Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 11 മരണം

റഷ്യയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 11 മരണം

റഷ്യയിലെ കസാൻ നഗരത്തിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആർഐഎ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തോക്കുധാരിയായ കൗമാരക്കാരൻ ചുറ്റുമുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രണ്ട് അക്രമണകാരികളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Shooting

സംഭവത്തിന് പിന്നിലെ കാരണം ഇനിയും സ്ഥിരീകരിച്ചട്ടില്ല. സംഭവത്തിന് തൊട്ടുമുൻപ് ഒരു സ്ഫോടന ശബ്ദമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സംഭനത്തിന് പിന്നാലെ കെട്ടിടത്തിനകത്ത് നിന്ന് വിദ്യാർഥികൾ ഇറങ്ങിയോടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ആംബുലൻസ് അടക്കമുള്ള നിരവധി വാഹനങ്ങൾ സ്കൂൾ കെട്ടിടത്തിലേക്ക് എത്തുന്നതും ആളുകൾ ചിതറിയോടുന്നതുമെല്ലാം കാണാം. കെട്ടിടത്തിലെ ജനൽ ചില്ലുകൾ അടക്കം തകർന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+