കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ;ഉദ്യോഗസ്ഥര്‍ ജിമെയില്‍ ഉപയോഗിക്കരുത്?

  • By Meera Balan
Google Oneindia Malayalam News

Gmail, Logo
മോസ്‌കോ: ജിമെയില്‍ ഉള്‍പ്പെടെയുള്ള വിദേശ നിര്‍മ്മിത വെബ് മെയിലുകള്‍ ഉപയോഗിയ്ക്കുന്നതില്‍ നിന്നും റഷ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കുന്നു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. റഷ്യയിലെ ടെലികോം അധികൃതര്‍ക്ക് രണ്ട് ആഴ്ച മുന്‍പ് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റ് സര്‍വീസ്( എഫ്എസ്ബി) ജിമെയില്‍ ഉപയോഗിയ്ക്കരുതെന്ന് മെമ്മോ അയച്ചാതായി മൂന്ന് ഉന്നതര്‍ വെളിപ്പെടുത്തി. വെളിപ്പെടുത്തലുകളെ ആധാരമാക്കി റഷ്യന്‍ പത്രമായ ഇസ്വെസ്റ്റിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയിലെ പല പ്രദേശങ്ങളിലെയും ഉദ്യോഗസഥര്‍ നിര്‍ദ്ദേശം പാലിച്ച് വരുന്നതായും റിപ്പോര്‍ട്ട്. അമേരിയ്ക്ക് ലോകരാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലാണ് റഷ്യയുടെ നീക്കത്തിന് കാരണം. റഷ്യയില്‍ അഭയം നേടി സ്‌നോഡന്‍ അമേരിയ്ക്കയുടെ രഹസ്യം ചോര്‍ത്തലിനെപ്പറ്റി പല നിര്‍ണായക വിവരങ്ങളും പുറത്ത് വിട്ടിരുന്നു.

ഫേസ് ബുക്ക്, യാഹു, ഗൂഗിള്‍, ആപ്പിള്‍ മൈക്രോ സോഫ്റ്റ് എന്നിവയില്‍ നിന്ന് അമേരിയ്ക്കക്കാരുള്‍പ്പെടയുള്ളവരുടെ ഒട്ടേറെ വിവരങ്ങള്‍ അമേരിയ്ക്ക ചോര്‍ത്തി. 100 മില്ല്യണിലധികം പേരുടെ ഇമെയില്‍ വിവരങ്ങളും അമേരിയ്ക്ക് ചോര്‍ത്തിയതായി സ്‌നോഡന്റെ വെളിപ്പെടുത്തലിനെ ആധാരമാക്കി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

English summary
Russia officials advised to stay away from Gmail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X