കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സഖാവ്' ബാഷര്‍ അല്‍ അസദിന്റെ നാട്ടില്‍ റഷ്യയ്ക്ക് സ്വന്തം സൈനിക താവളം? കൊന്ന് ലാഭം കൊയ്യുന്നവര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: റഷ്യയുടെ എക്കാലത്തേയും പ്രിയപ്പെട്ട മിഡല്‍ ഈസ്റ്റ് രാജ്യമാണ് സിറിയ. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ റഷ്യ സൈനിക താവളം തുറക്കുന്നതായി അമേരിയ്ക്ക. സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനെ സഹായിക്കുന്നതിന് വേണ്ടിയാണ് റഷ്യ സൈനിക താവളം തുറക്കുന്നതെന്നാണ് ആരോപണം. സൈനിക താവളം ഒരുക്കുന്നതിന് ആവശ്യമായ സൈനികരേയും പ്രതിരോധ ഉപകരണങ്ങളേയും റഷ്യ സിറിയന്‍ തീരത്ത് എത്തിച്ചതായാണ് വിവരം.

അമേരിക്കന്‍ ഔദ്യോഗിക വക്താവായ ജെഫ് ഡേവിസാണ് ഇക്കാര്യം പറഞ്ഞത്. റഷ്യയുടെ പ്രധാനപ്പെട്ട ആയുധ വിപണികളില്‍ ഒന്നാണ് സിറിയി. കൂടുതല്‍ സൈനിക ബന്ധങ്ങള്‍ സിറിയയില്‍ റഷ്യ സ്ഥാപിയ്ക്കുന്നതിനെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

ബാഷര്‍ അല്‍ അസദിന്റെ കൊടുംക്രൂരതകള്‍ക്കെതിരെ യുഎന്‍ നടപടിയെടുക്കാനൊരുങ്ങിയപ്പോള്‍ പോലും അസദിനെ സംരക്ഷിയ്ക്കാന്‍ ഒപ്പം നിന്നവരാണ് റഷ്യ. പണവും ആയുധവും നല്‍കി അസദിന്റെ ക്രൂരതകള്‍ക്ക് കൂട്ടുനിന്നതില്‍ മുഖ്യ പങ്കാളി അന്നും ഇന്നും റഷ്യ തന്നെയാണ്. അസദിനെ റഷ്യ പോറ്റി വളര്‍ത്തുകയാണെന്ന് പറയുന്നതായും ശരി. വര്‍ഷങ്ങള്‍ പഴക്കമുള്ള റഷ്യ-സിറിയ ബന്ധം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം

19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20 നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് റഷ്യ-സിറിയ ബന്ധം ദൃഢമാകുന്നത്. 1893 ല്‍ ദമാസ്‌കസില്‍ റഷ്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1905 ല്‍ സിറിയയില്‍ റഷ്യന്‍(സോവിയറ്റ് യൂണിയന്‍) സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങി. ശീതയുദ്ധ കാലത്തും റഷ്യയ്‌ക്കൊപ്പം സിറിയ ഉണ്ടായിരുന്നു. ശക്തമായ ഒരു രാഷ്ട്രീയ ബന്ധം കെട്ടിപ്പടുക്കുകയായിരുന്നു ഇരു രാജ്യങ്ങളും.

ആയുധവും പണവും

ആയുധവും പണവും

1955ല്‍, 1958 എന്നീ കാലഘട്ടങ്ങളിയാി 294 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക -സൈനിക സഹായമാണ് റഷ്യയില്‍ നിന്നും സിറിയയ്ക്ക് ലഭിച്ചത്. 1966 ലെ സിറിയന്‍ വിപ്‌ളവ കാലത്തും സോവിയറ്റ് യൂണിയന്‍ സിറിയയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നു. സോവിയറ്റ് യൂണയന്റെ അമേരിക്കന്‍-ഇസ്രയേല്‍ വിരുദ്ധ നിലപാടുകള്‍ സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി അടുക്കുന്നതിന് ഇടയാക്കി.

ഇന്നും ഇപ്പോഴും 'സഖാവ്' തന്നെ

ഇന്നും ഇപ്പോഴും 'സഖാവ്' തന്നെ

ചരിത്രപരമായ ബന്ധം സിറിയയും റഷ്യയും തമ്മില്‍ ഇപ്പോഴുമുണ്ട്. 2011 ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ കാലത്ത് വിമതരെ അടിച്ചമര്‍ത്താന്‍ ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിന് എല്ലാ വിധ പിന്തുണയും നല്‍കിയത് റഷ്യയായിരുന്നു. വിമതരെ അതി ക്രൂരമായിട്ടാണ് സിറിയ അടിച്ചമര്‍ത്തിയത്. ഇന്നും റഷ്യയ്ക്ക് പ്രിയപ്പെട്ട ഭരണാധികാരിയാണ് ബാഷര്‍ അല്‍ അസദ്

യുഎന്‍ നീക്കം പോലും

യുഎന്‍ നീക്കം പോലും

ബാഷര്‍ അല്‍ അസദിനെതിരായ യുഎന്നിന്റെ നീക്കം പോലും സ്ഥിരാംഗമായിരുന്ന റഷ്യ തടഞ്ഞിരുന്നു. കൃത്യമായ സമയത്ത് യുഎന്‍ ഇടപെട്ടിരുന്നുവെങ്കില്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നു

നയം...

നയം...

സിറിയയെ തങ്ങളുടെ ആയുധ കമ്പോളമാക്കി വളരെ വേഗത്തില്‍ മാറ്റാന്‍ റഷ്യയ്ക്ക് കഴിഞ്ഞു.

English summary
Russia 'plans forward air operating base' in Syria - US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X