കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ പുതിയ പോര്‍മുഖം; സിറിയന്‍ മിസൈലേറ്റ് റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നു, 15 പേര്‍ കൊല്ലപ്പെട്ടു, കാരണക്കാര്‍ ഇസ്രായേലെന്ന് റഷ്യ

  • By Desk
Google Oneindia Malayalam News

ദമസ്‌ക്കസ്: എട്ടുവര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാവുന്നു. ഇസ്രായേലും റഷ്യയുമായി പുതിയ സംഘര്‍ഷം ഉടലെടുക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സിറിയയിലെ ഇറാന്‍ ആയുധ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണമാണ് പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.

റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നു

റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നു


ഇസ്രായേലും സിറിയയും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ റഷ്യയുടെ യുദ്ധവിമാനമായ ഐഎല്‍-2 ആണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 15 സൈനികരും സംഭവത്തില്‍ കൊല്ലപ്പെടുകയുണ്ടായി. റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതാണിത്. മെഡിറ്ററേനിയന്‍ സമുദ്രത്തിന് മുകളില്‍വച്ചായിരുന്നു വിമാനം തകര്‍ന്നത്.

വിമാനം തകര്‍ന്നത് സിറിയന്‍ മിസൈലേറ്റ്

വിമാനം തകര്‍ന്നത് സിറിയന്‍ മിസൈലേറ്റ്


സിറിയന്‍ സൈന്യം തൊടുത്തുവിട്ട മിസൈലേറ്റാണ് സിറിയയോടൊപ്പം ചേര്‍ന്ന് വിമതരോട് പോരാടുന്ന റഷ്യയുടെ യുദ്ധവിമാനം തകര്‍ന്നത്. സിറിയന്‍ തീരത്തുനിന്ന് 35 കിലോമീറ്റര്‍ അകലെവച്ച് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. നിരീക്ഷണപ്പറക്കല്‍ കഴിഞ്ഞ് സിറിയയിലെ റഷ്യന്‍ വ്യോമതാവളമായ ഖമൈമിമിലേക്ക് തിരികെ പറക്കുകയായിരുന്നു വിമാനം. അതിനിടയിലാണ് വിമാനത്തിനു നേരെ മിസൈലാക്രമണമുണ്ടായത്.

ഉത്തരവാദി ഇസ്രായേലെന്ന് റഷ്യ

ഉത്തരവാദി ഇസ്രായേലെന്ന് റഷ്യ

സിറിയയുടെ മിസൈല്‍ ഏറ്റാണ് റഷ്യന്‍ വിമാനം തകര്‍ന്നതെങ്കിലും സംഭവത്തിന് ഉത്തരവാദി ഇസ്രായേലാണെന്നാണ് സിറിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞത്. തങ്ങളുടെ വിമാനം ആക്രമിക്കപ്പെടാന്‍ സാഹചര്യമൊരുക്കിയത് ഇസ്രായേല്‍ സൈന്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

റഷ്യന്‍ യുദ്ധവിമാനത്തെ ഇസ്രായേല്‍ മറയാക്കി

റഷ്യന്‍ യുദ്ധവിമാനത്തെ ഇസ്രായേല്‍ മറയാക്കി

സിറിയയിലെ ഇറാന്‍ ആയുധ കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ഇസ്രായേല്‍ സൈന്യം മറയാക്കിയെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം വക്താവിന്റെ ആരോപണം. ഇസ്രായേല്‍ ആക്രമണത്തിന് സിറിയന്‍ സൈനികരുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാവുന്നത് തടയാനായിരുന്നു ഇസ്രായേലിന്റെ നീക്കം. എന്നാല്‍ ഇസ്രായേല്‍ ആക്രമണത്തിന് പ്രത്യാക്രമണം നല്‍കുന്നതിനിടെ സിറിയന്‍ മിസൈല്‍ റഷ്യന്‍ വിമാനത്തിന് ഏല്‍ക്കുകയായിരുന്നു.

റഷ്യന്‍ വിമാനത്തെ ആക്രമണത്തിലേക്ക് തള്ളിവിട്ടു

റഷ്യന്‍ വിമാനത്തെ ആക്രമണത്തിലേക്ക് തള്ളിവിട്ടു

സിറിയയുടെ ആക്രമണ പാതയിലേക്ക് റഷ്യന്‍ വിമാനത്തെ തള്ളിയിടുകയായിരുന്നു ഇസ്രായേല്‍ സൈനിക പൈലറ്റുമാര്‍ ചെയ്തതെന്നും റഷ്യ കുറ്റപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ലതാക്കിയ നഗരത്തിനു നേരെയായിരുന്നു നാല് ഇസ്രായേലി ജെറ്റുകള്‍ ആക്രമണം നടത്തിയത്. റഷ്യന്‍ വിമാനം തിരിച്ചിറങ്ങേണ്ട ഖമൈമിം വ്യോമതാവളത്തിന് സമീപമാണ് ലതാക്കിയ.

ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ

ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യ

തങ്ങളുടെ യുദ്ധ വിമാനം ആക്രമിക്കുകയും 15 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2015 മുതല്‍ റഷ്യന്‍ സൈന്യം സിറിയയിലുണ്ടെങ്കിലും ഇസ്രായേലും റഷ്യയും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാകരുതെന്ന് നേരത്തേ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇരുവിഭാഗവും പാലിച്ചുപോരുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല.

ആക്രമണവിവരം അറിയിച്ചത് ഒരു മിനുട്ട് മുമ്പ്

ആക്രമണവിവരം അറിയിച്ചത് ഒരു മിനുട്ട് മുമ്പ്


നേരത്തേ ഇസ്രായേല്‍ സിറിയന്‍ പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് റഷ്യന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കാറുണ്ടായിരുന്നു. ഇതിനായി പ്രത്യേക ഹോട്ട്‌ലൈന്‍ സംവിധാനം തന്നെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ലതാകിയയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണ വിവരം ഒരു മിനുട്ട് മുമ്പ് മാത്രമാണ് ഇസ്രായേല്‍ റഷ്യന്‍ സൈന്യത്തെ അറിയിച്ചത്. അതിനാല്‍ തങ്ങളുടെ യുദ്ധവിമാനത്തെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ റഷ്യയ്ക്ക് സാവകാശം ലഭിച്ചില്ല.

ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി

ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി


വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട് റഷ്യയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗാരി കോറനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുമെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരണമാരാഞ്ഞപ്പോള്‍, 'വിദേശ റിപ്പോര്‍ട്ടുകളെ കുറിച്ച് ഞങ്ങള്‍ പ്രതികരിക്കാറില്ല' എന്നായിരുന്നു ഇസ്രായേല്‍ സൈനിക വക്താവിന്റെ പ്രതികരണം.


English summary
A Russian military aircraft was brought down by a Syrian missile over the Mediterranean Sea, killing all 15 people on board, the Russian defence ministry said,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X