റഷ്യയുടെ മാരക വിമാനം ഇറാനിലിറങ്ങി! അമേരിക്കയ്ക്ക് പുടിന്റെ എട്ടിന്റെ പണിയോ? ഞെട്ടിക്കുന്ന നീക്കം

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കെ, എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള വമ്പൻ നീക്കവുമായി റഷ്യ രംഗത്ത്. റഷ്യൻ സൈന്യത്തിന്റെ ഏറ്റവും വിശ്വസ്തവും അതിശക്തവുമായ 'ഡൂംസ്ഡേ' വിമാനം ഇറാന്റെ തലസ്ഥാനമായ തഹ്‌റാനിൽ ലാൻഡ് ചെയ്തതായാണ് ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പുറത്തുവിടുന്നത്. 'ടുപോളേവ് ടു-214 പി.യു' എന്ന് പേരുള്ള ഈ വിമാനം റഷ്യ ഇറാനിലേക്ക് അയച്ചതോടെ ലോകരാജ്യങ്ങളെല്ലാം ഇപ്പോൾ കടുത്ത ആശങ്കയിലാണ്. ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും നേർക്കുനേർ നിൽക്കുന്ന ഈ നിർണ്ണായക സമയത്ത് റഷ്യൻ വിമാനം എത്തിയത് യുദ്ധത്തിൽ ഇറാന് റഷ്യ നൽകുന്ന സഹായത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

എന്താണ് ഈ ഡൂംസ്ഡേ വിമാനത്തിന്റെ പ്രത്യേകത?

സാധാരണ വിമാനങ്ങൾ പോലെയല്ല ഇത്. ഒരു ആണവയുദ്ധം ഉണ്ടായാൽ പോലും ആകാശത്തുനിന്ന് കൊണ്ട് തന്നെ രാജ്യം ഭരിക്കാനും യുദ്ധങ്ങൾ നിയന്ത്രിക്കാനും പുടിനും റഷ്യൻ സൈനിക തലവന്മാർക്കും സാധിക്കുന്ന ഒരു പറക്കും കമാൻഡ് പോസ്റ്റാണിത്. ശത്രുക്കളുടെ ഭാഗത്തുനിന്ന് എന്ത് വലിയ ആക്രമണം ഉണ്ടായാലും ഈ വിമാനത്തിലെ അതിസുരക്ഷാ ആശയവിനിമയ സംവിധാനങ്ങൾ തകരില്ല. അതീവ രഹസ്യ സ്വഭാവമുള്ള ഡാറ്റാ ലിങ്കുകളും എൻക്രിപ്റ്റഡ് കമ്യൂണിക്കേഷൻ സിസ്റ്റവും ഉള്ളതുകൊണ്ട് ആകാശത്തു കിടന്നു കൊണ്ട് തന്നെ റഷ്യൻ സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കും. റഷ്യൻ പ്രസിഡന്റിന്റെ വിമാനങ്ങൾ നിയന്ത്രിക്കുന്ന 'റോസിയ സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രൺ' ആണ് ഇത് കൈകാര്യം ചെയ്യുന്നത്.

russian-81771783942993 jpg

ഗൾഫിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെയും ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെയും മിസൈൽ ആക്രമണങ്ങൾ നടക്കുന്നതിനിടയിലാണ് ഈ വിമാനം ഇറാനിൽ എത്തിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്ന് ഇറാൻ വാദിക്കുമ്പോൾ അമേരിക്ക അവിടെ കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ റഷ്യയുടെ ഈ വിമാനം ഇറാനിൽ എത്തിയത് വെറുമൊരു സന്ദർശനമല്ല, മറിച്ച് അമേരിക്കയ്ക്ക് എതിരെയുള്ള റഷ്യയുടെ വലിയൊരു രാഷ്ട്രീയ സന്ദേശമാണ്. ഇറാനുമായി ചേർന്ന് സൈനിക-സാങ്കേതിക സഹകരണങ്ങൾ കൂട്ടാനും രഹസ്യ വിവരങ്ങൾ കൈമാറാനും ആവശ്യമായ പ്ലാനുകൾ തയ്യാറാക്കാനാണ് റഷ്യൻ ഉന്നത ഉദ്യോഗസ്ഥർ ഈ വിമാനത്തിൽ എത്തിയിരിക്കുന്നതെന്നാണ് നിരീക്ഷകർ കരുതുന്നത്.

പഴയ സോവിയറ്റ് കാലത്തെ സാങ്കേതികവിദ്യ മാറ്റി റഷ്യ സ്വയം വികസിപ്പിച്ചെടുത്തതാണ് ഈ വിമാനം. വിദേശ രാജ്യങ്ങളുടെ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ വർഷം 20 വിമാനങ്ങൾ വരെ ഉണ്ടാക്കാൻ റഷ്യ ലക്ഷ്യമിടുന്നുണ്ടെങ്കിലും നിലവിൽ ചുരുക്കം ചില വിമാനങ്ങൾ മാത്രമേ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളൂ. അതിലൊന്നാണ് ഇപ്പോൾ ഇറാന്റെ മണ്ണിൽ ഇറക്കി റഷ്യ അമേരിക്കയെ വെല്ലുവിളിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+