സൗദിയുടേയും ഇറാഖിന്റേയും കളി നടക്കില്ല: ക്രൂഡ് ഓയിലില്‍ റഷ്യയുടെ വന്‍ തിരിച്ച് വരവ്, കൂടെ യുഎസും
ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി രംഗത്ത് വീണ്ടും റഷ്യയുടെ കുതിപ്പ്. അമേരിക്കന്‍ ഉപരോധത്തെ തുടർന്നുണ്ടായ മൂന്ന് മാസത്തെ ഇടിവിന് ശേഷം മാർച്ചിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വിഹിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപരോധമില്ലാത്തെ കപ്പലുകള്‍ വഴി ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയിലുകള്‍ എന്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയില്‍ നിന്നുള്ള വിതരണവും ഇന്ത്യയിലേക്ക് തിരിച്ച് വിട്ടിട്ടുണ്ട്.
റഷ്യന്‍ ക്രൂഡ് ഓയില്‍ വിഹിതം വർധിക്കുന്നത് വിതരണ മേഖലയിലെ പ്രതിസന്ധി ലഘൂകരിക്കുകയും പശ്ചിമേഷ്യന്‍ വിതരണക്കാരായ ഇറാഖ്, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഗ്രേഡുകളുടെ വില കുറയ്ക്കുകയും ചെയ്യുന്നു. റഷ്യന്‍ ക്രൂഡ് ഉൽപ്പാദകർ, ഇൻഷുറൻസ് കമ്പനികൾ, കപ്പലുകൾ, ഇടനിലക്കാർ എന്നിവരെ ലക്ഷ്യമിട്ടുകൊണ്ട് ജനുവരി 10 നായിരുന്നു അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.

അമേരിക്കന്‍ ഉപരോധത്തിന് പിന്നാലെ ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള റഷ്യൻ എണ്ണ വിതരണം കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ ഇടിഞ്ഞിരുന്നു. മാർച്ചിൽ റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി, പ്രധാനമായും യുറൽസ് ക്രൂഡ് ഓയിൽ പ്രതിദിനം 1.54 ദശലക്ഷം ബാരലായി (bpd) ഉയർന്നുവെന്നാണ് കണക്ക്. ഉപരോധം സംബന്ധിച്ച ആശങ്കകൾ കാരണം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് 1.1 ദശലക്ഷത്തിൽ നിന്ന് 1.2 ദശലക്ഷം ബാരലായി കുറഞ്ഞിരുന്നുവെന്നും അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
തുർക്കിയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ ടുപ്രാസ് റഷ്യൻ എണ്ണ ഇറക്കുമതി നിർത്തലാക്കാൻ തീരുമാനിച്ചതും ഏഷ്യൻ വിപണികളിലേക്കുള്ള കൂടുതൽ വിതരണം സാധ്യമായതായി അവർ കൂട്ടിച്ചേർത്തു. ജനുവരി ഉപരോധങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ഏകദേശം 300000 ബാരലായിരുന്ന തുർക്കിയുടെ റഷ്യൻ എണ്ണ ഇറക്കുമതി. എന്നാല്‍ മാർച്ചിൽ ഈ നിരക്കില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലേക്ക് അയക്കുന്ന ക്രൂഡ് ഓയിലിന് കൂടുതല്‍ കിഴിവും റഷ്യന്‍ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബാരലിന് 2.60 മുതൽ 2.80 ഡോളർ വരെയാണ് കിഴിവ്. കഴിഞ്ഞ മാസം ഇത് ബാരലിന് 2.50 ഡോളർവരെയായിരുന്നു. അമേരിക്കന്‍ ഉപരോധം മറികടക്കുന്നതിനായി പാശ്ചാത്യ കപ്പലുകൾ ഉപയോഗിച്ച് ചരക്കുകൾ എത്തിക്കുമെന്ന് ചില വ്യാപാരികൾ ഇന്ത്യൻ റിഫൈനറി കമ്പനികളോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രൂപ്പ് ഓഫ് സെവൻ രാജ്യങ്ങൾ നിശ്ചയിച്ച വില പരിധിയായ ബാരലിന് 60 ഡോളറിൽ താഴെയാണ് യുറൽസ് എണ്ണയുടെ വില സമീപ ആഴ്ചകളിൽ ഉണ്ടായിരുന്നത്. ഈ നിരക്കില്‍ ഇത് പാശ്ചാത്യ ഷിപ്പിംഗ് സേവനങ്ങള്‍ വഴി റഷ്യക്ക് ചരക്ക് നീക്കം നടത്താന്‍ സാധിക്കും. 2022-ൽ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോഴാണ് കിഴിവ് നിരക്കില്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങാന്‍ ആരംഭിച്ചത്. ഇതോടെ പാശ്ചാത്യ രാജ്യങ്ങളെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായി റഷ്യ മാറുകയും ചെയ്തു.
അതേസമയം, അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍, പ്രകൃതി വാതക കയറ്റുമതിയിലെ വർധനവും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഫെബ്രുവരിയിൽ അമേരിക്ക ഇന്ത്യയിലേക്ക് പ്രതിദിനം 357000 ബാരൽ (ബി പി ഡി) ക്രൂഡ് ഓയിലാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വ്യാപാരം ഏകദേശം 221000 ബി പി ഡി മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തില്‍ സമീപ ഭാവിയില്‍ തന്നെ മുന്‍നിരക്കരായി മാറുകയെന്ന ലക്ഷ്യമാണ് അമേരിക്കയ്ക്കുള്ളത്.












Click it and Unblock the Notifications