Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരിസ് ആക്രമണത്തോടെ ഐസിസിന്‍റെ അന്ത്യത്തിന് തുടക്കമായി? റഷ്യയും ഫ്രാന്‍സും ഇനി ഒരുമിച്ച് പോരാടും

മോസ്‌ക്കോ: ഐസിസ് ഭീകരതയ്ക്ക് എതിരെ റഷ്യയും ഫ്രാന്‍സും ഒരുമിച്ച് പോരാടുന്നു. പാരിസ് ആക്രമണത്തിന് പിന്നാലെയാണ് സിറിയയില്‍ റഷ്യയ്‌ക്കൊപ്പം ഫ്രാന്‍സും ചേര്‍ന്നത്. റഷ്യ ഐസിസിനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കിയതോടെയാണ് പല ലോക രാജ്യങ്ങളും ഐസിസിനെതിരെ തിരിയാന്‍ തുടങ്ങിയത്.

റഷ്യയുടെ ആക്രമണം ശക്തമായതോടെയാണ് ഭീകരര്‍ പാശ്ചാത്യ രാജ്യങ്ങളിലേയ്ക്ക് കടന്ന് ചെന്ന് ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഇത്തരം നീക്കങ്ങളുടെ ഫലമായി വേണം പാരിസ് ആക്രമണത്തെ വിലയിരുത്താന്‍. ഒക്ടോബര്‍ 31 ന് റഷ്യന്‍ വിമാനം സിനായില്‍ തകര്‍ന്ന് വീണതിലും ഐസിസിന്റെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.

ISIS

അന്ന് 224 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തൊട്ട് പിന്നാലെയാണ് ഫ്രാന്‍സിലും ശക്തമായ ഭീകരാക്രമണം ഉണ്ടാകുന്നത്. തുടര്‍ന്നാണ് ഐസിസിനെതിരെ പോരാടാന്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്തെയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും മണിയ്ക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഫ്രഞ്ച് ജെറ്റ് വിമാനങ്ങള്‍ ഐസിസ് ശക്തി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നുണ്ട്. റഷ്യയപടെ മിസൈല്‍ വാഹക യുദ്ധക്കപ്പലായ മോസ്‌ക്കോ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. സിറിയയില്‍ നിന്ന് ഭീകരരെ തുരത്തുന്നതോടൊപ്പം തന്നെ രാജ്യത്തിനകതത്തുള്ള ഐസിസ് ഭീകരരെ തകര്‍ക്കാനും ഫ്രാന്‍സ് ശ്രമിയ്ക്കുന്നുണ്ട്. നവംബര്‍ 26ന് റഷ്യന്‍ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡന്റും മോസ്‌ക്കോയില്‍ കൂടിക്കാഴ്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+