്രതീക്ഷയേകി കൊവിഡിനെതിരെയുള്ള ആദ്യത്തെ വാകസിന് റഷ്യ ഔദ്യോഗകമായി പുറത്തിറക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് വാകിസിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് പുടിന്‍ അറിയിച്ചു. വാക്‌സിന്‍ തന്റെ മകളുടെ ശരീരത്തില്‍ കുത്തിവച്ചെന്നും വാകസിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.

Recommended Video

cmsvideo
ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍
മനുഷ്യ പരീക്ഷണം

മനുഷ്യ പരീക്ഷണം

റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.

മകളില്‍ കുത്തിവച്ചു

മകളില്‍ കുത്തിവച്ചു

വാക്‌സിന്‍ ഇന്ന് പുറത്തിറക്കുമ്പോള്‍ തന്റെ മകളില്‍ കുത്തിവച്ച വിവരവും പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത വിവരം പ്രഖ്യാപിക്കുമ്പോഴാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്.

സുരക്ഷിതത്വം

സുരക്ഷിതത്വം

റഷ്യയിലെ സെഷ്നോവ് യൂണിവേഴ്സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്നോവ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ അലക്സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്സിെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആശങ്ക

ആശങ്ക

അതേസമയം, വാക്‌സിന്‍ പുറത്തിറക്കിയെങ്കിലും ഇത് എത്രത്തോളം സുരക്ഷിതാണെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ദ്ധിച്ചേക്കുമെന്ന് റഷ്യയിലെ പ്രമുഖ വൈറോളസ്റ്റുമാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചില ആന്റിബോഡികളുടെ സാന്നിദ്ധ്യം രോഗ തീവ്രത വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

സെപ്റ്റംബര്‍ മാസത്തോടെ

സെപ്റ്റംബര്‍ മാസത്തോടെ

കൊവിഡിനെ പ്രതിരോധിക്കുന്നതിന് ഈ വാക്‌സിന്‍ സഹായിക്കുമെന്നാണ് റഷ്യ വാദിക്കുന്നത്. സെപ്റ്റംബര്‍ മാസത്തോടെ വന്‍കിടനിര്‍മ്മാണം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗമേലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമാണ് വാക്‌സിന്‍ വകസിപ്പിച്ചെടുത്തതെന്ന് ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ഒലേഗ് ഗ്രിഡ്‌നേവ് അറിയിച്ചിരുന്നു.

 ജമ്മു കാശ്മീരില്‍ 4 ജി സംവിധാനം പുനസ്ഥാപിക്കും; ആഗസ്റ്റ് 15ന് ശേഷം, രണ്ട് ജില്ലകള്‍ ജമ്മു കാശ്മീരില്‍ 4 ജി സംവിധാനം പുനസ്ഥാപിക്കും; ആഗസ്റ്റ് 15ന് ശേഷം, രണ്ട് ജില്ലകള്‍

രാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർരാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർ

സച്ചിൻ പൈലറ്റിനെ മെരുക്കിയ കോൺഗ്രസ് തന്ത്രം; മുന്നിൽ വെച്ച വാഗ്ദാനങ്ങൾ ഇതാണ്!! ദില്ലിയിൽസച്ചിൻ പൈലറ്റിനെ മെരുക്കിയ കോൺഗ്രസ് തന്ത്രം; മുന്നിൽ വെച്ച വാഗ്ദാനങ്ങൾ ഇതാണ്!! ദില്ലിയിൽ

English summary
Russia Developed The World First Corona Vaccine? Vladimir Putin's Daughter Has Been Vaccinated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X