യുക്രൈനിലെ മരിയുപോൾ പിടിച്ചെടുക്കാൻ ചെചെൻ സൈന്യത്തെ രംഗത്തിറക്കാനൊരുങ്ങി റഷ്യ
കീവ്; റഷ്യ-യുക്രൈൻ യുദ്ധത്തിലെ ക്രൂരസൈന്യം എന്ന് പേരെടുത്ത ചെചെൻ സൈന്യത്തെ യുക്രൈന്റെ തുറമുഖ നഗരമായ മരിയുപോളിൽ വിന്യസിക്കാൻ റഷ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ച് ഏഴ് ആഴ്ച പിന്നിട്ടിട്ടും ലക്ഷ്യം വെച്ച പ്രധാന ന ഗരങ്ങൾ പിടിച്ചെടുക്കാൻ റഷ്യക്ക് സാധിച്ചിരുന്നില്ല. മരിയുപോളിൽ അടക്കം മികച്ച പ്രതിരോധമാണ് യുക്രൈൻ കാഴ്ച വെക്കുന്നത്. ഇതേ തുടർന്നാണ് റഷ്യയുടെ പുതിയ നീക്കം.
പുടിൻ അനുകൂല നേതാവായ റംസാൻ കദിറോവിന്റെ നേതൃത്വത്തിലുള്ള ചെചെൻ റിപ്പബ്ലിക്കിൽ നിന്നുള്ള സൈന്യം ആണ് ഈ ചെചെൻ പോരാളികൾ. കദിറോവൈറ്റ്സ് എന്നും ഇവർ അറിയപ്പെടുന്നു. വളരെ മൃ ഗീയമായാണ് ഇവരുടെ യുദ്ധ രീതികൾ എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവരുടെ പല്ലുകൾ വരെ ശത്രുക്കളെ ആക്രമിക്കാൻ തയ്യാറായിരിക്കും. ചരിത്രപരമായ കാരണങ്ങൾ കൊണ്ടാണ് യുദ്ധത്തിൽ റഷ്യൻ സൈന്യത്തെ പിൻതുണക്കാൻ മുന്നോട്ട് വന്നതെന്ന് ചെചെൻ സേനയുടെ കമാൻഡർ മുറാദ് ഒരു ഇന്ത്യൻ ദേശീയ മാധ്യമത്തോട് പറഞ്ഞു.

സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പശ്ചാത്തലത്തിലാണ് ചെചെവ് ഒരു സ്വതന്ത്ര റിപബ്ലിക്ക് ആയി മാറിയത്. മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശം 1990 കളുടെ മധ്യത്തിൽ റഷ്യയിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടി. പിന്നീട് ഒരു ദശാബ്ദക്കാലം റഷ്യ-ചെചെൻ യുദ്ധം നീണ്ടുനിന്നിരുന്നു. റഷ്യയുടെ പിൻതുണയുള്ള പ്രസിഡന്റുമാരെയാണ് ഇവിടെ നിയമിച്ചിരുന്നത്. പിന്നീട് പതിയെ റഷ്യക്കാരോട് യുദ്ധം ചെയ്യുന്നതിൽ നിന്ന് ഇപ്പോൾ റഷ്യക്കാരുമായി യുദ്ധം ചെയ്യുന്നതിലേക്ക് ചെചെൻസ് മാറിയിരിക്കുന്നു. കമാൻഡർ മുറാദ് പറഞ്ഞു. പിന്നീട് സ്വന്തം നേതാവായ റംസാൻ കദിറോവിൽ നിന്ന് മാത്രമല്ല, പുടിനിൽ നിന്നും ഉത്തരവുകൾ സ്വീകരിക്കാൻ ചെചെൻസ് തയ്യാറായി.
യുദ്ധത്തിന്റെ വിവരങ്ങൾ റംസാൻ കദിറോവ് ടെലി ഗ്രാം ചാനലിലൂടെ പുറത്ത് വിടാറുണ്ട്. ഏപ്രിൽ 11 ന് പുറത്ത് വിട്ട വീഡിയോയിൽ ഉപരോധിച്ച നഗരമായ മരിയുപോളിൽ മാത്രമല്ല. കിയെവിലും മറ്റ് യുക്രൈൻ നഗരങ്ങളിലും റഷ്യൻ സൈന്യം ആക്രമണം നടത്തുമെന്ന് ചെചെൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. റഷ്യൻ ഭാഷ തന്നെയാണ് ചെചെനിലും സംസാരിക്കുന്നത്. റഷ്യക്കാരുമായി സഹകരിക്കാൻ ചേരി മാറിയ ചെചെൻ സ്വാതന്ത്ര്യ നേതാവിന്റെ മകനാണ് റംസാൻ കദിറോവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സംരക്ഷണക്കാരനാണ് ഇയാൾ എന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ആയിരത്തോളം ചെചെൻമാർ യുക്രൈനിൽ യുദ്ധം ചെയ്യുന്നുണ്ടെന്ന് കാദിറോവ് വെളിപ്പെടുത്തി. എന്നാൽ ഈ കണക്ക് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുക്രൈനിൽ എവിടെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നത് എന്ന് പോലും വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications