ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും സൗദി അറേബ്യക്ക് പണികൊടുത്ത് റഷ്യ: എണ്ണ ഇറക്കുമതിയില്‍ വന്‍ തിരിച്ചടി
ഉക്രൈന്‍ ആക്രമണത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി നാമമാത്രമായിരുന്നു. ആ സമയങ്ങളില്‍ അറബ് രാഷ്ട്രങ്ങളായ സൗദി അറേബ്യയും ഇറാഖുമൊക്കെയായിരുന്നു ഇന്ത്യയുടെ പ്രധാന ഇറക്കുമതിക്കാർ. എന്നാല്‍ ഉക്രൈന്‍ അധിനിവേശത്തോടെ ആഗോള ക്രൂഡ് ഓയില്‍ വിപണയുടെ സമവാക്യങ്ങള്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു.
ഉക്രൈന്‍ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സ് തടയുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും യുകെയുമൊക്കെ അടങ്ങുന്ന പാശ്ചാത്യ രാഷ്ടങ്ങള്‍ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തി. ഇതോടെ വന്‍വിലക്കിഴിവില്‍ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ റഷ്യ തീരുമാനിക്കുയായിരുന്നു. ഇതോടെ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായി മാറായി.

ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും റഷ്യ അറബ് രാഷ്ട്രങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2023 ൽ സൗദി അറേബ്യയെ മറികടന്ന് ചൈനയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായി റഷ്യ മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം റഷ്യ ചൈനയിലേക്ക് 107.02 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലാണ് കയറ്റി അയച്ചത്. ഇത് പ്രതിദിനം 2.14 ദശലക്ഷം ബാരലിന് (ബിപിഡി) തുല്യമാണെന്നും ചൈനീസ് കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു. മറ്റ് പ്രധാന എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഇറാഖ് എന്നിവയേക്കാൾ വളരെ കൂടുതലാണ് ചൈനയിലേക്കുള്ള റഷ്യയുടെ ഇറക്കുമതി.
മുമ്പ് ചൈനയുടെ ഏറ്റവും വലിയ വിതരണക്കാരായ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 1.8 ശതമാനം ഇടിഞ്ഞ് 85.96 ദശലക്ഷം ടണ്ണായി. വിലക്കിഴിവുള്ള എണ്ണയ്‌ക്കായുള്ള ചൈനീസ്, ഇന്ത്യൻ റിഫൈനർമാരുടെ ഡിമാന്‍ഡ് വർധിച്ചോടെ റഷ്യൻ ESPO ക്രൂഡിന്റെ വില 2023-ഓടെ ഉയർന്നു. സൗദി അറേബ്യ ജൂലായ് മുതൽ അവരുടെ അറബ് ലൈറ്റിന്റെ വില ഉയർത്തിയോടെ ചില റിഫൈനർമാരെ വിലകുറഞ്ഞ രാജ്യങ്ങളിലേക്ക് തിരിയുകയും ചെയ്തു.
വില ഉയർത്തുന്നതിന് വേണ്ടി ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് എണ്ണ ഉൽപ്പാദകരിൽ രണ്ടെണ്ണം സൗദി അറേബ്യയും റഷ്യയും കഴിഞ്ഞ വർഷം ഉൽപാദനവും കയറ്റുമതിയും വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ ഈ പാദത്തിൽ 1 ദശലക്ഷം ബിപിഡി ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമ്പോള്‍ റഷ്യ ഈ വർഷം കയറ്റുമതിയിൽ 300,000 ബിപിഡിയിൽ നിന്ന് 500,000 ബിപിഡി ആയി കുറയ്ക്കുമെന്നും അറിയിച്ചു.












Click it and Unblock the Notifications