ഇറാഖിലും വ്യോമാക്രമണത്തിന് റഷ്യയ്ക്ക് അനുമതി... അപ്പോള്‍ ഐസിസിന്റെ ശവക്കുഴി തോണ്ടാം
ബാഗ്ദാദ്: സിറിയയില്‍ ഐസിസിനെ ഇല്ലാതാക്കിയതിന് ശേഷം റഷ്യന്‍ സേന തിരിച്ചുപോകുമോ എന്നതായിരുന്നു ചോദ്യം. കാരണം അസദിനെ സഹായിക്കുക മാത്രമാണ് റഷ്യയുടെ ലക്ഷ്യം എന്നാണ് ആരോപണം.
തങ്ങളേയും ഐസിസില്‍ നിന്ന് രക്ഷപ്പെടുത്തണം എന്ന ആവശ്യവുമായി ഇറാഖിലെ ഒരു വിഭാഗം റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ സഹായം തേടുകയാണെങ്കില്‍ പിന്നെ തങ്ങളെ പ്രതീക്ഷിയ്‌ക്കേണ്ടെന്നാണ് അമേരിയ്ക്ക ഇറാഖിന് നല്‍കിയ മുന്നറിയിപ്പ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇറാഖ് അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്താന്‍ റഷ്യയ്ക്ക് അനുമതി ലഭിച്ചുകഴിഞ്ഞു എന്നാണ് ഐബിടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാഖ് അതിര്‍ത്തിയില്‍
ഇറാഖിലെ ഐസിസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണത്തിനല്ല ഇപ്പോള്‍ റഷ്യയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇറാഖ്-സിറിയ അതിര്‍ത്തിയിലാണ്.

അമേരിയ്ക്ക നടത്തുന്നുണ്ട്
നിലവില്‍ അമേരിയ്ക്കയുടേയും സഖ്യകക്ഷികളുടേയും സൈന്യമാണ് ഇറാഖില്‍ ഐസിസിനെതിരെ പോരാടുന്നത്. എന്നാല്‍ ഐസിസ് ഇപ്പോഴും ഇറാഖില്‍ ശക്തമാണ്.

അമേരിയ്ക്കന്‍ ഭീഷണി?
ഐസിസിനെ തുരത്താന്‍ ഇറാഖ് റഷ്യയുടെ സഹായം തേടരുതെന്നാണ് അമേരിയ്ക്കയുടെ ഭീഷണി. അങ്ങനെ ചെയ്താല്‍ പിന്നെ ഇറാഖിന് നല്‍കുന്ന സഹായങ്ങളൊന്നും നല്‍കില്ലെന്നാണ് അമേരിയ്ക്ക മുന്നറിയ്പ്പ് നല്‍കിയത്.

ഔദ്യോഗിക വിശദീകരണം
ഇറാഖിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ റഷ്യക്ക് അനുമതി നല്‍കിയ കാര്യം ബാഗ്ദാദിലെ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

കണ്ണികള്‍ പൊട്ടിയ്ക്കാന്‍
ഇറാഖിലേയും സിറിയയിലേയും ഐസിസ് ഭീകരര്‍ തമ്മിലുള്ള കണ്ണികള്‍ തകര്‍ക്കാര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിയും എന്നാണ് പ്രതീക്ഷ. നിലവില്‍ അമേരിയ്ക്കന്‍ വ്യോമസേനയും സിറിയ ഇറാഖ് അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്.

റഷ്യ വരുമോ?
ഇറാഖ് അതിര്‍ത്തിയില്‍ വ്യോമാക്രമണത്തിന് അനുമതി തേടിയ റഷ്യ ലക്ഷ്യമിടുന്നത് എന്താണെന്നാണ് ഇപ്പോള്‍ പാശ്ചാത്യ ലോകം ചോദിയ്ക്കുന്നത്. ഇറാഖില്‍ കടക്കുന്നതിന് മുന്നോടിയായിട്ടുള്ള നീക്കമാണോ ഇതെന്നും സംശയിക്കുന്നുണ്ട്.

സിറിയ മാത്രം
നിലവില്‍ സിറിയ മാത്രമാണ് റഷ്യയുടെ ലക്ഷ്യമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇറാഖിനോട് റഷ്യയ്ക്ക് പ്രത്യേക താത്പര്യങ്ങളൊന്നും ഇല്ല.

അമേരിയ്ക്കയെ പിണക്കുമോ?
നിലവിലെ സാഹചര്യത്തില്‍ റഷ്യയും ഇറാഖും അമേരിയ്ക്കയെ പിണക്കാന്‍ താത്പര്യപ്പെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയെ രക്ഷിയ്ക്കാന്‍
ഇറാഖ് അതിര്‍ത്തിയിലെ ഐസിസ് കേന്ദ്രങ്ങള്‍ തകര്‍ക്ക് അധീശത്വം സ്ഥാപിച്ചാല്‍ പിന്നെ സിറിയയ്ക്ക് ഐസിസിനെ ഭയക്കേണ്ടതില്ല. റഷ്യ ഒരു പക്ഷേ ലക്ഷ്യമിടുന്നതും അത് മാത്രമാകാം.

ഇറാഖ് കൊതിയ്ക്കുന്നു
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തില്‍ അമേരിയ്ക്കയ്ക്ക് വിജയിക്കാനാകാത്തതില്‍ സാധാരണക്കാരായ ഇറാഖികള്‍ നിരാശരാണ്. തങ്ങളെ ഐസിസില്‍ നിന്ന് രക്ഷിയ്ക്കാന്‍ റഷ്യയെത്തുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോഴും ഇറാഖികള്‍.












Click it and Unblock the Notifications