കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യൻ വാക്‌സിന് 100 കോടി ഡോസ് ഓർഡര്‍; സ്പുട്‌നിക് ശരിക്കും ക്ലിക്ക്... പേരിന് പിന്നിലെ കഥയും സംശയവും

Google Oneindia Malayalam News

മോസ്‌കോ: ലോകത്തിന് അത്രയേറെ പ്രത്യാശ പകരുന്ന വാര്‍ത്തയാണ് റഷ്യയില്‍ നിന്ന് പുറത്ത് വന്നിട്ടുള്ളത്. കൊവിഡ്19 ന് വാക്‌സിന്‍ കണ്ടുപിടിച്ചു എന്നതാണത്. തന്റെ മകള്‍ വാക്‌സിന്‍ ഉപയോഗിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറയുമ്പോള്‍, അത് വിശ്വാസ്യത ഏറ്റുന്നും ഉണ്ട്.

Recommended Video

cmsvideo
Russia names new Covid-19 vaccine ‘Sputnik V’ in reference to Cold War space race

റഷ്യയുടെ ഈ വാക്‌സിനും കൃത്രിമോപഗ്രവും തമ്മില്‍ എന്താണ് ബന്ധം എന്നാണ് ചിലരിപ്പോള്‍ ചോദിക്കുന്നത്. അതിന്റെ ഉത്തരം ആ വാക്‌സിന് അവര്‍ നല്‍കിയ പേരില്‍ തന്നെ ഉണ്ട്. 'സ്പുട്‌നിക് v' എന്നാണ് വാക്‌സിന് നല്‍കിയിട്ടുള്ള പേര്. ഇതേ ചൊല്ലി മറ്റ് ചില ആക്ഷേപങ്ങളും ചിലര്‍ ഉന്നയിക്കുന്നുണ്ട് എന്നത് വേറെ കാര്യം.

സ്പുട്‌നിക്

സ്പുട്‌നിക്

ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ആണ് സ്പുട്‌നിക് 1. യുഎസ്എസ്ആറും അമേരിക്കയും തമ്മില്‍ ബഹിരാകാശ ശാസ്ത്രത്തില്‍ കടുത്ത മത്സരം നടക്കുന്ന കാലത്താണ് യുഎസ്എസ്ആര്‍ ആദ്യത്തെ കൃത്രിമോപഗ്രഹം വിജയകരമായി വിക്ഷേപിക്കുന്നത്. ബഹിരാകാശ ശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്.

കൊവിഡിലെ സ്പുട്‌നിക്

കൊവിഡിലെ സ്പുട്‌നിക്

കൊവിഡ്19 നുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ ലോകത്ത് കൊണ്ടുപിടിച്ച് നടക്കുന്നത്. അതില്‍ നേടിയ വിജയത്തെ പഴയ സ്പുട്‌നിക്കുമായി ചേര്‍ത്തുനിര്‍ത്തുന്നതില്‍ ഒരു അപാകവും ഇല്ല. അതുകൊണ്ട് തന്നെയാണ് ഈ വാക്‌സിന് 'സ്പുട്‌നിക് v' എന്ന് പേരിട്ടിരിക്കുന്നത്.

അമേരിക്കയെ ട്രോളിയതോ?

അമേരിക്കയെ ട്രോളിയതോ?

വാക്‌സിന് സ്പ്ടുനിക് എന്ന് പേരിട്ടതിന് പിന്നില്‍ അമേരിക്കയെ പരിഹസിക്കാനുള്ള നീക്കം വല്ലതും ഉണ്ടോ എന്നും സംശയിക്കുന്നവരുണ്ട്. കൃത്രിമോപഗ്രഹത്തിന്റെ കാര്യത്തില്‍ എന്നതുപോലെ കൊവിഡ് വാക്‌സിന്റെ കാര്യത്തിലും അമേരിക്കയെ മറികടന്നതിന്റെ സന്തോഷമാണ് ഈ പേര് എന്നും വേണമെങ്കില്‍ വിലയിരുത്താം.

100 കോടി ഡോസുകള്‍

100 കോടി ഡോസുകള്‍

എന്തായാലും ഈ വാക്‌സിന് ആവശ്യക്കാരുടെ എണ്ണത്തില്‍ ഒരു കുറവും ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 20 രാജ്യങ്ങള്‍ ഇതുവരെ വാക്‌സിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 100 കോടി ഡോസുകള്‍ക്കാണത്രെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്.

ചാരപ്പണിയെന്ന്!!!

ചാരപ്പണിയെന്ന്!!!

ലോകമെങ്ങും സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ രസകരമാണ്. സ്പുട്‌നിക് എന്നാല്‍ ഉപഗ്രഹം എന്നാണ് അര്‍ത്ഥമെന്നും, ഈ വാക്‌സിനും അതുപോലെ ചാരപ്പണി നടത്താന്‍ വേണ്ടിയുള്ളതാണ് എന്നും ഒക്കെയാണ് പലരും പ്രചരിപ്പിക്കുന്നത്.

രണ്ട് മാസം കൊണ്ട്

രണ്ട് മാസം കൊണ്ട്

റഷ്യന്‍ വാക്‌സിന്റെ കാര്യക്ഷമതയിലും ഫലപ്രാപ്തിയിലും എല്ലാം ഇപ്പോഴും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെറും രണ്ട് മാസം കൊണ്ടാണ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതും വൈക്‌സിന് അംഗീകാരം നല്‍കിയതും. ഇത് എങ്ങനെ സാധ്യമാകും എന്നാണ് ശാസ്ത്രലോകം ചോദിക്കുന്നത്.

ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി, മകള്‍ക്ക് കുത്തിവയ്‌ച്ചെന്ന് പുടിന്‍ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി, മകള്‍ക്ക് കുത്തിവയ്‌ച്ചെന്ന് പുടിന്‍

English summary
Russia names Covid19 vaccine Sputnik V, and vaccine gets 1 billion dose orders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X