Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യപ്പേടി... സിറിയയില്‍ ഐസിസും അല്‍ ഖ്വായ്ദയും ഒന്നിയ്ക്കുന്നു?

ദമാസ്‌കസ്: ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് ഐസിസും അല്‍ ഖ്വായ്ദയും. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, ഇരുവരും കണ്ടുമുട്ടിയാല്‍ കീരിയും പാമ്പും പോലെ ആയിരുന്നു ഇത്രനാളും. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. ചുരുങ്ങിയത് സിറിയയിലെങ്കിലും.

അല്‍ നുസ്ര എന്ന പേരിലാണ് അല്‍ ഖ്വായ്ദ സിറിയയില്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഐസിസുമായി ഇവര്‍ നിരന്തര പോരാട്ടത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യ ചോര്‍ത്തിയ റേഡിയോ സന്ദേശങ്ങള്‍ നല്‍കുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ്.

സിറിയയില്‍ ആധിപത്യം പുന:സ്ഥാപിയ്ക്കാന്‍ വേണ്ടി ഐസിസും അല്‍ നുസ്രയും ഒരുമിയ്ക്കുന്നു എന്നതാണ് വാര്‍ത്ത..

 നിലനില്‍പില്ല

നിലനില്‍പില്ല

റഷ്യ സിറിയയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഐസിസും അല്‍ നുസ്രയും ഒരുപോലെ കഷ്ടപ്പെടുകയാണ്. രണ്ട് കൂട്ടരുടേയും പ്രധാന കേന്ദ്രങ്ങള്‍ മിക്കതും വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

ബദ്ധശത്രുക്കള്‍

ബദ്ധശത്രുക്കള്‍

ഇസ്ലാമിന്റെ മൊത്തം ഉത്തരവാദിത്തം ഏറ്റെടുത്ത് അബൂബക്കര്‍ ബാഗ്ദാദി ഐസിസിന്റെ നേതാവായതോടെയാണ് അല്‍ നുസ്ര എതിര്‍പ്പുമായി രംഗത്തെത്തുന്നത്. പിന്നീട് ഇത് വലിയ ഏറ്റുമുട്ടലുകളിലേയ്ക്കും നീങ്ങി.

ചര്‍ച്ച തുടങ്ങി

ചര്‍ച്ച തുടങ്ങി

രണ്ട് കൂട്ടരും റഷ്യന്‍ ആക്രമണങ്ങളില്‍ തളര്‍ന്നതോടെ ഒരുമിച്ച് നില്‍ക്കാനുള്ള ശ്രമത്തിലാണ്. ഐസിസ് കമാണ്ടര്‍മാരും അല്‍ നുസ്ര നേതാക്കളും തമ്മിലുള്ള റേഡിയോ സന്ദേശങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് ഈ വിവരം ലഭിച്ചത്.

ദുരിതമാകും?

ദുരിതമാകും?

ഐസിസും അല്‍ നുസ്രയും ഒരുമിച്ചാല്‍ സിറിയയിലെ ജനജീവിതം കൂടുതല്‍ ദുരിതമാകുമെന്ന് ഉറപ്പാണ്. വിമതര്‍ക്ക് ആയുധം എത്തിയ്ക്കുന്ന കൂട്ടത്തില്‍ അല്‍ നുസ്രയ്ക്കും അമേരിയ്ക്ക ആയുധങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നും സംശയമുണ്ട്.

മലയാളിയുണ്ട്

മലയാളിയുണ്ട്

സിറിയയിലെ അല്‍ ഖ്വായ്ദയായ അല്‍ നുസ്രയിലും ഉണ്ട് ഒരു മലയാളി സാന്നിധ്യം. പാലക്കാട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ അബു താഹിര്‍ ആണ് അല്‍ നുസ്രയില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നത്.

അസദിനെ തകര്‍ക്കാന്‍

അസദിനെ തകര്‍ക്കാന്‍

ബാഷര്‍ അല്‍ അസദിനെ താഴെ ഇറക്കുകായാണ് ഐസിസിന്റേയും അല്‍ നുസ്രയുടേയും ലക്ഷ്യം. എന്നാല്‍ അതിന് ശേഷം എത്തരത്തിലായിരിയ്ക്കും കാര്യങ്ങള്‍ എന്നതില്‍ ഇരുകൂട്ടര്‍ക്കും ധാരണയില്ല.

തോളോടുതോള്‍ ചേര്‍ന്ന്

തോളോടുതോള്‍ ചേര്‍ന്ന്

സിറിയയില്‍ മുല്ലപ്പൂവില്പവത്തിന്റെ അനുരണനങ്ങള്‍ ഉണ്ടായപ്പോള്‍ ഭരണകൂടത്തിനെതിരെ തോളോട് തോള്‍ ചേര്‍ന്ന് പോരാടിയവരായിരുന്നു അല്‍ നുസ്രയും ഐസിസും എല്ലാം. പക്ഷേ പിന്നീട് കാര്യങ്ങള്‍ മാറി മറഞ്ഞത്.

 യുദ്ധം തുടരുന്നു

യുദ്ധം തുടരുന്നു

ഇതിനിടെയാണ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ്‌സദ് പെട്ടെന്ന് ഒരു റഷ്യന്‍ സന്ദര്‍ശനം നടത്തുന്നത്. ഇത് അമേരിയ്ക്കയേയും ചൊടിപ്പിച്ചിട്ടുണ്ട്.

ചൈന എത്തില്ല

ചൈന എത്തില്ല

സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ചൈന കൂടി പങ്കാളികളാകും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

 ചൈനീസ് പടക്കപ്പല്‍

ചൈനീസ് പടക്കപ്പല്‍

ചൈനയുടെ വിമാനവാഹിനി പടക്കപ്പല്‍ സിറിയയിലേയ്ക്ക പുറപ്പെട്ടുവെന്നും മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ടിരിയ്ക്കുകയാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+