Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കുന്നത് എത്ര ഡോളറിന്: പശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്നു

മോസ്കോ: ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യക്ക് വലിയ രീതിയിലുള്ള ഉപരോധമായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍ ഏർപ്പെടുത്തിയിരുന്നത്. ഈ സാഹചര്യം മുതലെടുത്താണ് ഇന്ത്യ റഷ്യയില്‍ നിന്ന് വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിലൂടെ വലിയ തോതിലുള്ള ലാഭവും ഇന്ത്യന്‍ കമ്പനികള്‍ക്ക് നേടാന്‍ സാധിച്ചിരുന്നു.

റഷ്യ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുന്നത് ബാരലിന് ഏകദേശം 80 ഡോളർ എന്ന നിരക്കിലാണ്. എന്നാല്‍ പാശ്ചാത്യ വില പരിധിയേക്കാൾ ഏകദേശം 20 ഡോളർ കൂടുതലാണ് ഇതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആഗോള എണ്ണ വിപണിയിലെ ഡിമാന്റ് കൂടുന്നത് റഷ്യയിൽ നിന്നുള്ള എണ്ണക്കും ഡിമാന്റ് കൂട്ടുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

modiputin

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. പരമ്പരാഗതമായി തന്നെ അറബ് രാഷ്ട്രങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ റഷ്യയില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ ലഭിച്ചതോടെ അങ്ങോട്ട് തിരിയുകയായിരുന്നു. എന്നാല്‍ സമീപകാലത്ത് റഷ്യ വിലയില്‍ വർധനവ് വരുത്തിയത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലും കുറവുണ്ടാക്കി.

"റഷ്യയ്ക്ക് ഇൻവെന്ററി അളവ് കുറവാണ്, അവയുടെ ഉൽപ്പാദനവും വെട്ടിക്കുറച്ചിരിക്കുന്നു," റഷ്യൻ എണ്ണ പതിവായി വാങ്ങുന്ന ഒരു ഇന്ത്യൻ റിഫൈനറിലെ ഉദ്യോഗസ്ഥനെ ഉദ്ധറിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2022 മുതൽ പാശ്ചാത്യ ലോകത്തിന്റെ എതിർപ്പ് മറികടന്നുകൊണ്ടാണ് റഷ്യയിൽ നിന്നും ഡിസ്കൗണ്ട് നിരക്കിൽ ക്രൂഡോയിൽ വാങ്ങുന്നുണ്ട്. നിലവിൽ ബാരലിന് 4-5 ഡോളർ വിലക്കുറവിലാണ് ഇന്ത്യയ്ക്കുള്ള ക്രൂഡോയിൽ റഷ്യ നൽകുന്നത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഈ കിഴിവ് 6 മുതല്‍ 7 ഡോളർ വരെയായിരുന്നു.

റഷ്യൻ യുറൽസ് ഓയിലാണ് സാധാരണയായി ഡീസലിന്റെ ഉയർന്ന വിഹിതം നല്‍കുന്നത്. ഇതാണ് ഇന്ത്യയുടെ മൊത്തത്തിലുള്ള ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും വഹിക്കുന്നത്
അതേസമയം, ആഗോളതലത്തിൽ ഉൽപന്നങ്ങളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, ഡീസൽ, ഗ്യാസോലിൻ കയറ്റുമതി നിരോധിക്കാനുള്ള റഷ്യയുടെ തീരുമാനവും യുറൽസ് ക്രൂഡിന്റെ ആകർഷണം വർദ്ധിപ്പിച്ചു.

അതേസമയം, ആശങ്കവിതച്ച് ബാരലിന് 100 ഡോളറിനടുത്ത് കുതിച്ച ക്രൂഡോയില്‍ വില ഇന്ന വലിയ രീതിയില്‍ ഇടിഞ്ഞു. ബാരലിന് കഴിഞ്ഞദിവസം 98 ഡോളര്‍ വരെത്തിയ ബ്രെന്റ് ക്രൂഡ് വില ഇന്ന് രാവിലെ വ്യാപാരത്തിലുള്ളത് 95.18 ഡോളറിലാണ്. 95 ഡോളറിനടുത്തായിരുന്ന ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില 91.58 ഡോളറിലേക്കും വീണു. നേരത്തേ പ്രതിദിനം 10 ലക്ഷം ബാരല്‍ വീതം ക്രൂഡോയില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യയും പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ വീതം വെട്ടിക്കുറയ്ക്കാന്‍ സൗദിയും തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+