Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാര്‍ക്ക് അവസരങ്ങളുമായി റഷ്യ; പുടിന്റെ സന്ദര്‍ശനവേളയില്‍ കരാര്‍ ഒപ്പിടും: യുഎസിനു മറുപടി

വിദേശ തൊഴിലാളികളെ നിയന്ത്രിക്കാന്‍ അമേരിക്ക പുതിയ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളികളെ സ്വാഗതം ചെയ്യാന്‍ റഷ്യ. ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കൂടുതല്‍ വാതിലുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. ഇതു സംബന്ധിച്ച തീരുമാനം അടുത്ത മാസം റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനസംഖ്യ കുറയുന്ന സാഹചര്യത്തിലാണ് റഷ്യ തൊഴില്‍ ശക്തി വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ റഷ്യയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയിലും ടെക്‌സ്‌റ്റൈല്‍ മേഖലയിലും ആണുള്ളത്. എന്നാല്‍ ഇലക്ട്രോണിക്‌സ്, മെഷീനറി തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അവസരം ഒരുങ്ങുന്നത്.

putin-modi

അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. ഈ അവസരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാര്‍ ഒപ്പുവച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ റഷ്യയില്‍ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുങ്ങും. വരും വര്‍ഷങ്ങളില്‍ റഷ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഈ കരാര്‍ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.

അടുത്തിടെ ഇന്ത്യയിലെയും റഷ്യയിലെയും തൊഴില്‍ മന്ത്രിമാര്‍ ദോഹയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ റഷ്യയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. റഷ്യയില്‍ വളര്‍ന്നു വരുന്ന ഇന്ത്യന്‍ സമൂഹം ഭാവിയില്‍ ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പ്രധാന അടിത്തറയായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയുടെ കണക്ക് അനുസരിച്ച് ഏകദേശം പതിനാലായിരം ഇന്ത്യക്കാര്‍ റഷ്യയില്‍ താമസിക്കുന്നുണ്ട്. ഇന്ത്യന്‍ വംശജരായ 1500 അഫ്ഗാന്‍ പൗരന്മാരും ഇവിടെയുണ്ട്. ഇതുകൂടാതെ 500 ഇന്ത്യന്‍ ബിസിസുകാര്‍ റഷ്യയിലാണ് താമസിക്കുന്നത്. തേയില, കാപ്പി, പുകയില, ഫാര്‍മസ്യൂട്ടിക്കല്‍സ്, സുഗന്ധവ്യഞ്ജനങ്ങള്‍, പാദരക്ഷകള്‍, ഗ്രാനൈറ്റ്, ഐടി സേവനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ് എന്നീ മേഖലകളിലായി ഏകദേശം 300 ഇന്ത്യന്‍ കമ്പനികള്‍ റഷ്യയിലുണ്ട്. 2025 അവസാനിക്കുമ്പോള്‍ റഷ്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 70,000ത്തിലധികം ഇന്ത്യക്കാര്‍ക്ക് റഷ്യയില്‍ ജോലി ചെയ്യാന്‍ അവസരം ഒരുങ്ങും.

ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും റഷ്യയില്‍ മികച്ച ജോലി സാധ്യതകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ റഷ്യയില്‍ നിന്ന് റെക്കോര്‍ഡ് അളവിലാണ് വജ്രങ്ങളും സ്വര്‍ണവും ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെക്കുള്ള റഷ്യന്‍ വജ്ര ഇറക്കുമതി ഈ വര്‍ഷം ഓഗസ്റ്റില്‍ 31.3 മില്യന്‍ ഡോളറിന്റേതാണ്.

വിദ്യാഭ്യാസത്തിനായി ഏകദേശം 4500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. ഇതില്‍ 90 ശതമാനം പേരും മെഡിക്കല്‍ കോഴ്‌സുകളാണ് പഠിക്കുന്നത്. എന്‍ജിനീയറിങ്, എയറോ നോട്ടിക്കല്‍ ഡിസൈന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജി, മാനേജ്‌മെന്റ്, കൃഷി ധനകാര്യം എന്നീ വിഷയങ്ങള്‍ പഠിക്കുന്നവരും ഉണ്ട്.

അമേരിക്ക ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രൊഫണലുകള്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടി അടയ്ക്കുമ്പോഴാണ് റഷ്യ അവസരങ്ങള്‍ നീട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+