Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം പുതിയ വഴിത്തിരിവില്‍.. ഉക്രൈനെതിരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ?

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം കൂടുതല്‍ തീവ്രമാകുന്നതായി റിപ്പോര്‍ട്ട്. ഉക്രൈനിനെതിരെ റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി കീവ് വ്യോമസേന ആരോപിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉക്രൈനിന് നേരെ പ്രയോഗിക്കുന്നത്. ഉക്രൈന്‍ റഷ്യയ്ക്ക് നേരെ ദീര്‍ഘദൂര മിസൈലുകള്‍ തൊടുത്തതിന് ശേഷമായിരുന്നു ആക്രമണം എന്നാണ് വിവരം.

റഷ്യന്‍ സൈന്യം അതിരാവിലെ ഡിനിപ്രോ നഗരത്തിനെതിരായ ആക്രമണത്തില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചതായാണ് ഉക്രൈന്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ക്രെംലിന്‍ വിസമ്മതിച്ചു. ഉക്രൈനിന് നേരെ മിസൈലാക്രമണം നടത്തിയോ എന്ന ചോദ്യത്തിന് ''ഈ വിഷയത്തില്‍ തനിക്ക് ഒന്നും പറയാനില്ല'' എന്നായിരുന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

Russia

Credit: AFP PHOTO / UKRAINIAN EMERGENCY SERVICE

ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്നതും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്നതുമായ മിസൈല്‍ ആണ് റഷ്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍. ആണവായുധങ്ങള്‍ എത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത തന്ത്രപ്രധാനമായ ആയുധങ്ങളായ അവ റഷ്യയുടെ ആണവ പ്രതിരോധത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഈ ആഴ്ച ആദ്യം ഉക്രൈന്‍ യുഎസ്-ബ്രിട്ടീഷ് സഹായത്തോടെ റഷ്യയ്ക്ക് നേരെ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിച്ചിരുന്നു.

ഇതിനുള്ള പ്രത്യാക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഡിനിപ്രോ നഗരത്തിലെ ആക്രമണത്തില്‍ വന്ന് പതിച്ച മിസൈലിന് ഏതുതരം വാര്‍ഹെഡാണ് ഉണ്ടായിരുന്നതെന്നോ ഏത് തരത്തിലുള്ള മിസൈലാണെന്നോ ഉക്രൈന്‍ വ്യക്തമാക്കിയിട്ടില്ല. മധ്യ-കിഴക്കന്‍ നഗരമായ ഡിനിപ്രോയിലെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു റഷ്യന്‍ മിസൈല്‍ ആക്രമണമെന്ന് വ്യോമസേന അറിയിച്ചു.

മിസൈല്‍ ആക്രമണം ഒരു വ്യാവസായിക സംരംഭത്തിന് നാശനഷ്ടമുണ്ടാക്കിയെന്നും ഡിനിപ്രോയില്‍ തീപിടുത്തമുണ്ടായെന്നും റീജിയണല്‍ ഗവര്‍ണര്‍ സെര്‍ഹി ലിസാക്ക് പറഞ്ഞു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യ ഒരു കിന്‍സാല്‍ ഹൈപ്പര്‍സോണിക് മിസൈലും ഏഴ് ഗവ101 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടു. ഇതില്‍ ആറെണ്ണം വെടിവച്ചിട്ടതായി ഉക്രേനിയന്‍ വ്യോമസേന അറിയിച്ചു.

യുദ്ധത്തിന്റെ 1000-ാം ദിവസം പിന്നിടുമ്പോഴാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. ബുധനാഴ്ച ഉക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയുടെ കുര്‍സ്‌ക് മേഖലയിലേക്ക് ബ്രിട്ടീഷ് സ്റ്റോം ഷാഡോ ക്രൂയിസ് മിസൈലുകള്‍ കീവ് വിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ഇത്തരം മിസൈലുകള്‍ ഉപയോഗിക്കാനുള്ള അനുമതി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ അതിര്‍ത്തിയില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളെ ആക്രമിക്കാന്‍ പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+