Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ സമാധാനമോ..? റഷ്യ സൈന്യത്തെ തിരിച്ചു വിളിച്ചു

റഷ്യയും തുര്‍ക്കിയും തമ്മിലുള്ള വെടിനിറുത്തല്‍ ഉടമ്പടിക്കു ധാരണയായി തൊട്ടടുത്ത ദിവസമാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം റഷ്യ എടുത്തത്.

ആലപ്പോ: സിറിയയിലെ യുദ്ധ കാഹളത്തിന് അറുതി വരുമെന്ന് സൂചന നല്‍കി റഷ്യ സിറിയയില്‍ നിന്നും സൈന്യത്തെ തിരിച്ചു വിളിച്ചു. റഷ്യയും തുര്‍ക്കിയും തമ്മിലുള്ള വെടിനിറുത്തല്‍ ഉടമ്പടിക്കു ധാരണയായി തൊട്ടടുത്ത ദിവസമാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം റഷ്യ എടുത്തത്.

2015 മുതല്‍ സര്‍ക്കാര്‍ വിരുദ്ധ വിമതര്‍ക്കെതിരെ വൈമാനിക ആക്രമണം നടത്തി വരികയായിരുന്നു റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഉദ്ദരിച്ച് റഷ്യന്‍ വാര്‍ത്താ എജന്‍സികളാണ് ഈ വിവരം പുറത്തു വിട്ടത്.

ആദ്യം ആക്രമണം

സിറിയയില്‍ വൈമാനിക ആക്രമണം ആദ്യം ആരംഭിച്ചത് റഷ്യയായിരുന്നു. 2015 സെപ്തംബറില്‍ ആയിരുന്നു അത്. ഇസ്ലാമിക് തീവ്രവാദികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നായിരുന്നു പറഞ്ഞിരുന്നത്.

സമാധാന ശ്രമങ്ങള്‍ക്ക് പിന്നാലെ

തുര്‍ക്കിയും ഇറാനുമായുള്ള സമാധാന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യ തീരുമാനിച്ചത്. കസാകിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഈ മാസമായിരുന്നു സമാധാന ചര്‍ച്ചകള്‍ നടത്തിയത്.

പിന്‍വലിക്കല്‍ ഇതാദ്യമല്ല

സിറിയയില്‍ നിന്നും ഇതാദ്യമായാല്ല റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നത്. 2016 മാര്‍ച്ചിലും പുടിന്‍ സൈന്യത്തെ പിന്‍വലിച്ചിരുന്നു. ചില് യുദ്ധ പദ്ധതികള്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു അത്.

പൂര്‍ണമായി പിന്‍വലിക്കും

സിറിയയില്‍ നിന്നും സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുളള തീരുമാത്തിലാണ് റഷ്യ. മുമ്പ് സമാന നടപടി എടുത്തിരുന്നെങ്കിലും പൂര്‍ണമായിരുന്നില്ല. ആദ്യഘട്ടമായി എയര്‍ക്രാഫ്റ്റുകള്‍ യുദ്ധമുഖത്തു നിന്നും പിന്‍വലിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+