കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ആര്‍ക്കൊക്കെ കുത്തിവയ്ക്കാം? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ..! കാരണം ഇതാണ്

Google Oneindia Malayalam News

മോസ്‌കോ: ലോകത്തിന് വലിയ പ്രതീക്ഷ പകര്‍ന്നുകൊണ്ടാണ് റഷ്യ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ചത്. തന്റെ മകള്‍ വാക്സിന്‍ ഉപയോഗിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറയുമ്പോള്‍, അത് വിശ്വാസ്യത ഏറ്റുന്നും ഉണ്ട്. 'സ്പുട്നിക് ്' എന്നാണ് വാക്സിന് നല്‍കിയിട്ടുള്ള പേര്. വാക്സിന് സ്പ്ടുനിക് എന്ന് പേരിട്ടതിന് പിന്നില്‍ അമേരിക്കയെ പരിഹസിക്കാനുള്ള നീക്കം വല്ലതും ഉണ്ടോ എന്നും സംശയിക്കുന്നവരുണ്ട്. കൃത്രിമോപഗ്രഹത്തിന്റെ കാര്യത്തില്‍ എന്നതുപോലെ കൊവിഡ് വാക്സിന്റെ കാര്യത്തിലും അമേരിക്കയെ മറികടന്നതിന്റെ സന്തോഷമാണ് ഈ പേര് എന്നും വേണമെങ്കില്‍ വിലയിരുത്താം. എന്നാല്‍ വാക്‌സിന്‍ പ്രഖ്യാപിച്ചെങ്കിലും ഇത് എല്ലാ പ്രായക്കാര്‍ക്കും ഒരേ പോലെ ഉപയോഗിക്കാനാവില്ലെന്നാണ് റഷ്യ ഇപ്പോള്‍ പറയുന്നത്...വിശദാംശങ്ങളിലേക്ക്..

Recommended Video

cmsvideo
Russia says New Covid vaccine Is only recommended for people between the ages of 18 and 60
100 കോടി ഡോസുകള്‍

100 കോടി ഡോസുകള്‍

വാക്സിന് പുറത്തിറങ്ങിയതിന് പിന്നാലെ ആവശ്യക്കാരുടെ എണ്ണത്തില്‍ ഒരു കുറവും ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 20 രാജ്യങ്ങള്‍ ഇതുവരെ വാക്സിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 100 കോടി ഡോസുകള്‍ക്കാണത്രെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. കൊവിഡിനെ പ്രതിരോധിക്കാ ഈ വാക്‌സിന് സാധിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

എല്ലാ പ്രായക്കാര്‍ക്കും

എല്ലാ പ്രായക്കാര്‍ക്കും

റഷ്യയുടെ വാക്‌സിന്‍ പുറത്തുവന്നതിന് പിന്നാലെ എല്ലാവരിലും ഉയര്‍ന്ന ഒരു സംശയമാണ് എല്ലാ പ്രായക്കാര്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന്. എന്നാല്‍ അങ്ങനെ പറ്റില്ലെന്നാണ് റഷ്യയിലെ ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. വാക്‌സിന്‍ പരീക്ഷണം നടത്തിയ പ്രായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വാക്‌സിന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

18 മുതല്‍ 60 വരെ

18 മുതല്‍ 60 വരെ

വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ക്ക് മാത്രമേ കുത്തിവയ്ക്കാന്‍ സാധിക്കുകയുള്ളൂ. ഈ പ്രായത്തിലുള്ളവര്‍ക്കാണ് വാക്‌സിന്‍ അദ്യമായി പരീക്ഷിച്ചത്. ഇവരുടെ പ്രായഘടനയ്ക്കനുസരിച്ചാണ് ഇപ്പോഴുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 60 മുകളില്‍ പ്രായമുള്ളവര്‍ക്കോ 18ന് താഴെ പ്രായമുള്ളവര്‍ക്കോ വാക്‌സിന്‍ കുത്തിവയ്ക്കണമെങ്കില്‍ ഇനിയും കൂടുതലായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

പരീക്ഷണം

പരീക്ഷണം

റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.

സുരക്ഷിതത്വം

സുരക്ഷിതത്വം

റഷ്യയിലെ സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്‌സിന്നെും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അറ്റകൈ പ്രയോഗത്തിന് ഇന്ത്യ മുതിരില്ല; എല്ലാം പഠിക്കും, റഷ്യയുടെ വാക്‌സിൻ ഇന്ത്യയിലെത്താൻ വൈകിയേക്കുംഅറ്റകൈ പ്രയോഗത്തിന് ഇന്ത്യ മുതിരില്ല; എല്ലാം പഠിക്കും, റഷ്യയുടെ വാക്‌സിൻ ഇന്ത്യയിലെത്താൻ വൈകിയേക്കും

'ഗിരിപ്രഭാഷണം നടത്തിയ പിണറായി, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം''ഗിരിപ്രഭാഷണം നടത്തിയ പിണറായി, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം'

'നമ്പിനാരായണൻ എന്ന ദേശസ്‌നേഹിയെ തിരിച്ചറിയാൻ 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടിവന്നു''നമ്പിനാരായണൻ എന്ന ദേശസ്‌നേഹിയെ തിരിച്ചറിയാൻ 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടിവന്നു'

English summary
Russia says New Covid vaccine Is only recommended for people between the ages of 18 and 60
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X